• Logo

Allied Publications

Europe
കോട്ടയത്തിന് അ​ഭി​മാ​നം; ഹം​ഗ​റി​യു​ടെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​ൽ മ​ല​യാ​ളി​ യു​വാ​വ്
Share
കോ​ട്ട​യം: ഹം​ഗ​റി​യു​ടെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​നെ​ച്ചൊ​ല്ലി കോ​ട്ട​യ​ത്തി​ന് ഇ​നി അ​ഭി​മാ​നി​ക്കാം. എ​ലി​ക്കു​ളം വ​ഞ്ചി​മ​ല ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. ജേ​ക്ക​ബ് മേ​ഴ്‌​സി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​യ മു​പ്പ​തു​കാ​ര​ൻ അ​മ​ൽ ജേ​ക്ക​ബാ​ണ് ഹം​ഗ​റി​യു​ടെ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ട് അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് മാ​ച്ചു​ക​ളി​ൽ പ​ങ്കെ​ടു​ത്തു തു​ട​ങ്ങി​യ​ത്.

2023ൽ ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്കു സെ​ല​ക്‌​ഷ​ൻ കി​ട്ടി​യ അ​മ​ൽ ഇ​സ്ര​യേ​ൽ, പോ​ർ​ച്ചു​ഗ​ൽ, റൊ​മേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ടീ​മി​നെ​തി​രേ പോ​രാ​ടി. 2026ൽ ​ന​ട​ത്തു​ന്ന ഐ​സി​സി ട്വ​ന്‍റി20 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ക്വാ​ളി​ഫൈ​യിം​ഗ് മാ​ച്ചു​ക​ളി​ലാ​ണ് ഓ​ൾ​റൗ​ണ്ട​റാ​യി അ​മ​ൽ ക​ളി​ച്ച​ത്.

ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഒ​രേ പോ​ലെ ശോ​ഭി​ക്കാ​നാ​വു​ന്ന അ​മ​ൽ ക്വാ​ളി​ഫൈ​യിം​ഗ് മാ​ച്ചി​ൽ ഒ​രു വി​ക്ക​റ്റ് നേ​ടു​ക​യും ചെ​യ്തു. ബാ​ഡ്മി​ന്‍റ​ൺ ക​ളി​യി​ൽ നി​ന്നാ​ണ് ക്രി​ക്ക​റ്റ് രം​ഗ​ത്തേ​ക്ക് അ​മ​ൽ എ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​ടെ​ക് നേ​ടി​യ അ​മ​ൽ ബം​ഗ​ളൂ​രു ഐ​സി​സി​യി​ൽ ഐ​ടി​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യ​വേ ബാ​ഡ്മി​ന്‍റ​ണി​ലാ​യി​രു​ന്നു ശോ​ഭി​ച്ച​ത്.

2019ലാ​ണ് ഹം​ഗ​റി​യി​ൽ ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തി​നി​ടെ പ്ര​ശ​സ്ത​മാ​യ കോ​ബ്ര ക്രി​ക്ക​റ്റ് ക്ല​ബി​ൽ ക​ളി​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക്രി​ക്ക​റ്റി​ൽ ശ്ര​ദ്ധേ​യ​നാ​യി തു​ട​ങ്ങി​യ​ത്.

കോ​ബ്രാ ക്ല​ബി​ലൂ​ടെ യൂ​റോ​പ്യ​ൻ ലീ​ഗി​ൽ മി​ക​ച്ച നേ​ട്ട​മാ​യ​തോ​ടെ​യാ​ണ് ഹം​ഗ​റി​യു​ടെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്. ട്രാ​വ​ൽ വ്ലോ​ഗി​ലൂ​ടെ​യും അ​മ​ൽ ശ്ര​ദ്ധേ​യ​നാ​ണ്.

പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് മാ​ള്‍​ട്ട ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി.
വ​ലേ​റ്റ: ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് മാ​ള്‍​ട്ട ചാ​പ്റ്റ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 23 ഞ​യ​റാ​ഴ്ച വൈ​കി​ട്
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ ദു​ക്റാ​നാ തി​രു​നാ​ൾ ആ​ച​രി​ച്ചു.
ല​ണ്ട​ൻ: സെ​ന്‍റ് ജോ​ൺ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ ദു​ക്റാ​നാ തി​രു​നാ​ൾ ആ​ച​രി​ച്ചു. ഈ ​മാ​സം 23 ന് ​വൈ​കു​ന്നേ​രം 4 ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.
കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 29,30 തീ​യ​തി​ക​ളി​ല്‍.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​ര​ണ്ടാ​മ​ത്തെ തി​രു​ന
ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ.
നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു.
മോ​​​​​​സ്കോ: തെ​​​​​​ക്ക​​​​​​ൻ റ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഡാ​​​​​​ഗേ​​​​​​സ്താ​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര