• Logo

Allied Publications

Americas
അ​രി​സോ​ണ ഇന്ത്യൻ​ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​മാ​ഘോ​ഷി​ച്ചു
Share
ഫീ​നി​ക്സ്: അ​രി​സോ​ണ ഇ​ന്ത്യൻ ന​ഴ്സ​സ് അ​​സോ​സി​യേ​ഷ​ന്‍റെ (AZINA) ന​ഴ്സ​സ് ദി​നാ​ഘോ​ഷം ചാ​ന്‍റല​ർ സി​റ്റി​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ച​ർ​ച്ചി​ന്‍റെ ഹാ​ളി​ൽ വ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

അ​രി​സോ​ണ സ്റ്റേ​റ്റ് ന​ഴ്സിം​ഗ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ക​രോ​ളി​ൻ മ​കോ​ർ​മ്മീ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്ന ച​ട​ങ്ങി​ൽ അ​രി​സോ​ണ ബ്ലാ​ക് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഫീ​നി​ക്സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​സാ നോ​റി​സ്, ഫി​ലി​പ്പൈ​ൻ​സ് ന​ഴ്സ​സ് അ​​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ർ​ലി​ൻ​ഡ സിം​ഗ​രാ​ജാ, ഇന്‍റർ​നാ​ഷ​ന​ൽ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ച​ർ​ച്ചി​ന്‍റെ സീ​നി​യ​ർ പാ​സ്റ്റ​ർ ഡോ. ​റോ​യ് ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​രും അ​തി​ഥി​ക​ളാ​യി​രു​ന്നു.

ക​ര​ൺ കോ​ശി​യും അ​നീ​റ്റ മാ​ത്യു​വും ചേ​ർ​ന്ന് പ്രാ​ർ​ഥ​നാ​ഗാ​ന​വും അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​വും
ആ​ല​പി​ച്ച​പ്പോ​ൾ ല​ക്ഷ്മി നാ​യ​ർ, സി​ൻ​സി തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ന്ത്യൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു. തു​ട​ര്‍​ന്ന് മു​ഖ്യ അ​തി​ഥി​ക​ള്‍ ചേ​ര്‍​ന്ന് നി​ല​വി​ള​ക്കു തെ​ളി​യി​ച്ച് ഈ ​വ​ര്‍​ഷ​ത്തെ
ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്​ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് സു​നി​ൽ സാം ​എ​ല്ലാ​വ​രെ​യും ഈ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ക​യും, ത​ന്‍റെ അ​ധ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യു​ടെ നാ​ള്‍ വ​ഴി​ക​ളെ​ക്കു​റി​ച്ചും, സം​ഘ​ട​ന​യു​ടെ പോ​യ വ​ർ​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സ​ദ​​സി​നു വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.

അ​രി​സോ​ണ സ്റ്റേ​റ്റ് ന​ഴ്സിം​ഗ് ബോ​ർ​ഡ് പ്ര​സി​ഡന്‍റ് ക​രോ​ളി​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വും ന​ൽ​കി ആ​ദ​രി​ച്ചു. ഫീ​നി​ക്സി​ന്റെ എ​ക്സ​ല്ല​ൻ​സ് ഇ​ൻ പ്രൊ​ഫ​ഷ​ന​ലി​സം​ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ലി​ന​റ്റ് സെ​ബാ​സ്റ്റ്യ​ൻ, ഫീ​നി​ക്സ് വെ​റ്റ​റ​ൻ​സ് അ​ഫ​യ​ഴ്സ് ഡി​പാ​ർ​ട്ട്മ​ന്‍റി​ൽ നി​ന്നും പ്ര​ശ​സ്ത​മാ​യ ന്ധ​ഡെ​യ്സി അ​വാ​ർ​ഡ് ന്ധ ​നേ​ടി​യ ജോ​ളി തോ​മ​സ് എ​ന്നി​വ​ർ​ക്ക് പ്രേ​ത്യേ​ക അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് ല​ക്ഷ്മി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ​അ​സീ​ന മെന്‍റ​ൽ ഹെ​ൽ​ത്ത് ഇ​നി​ഷി​യ​റ്റി​വ് ന്ധ (​അ​ങ​ഒ​ക) യൂ​ത്ത് വിം​ഗ് അ​വ​ത​രി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗ​ത്തി​ന്‍റെ വി​പ​ത്തു​ക​ളെ​പ​റ്റി മാ​താ​പി​താ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന ല​ഘു നാ​ട​കം പ്ര​മേ​യം കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

അ​സീ​ന സെ​ക്ര​ട്ട​റി സീ​മ നാ​യ​ർ ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​വോ​പ​രി ഈ ​പ​രി​പാ​ടി​യു​ടെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും, അ​തോ​ടൊ​പ്പം അ​സീ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യ് ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ
എ​ല്ലാ സ്പോ​ൺ​സേ​ഴ്സി​നും കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് അ​സീ​ന മെം​ബേ​ഴ്സ് കേ​ക്ക് മു​റി​ച്ച് അ​സീ​ന ജ​ന്മ​ദി​ന​വും ന​ഴ്സ​സ് ദി​ന​വും ആ​ഘോ​ഷി​ച്ചു. അ​സീ​ന​യു​ടെ വി​വി​ധ പ്ര​ർ​ത്ത​ന​ങ്ങ​ളി​ൽ വോ​ള​ന്റി​യ​റിം​ഗ് ചെ​യ്ത ന​ഴ്സ​സി​നും യൂ​ത്തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ല​ഘു​ഭ​ക്ഷ​ണ​ത്തോ​ടെ മീ​റ്റിം​ഗ് അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു.

പ്രോ​ഗ്രാ​മിന്‍റെ അ​വ​താ​ര​ക​രാ​യ് അ​സീ​ന ട്രെ​ഷ​റ​ർ അ​നി​ത ബി​നു​വും ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ ജെ​സ്‌​സി എ​ബ്ര​ഹാ​മും പ്ര​വ​ർ​ത്തി​ച്ചു. ന​ഴ്സിം​ഗ് മേ​ഖ​ല​യു​മാ​യ് ബ​ന്ധ​പ്പെ​ട്ട ട്രി​വി​യ ക്വ​സ്റ്റ്യ​ൻ​സ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും വി​ജ്ഞാ​ന​പ്ര​ദ​വും ര​സ​ക​ര​വു​മാ​ക്കാ​ൻ അ​വ​താ​ര​ക​ർ​ക്ക് സാ​ധി​ച്ചു. അ​സീ​ന​യു​ടെ മീ​ഡി​യ ആ​ൻ​ഡ് പു​ബ്ലി​ക്കേ​ഷ​ൻ​സ് ടീം ​അ​റി​യി​ച്ച​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ