• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ ദു​ക്റാ​നാ തി​രു​നാ​ൾ: "ആ​ഘോ​ഷ​രാ​വ് ' മ്യൂ​സി​ക് നൈ​റ്റ് വെള്ളയാഴ്ച വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ൽ
Share
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ ദു​ക്റാ​ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ഫ്ര​ങ്കോ​യും, ഐ​ഡി​യ സ്റ്റാ​ർ​സിം​ഗ​റി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ സോ​ണി​യ​യും ന​യി​ക്കു​ന്ന ഗാ​ന​മേ​ള വെള്ളിയാഴ്ച വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം അഞ്ച് മു​ത​ലാ​ണ് ആ​ഘോ​ഷ​രാ​വ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് നൈ​റ്റ് ന​ട​ക്കു​ക.

ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ട്ര​സ്റ്റി​മാ​രു​മാ​യോ പാ​രി​ഷ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​റം സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് സ്റ്റാ​ളു​ക​ളി​ലൂ​ടെ മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ഒ​ഐ​സി​സി ഇ​റ്റ​ലി ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ചു. ​ഈ മാ​സം 30നാ​ണ് ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. ജൂ​ലൈ ഏ​ഴാം തീ​യ​തി​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ.

റാ​സ കു​ർ​ബാ​ന​യും, പ്ര​ദ​ക്ഷി​ണ​വും, ഗാ​ന​മേ​ള​യും തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണം മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കു​ന്നും​പു​റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

ജൂ​ൺ 30ന് ​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കു​ന്നും​പു​റം കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ട​യും, ല​ദീ​ഞ്ഞും ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​സ് അ​ന്ത്യാ​കു​ളം എം.​സി.​ബി.​എ​സ് കാ​ർ​മ്മി​ക​നാ​കും, തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്കു​ള്ള അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ലും, ഉ​ൽ​പ​ന്ന ലേ​ല​വും ന​ട​ക്കും.​ജൂ​ലൈ ഒ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 ന് ​ദി​വ്യ​ബ​ലി​യും,നൊ​വേ​ന​യും ന​ട​ക്കും.

ഒ​ന്നാം തീ​യ​തി തി​ങ്ക​ളാ​ഴ്ച ദി​വ്യ​ബ​ലി​ക്ക് മാ​ഞ്ച​സ്റ്റ​ർ ഹോ​ളി​ഫാ​മി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് ചി​റ്റി​ല​പ്പ​ള്ളി മു​ഖ്യ കാ​ർ​മ്മി​ക​നാ​കു​മ്പോ​ൾ, ര​ണ്ടാം തീ​യ​തി മാ​ഞ്ച​സ്റ്റ​ർ​റീ​ജ​ന​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ൺ പു​ളി​ന്താ​നം മു​ഖ്യ കാ​ർമി​ക​നാ​കും.​

മൂ​ന്നാം തീ​യ​തി ബു​ധ​നാ​ഴ്ച ലി​തെ​ർ​ലാ​ൻ​ഡ് വി​കാ​രി ഫാ. ​ജ​യിം​സ് കോ​ഴി​മ​ല മു​ഖ്യ​കാ​ർ​മ്മി​ക​നാ​കു​മ്പോ​ൾ നാ​ലാം തീ​യ​തി വ്യാ​ഴാ​ഴ്ച സെ​ന്‍റ് ആ​ന്‍റ​ണീ​സ് വി​കാ​രി ഫാ. ​ഓ​വ​ൻ ഗ​ല്ല​ഗ​റും, അ​ഞ്ചാം തീ​യ​തി വെ​ള്ളി​യാ​ഴ്ച ആ​ഷ്ഫോ​ർ​ഡ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ലും മു​ഖ്യ​കാ​ർ​മ്മി​ക​നാ​കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ ആ​റാം തീ​യ​തി രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ഘോ​ഷ​പൂ​ർ​വ്വ​മാ​യ കു​ർ​ബാ​ന ക്ര​മ​മാ​യ പ​രി​ശു​ദ്ധ റാ​സ​ക്ക് പ്രി​സ്റ്റ​ൺ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ബാ​ബു പു​ത്ത​ൻ​പു​ര​യി​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​കും.​

തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. ജൂ​ലൈ ഏ​ഴാം തീ​യ​തി വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കു​ന്നും​പു​റം കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ​യാ​വും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ക.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ