• Logo

Allied Publications

Europe
ലോ​ക കേ​ര​ള സ​ഭ​യി​ൽ ജ​ർ​മ​നി​യി​ൽ നി​ന്നും അ​ഞ്ചു​പേ​ർ
Share
ബ​ർ​ലി​ൻ : നാ​ലാം ലോ​ക​കേ​ര​ള സ​ഭ​യി​ലേ​ക്ക് ജ​ർ​മ​നി​യി​ൽ നി​ന്നും അ​ഞ്ചു​പേ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ, ഗി​രി​കൃ​ഷ്ണ​ൻ, സ​രി​ഗ പ്രേ​മാ​ന​ന്ദ്, ജോ​ളി എം ​പ​ട​യാ​ട്ടി​ൽ, ജോ​സ് കു​മ്പി​ളു​വേ​ലി​ൽ എ​ന്നി​വ​രാ​ണ് ജ​ർ​മ​നി​യി​ൽ നി​ന്നും ഇ​ത്ത​വ​ണ​ത്തെ ലോ​ക കേ​ര​ള സ​ഭ​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

സ​രി​ഗ പ്രേ​മാ​ന​ന്ദ്

കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​നി​യും മ്യൂ​ണി​ക്കി​ൽ താ​മ​സി​ക്കു​ന്ന സ​രി​ഗ ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി മ്യൂ​ണി​ക്കി​ൽ നി​ന്നും പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി മാ​സ്റ്റ​ർ ബി​രു​ദ​ത്തി​ന് ശേ​ഷം Responsible Artificial Intelligence​ൽ സ്റ്റാ​ർ​ട്ട​പ്പ് തു​ട​ങ്ങു​ന്ന​തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ആ​ണ്. മ്യു​ണി​ക്കി​ലെ Women in AI യു​ടെ വോ​ള​ന്‍റിയ​ർ കൂ​ടിയാ​ണ് സ​രി​ഗ.

പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ

നാ​ലാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജിഎംഎ​ഫ്) ഗ്ലോബ​ൽ ചെ​യ​ർ​മാ​ന്നും ജ​ർ​മ​നി​യി​ലെ സാ​മൂ​ഹൃ സാം​സ്കാ​രി​ക നാ​ട​ക​രം​ഗ​ത്ത് എ​റെ അ​റി​യ​പ്പെ​ടു​ന്ന വൃ​ക്തി​യാ​ണ്. മ​ല​യാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് വ​ർ​ഷം തോ​റും അ​ഞ്ചു​ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പോ​ളി​ന്‍റെ ഒ​രു സ​വി​ശേ​ഷ​ത​യാ​ണ്.

ജ​ർ​മ​നി​യി​ലെ ന​വാ​ഗ​ത​രാ​യി കു​ടി​യേ​റു​ന്ന മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന വൃ​ക്തി​യാ​ണ്.കൂ​ടാ​തെ ജ​ർ​മ​നി​യി​ലേ​യ്ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് കു​ടി​യേ​റാ​ൻ ജ​ർ​മ​ൻ ഭാ​ഷ പ​ഠി​ക്കാ​ൻ അ​ങ്ക​മാ​ലി​യി​ൽ റൈ​ൻ​ലാ​ൻ്റ് ജ​ർ​മ​ൻ സ്കൂ​ൾ എ​ന്ന പേ​രി​ൽ 2020 മു​ത​ൽ ന​ല്ല നി​ല​യി​ൽ ഒ ​എ​സ് ഡി ​പ​രീ​ക്ഷ കേ​ന്ദ്ര​ത്തോ​ടു കൂ​ടി ഒ​രു സ്കൂൾ തു​ട​ങ്ങി അ​തിന്‍റെ എം​ഡിയു​മാ​ണ്.​ ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി കു​ടും​ബ​സ​മേ​തം ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ താ​മ​സി​ക്കു​ന്നു. ഭാ​ര്യ ജെ​മ്മ.

ഗി​രി കൃ​ഷ്ണ​ൻ

ഇ​ൻ​ഫീ​നി​യോ​ണി​ൽ (Infinion) ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റാ​യി ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ ജോ​ലി ചെ​യ്യു​ന്ന ഗി​രി​കൃ​ഷ്ണ​ൻ ലോ​ക കേ​ര​ള​സ​ഭ​യി​ൽ മൂ​ന്നാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ്, സം​സ്കാ​ര ജ​ർ​മ​നി​യു​ടെ നി​ല​വി​ലെ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ രീ​തി​യി​ൽ മ്യൂ​ണി​ക്കി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വൃ​ക്തി​യാ​ണ്.
ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്നു.

ജോ​ളി എം ​പ​ട​യാ​ട്ടി​ൽ

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയൺ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ ജ​ർ​മ​നി​യി​ലെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് മാ​ത്ര​മ​ല്ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ലും ആധ്യാത്മി​ക മേ​ഖ​ല​യി​ലും ഏ​റെ സ​ജീ​വ​മാ​ണ്.

നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ, ക​വി​ത​ക​ൾ, ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ലോ​കം എ​ന്ന പേ​രി​ൽ എ​ഴു​തി​യ ആ​ത്മ​ക​ഥ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​വ​കേ​ര​ള സ​ദ​സി​ൽ വച്ചു സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ ക​ഴി​ഞ്ഞ 39 വ​ർ​ഷ​മാ​യി കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്നു. ഭാ​ര്യ ചി​ന്നു

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

ക​ഴി​ഞ്ഞ 32 വ​ര്‍​ഷ​മാ​യി ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണി​ല്‍ താ​മ​സി​ക്കു​ന്നു. ഇ​വി​ടെ എ​ത്തി​യ ശേ​ഷം ന​ഴ്സിം​ഗ് പ​ഠി​ച്ച് ജോ​ലി ചെ​യ്യു​ന്നു. ഇ​തി​നൊ​പ്പം ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​മാ​യി സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​ന​വും (Freelance) ന​ട​ത്തു​ന്നു. യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ള​ത്തി​ലു​ള്ള ഓൺലൈൻ പോർട്ടൽ pravasionlineന്‍റെ ​മു​ഖ്യ പ​ത്രാ​ധി​പ​രാ​ണ്.

2007 ഡി​സം​ബ​ര്‍ 23 മു​ത​ൽ പ്ര​വാ​സി​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​രം​ഗ​ത്ത് സ​ജീ​വ​മാ​യു​ണ്ട്. 2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ‌യു‌ട്യൂബ് ചാ​ന​ലും ന​ട​ത്തി​വ​രു​ന്നു. ജ​ർ​മ​നി​യി​ലെ ക​ലാ​സാം​സ്ക്കാ​രി​ക സാ​മു​ദാ​യി​ക രം​ഗ​ങ്ങ​ളി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന വൃ​ക്തി​യാ​ണ്.​പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചു​ങ്ക​പ്പാ​റ​യാ​ണ് സ്വ​ദേ​ശം.

ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം; കെ. ​സു​ധാ​ക​ര​നും ചാ​ണ്ടി ഉ​മ്മ​നും പ​ങ്കെ​ടു​ക്കും.
ല​ണ്ട​ൻ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ​വും ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച (ജ
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ്; ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.
തി​രു​വ​ന​ന്ത​പു​രം: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന 14ാമ​ത് ബ​യ​നി​യ​ല്‍ ഗ്ലോ​ബ​ൽ കോ​ണ
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി; വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​റോ​പ്പ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത
മാ​ന്‍​സ്ഫീ​ല്‍​ഡി​ലെ യാ​ക്കോ​ബാ​യ സ​മൂ​ഹ​ത്തി​ന് പു​തി​യ പ​ള്ളി; ഫാ. ​ജോ​ണ്‍​സ​ണ്‍ പീ​റ്റ​ര്‍ വി​കാ​രി​യാ​കും.
നോ​ട്ടിംഗ്ഹാം: മാ​ൻ​സ്ഫീ​ൽ​ഡി​ലെ യാ​ക്കോ​ബാ​യ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഉ​ത്ത​ര​മാ​യി ഒ​രു പു​തി​യ ദേ​വാ​ല​യം ല​ഭി​ച്ചു.
ദൃ​ശ്യ​വി​സ്മ​യ​മാ​യി ദ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ; നി​യ ലൂ​ക്ക് മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ, ദീ​പ്തി ച​ന്ദ്ര​ൻ മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ.
ല​ണ്ട​ൻ: അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളൊ​രു​ക്കി ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ "​ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ’.