• Logo

Allied Publications

Americas
ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച
Share
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു

1976 ആ​രം​ഭി​ച്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​മാ​യാ​ണ് ഒ​രു നാ​ഷ​ണ​ൽ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ മാസം 22ന് രാ​വി​ലെ ഒന്പത് മു​ത​ൽ വൈ​കു​ന്നേ​രം ഏഴ് വ​രെ​യാ​ണ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം ന​ട​ക്കു​ക

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ലു​ള്ള സെന്‍റ് തോ​മ​സ് കാ​ത്ത​ലി​ക്ക് ച​ർ​ച്ച് പാ​ർ​ക്കിം​ഗ് ലോ​ട്ടി​ലാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​രു​ഷ​ന്മാ​രു​ടെ ഒന്പത് ടീ​മു​ക​ളും വ​നി​ത​ക​ളു​ടെ മൂ​ന്ന് ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്ക്, ഷി​ക്കാ​ഗോ തു​ട​ങ്ങി മ​റ്റു പ​ല സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ‌ടുക്കും. ​

കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് പ്ര​ദീ​പ് നാ​ഗ, നൂ​റു​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ സെന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ര​ക്ഷാ​ധി​കാ​രി​ക​ളാ​യി 70 വ​ള​ണ്ടി​യ​ർ​മാ​രും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ഒ​രു ക​മ്മി​റ്റി​യാ​ണ് ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

ചെ​ണ്ട​മേ​ള​വും ബൈ​ക്ക് റാ​ലി​യും ഫു​ഡ് കോ​ർ​ട്ടു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ചേ​ർ​ന്നു​ള്ള ഒ​രു മു​ഴു​നീ​ള മാ​മാ​ങ്ക​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 3000 ഡോ​ള​റും ര​ണ്ടാം സ​മ്മാ​ന​മാ​യി 2000 ഡോ​ള​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 1000 ഡോ​ള​റും നാ​ലാം സ​മ്മാ​ന​മാ​യി 500 ഡോ​ള​റും ല​ഭി​ക്കും.

ഡാ​ളസി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര, ജോ​സി, സാ​ബു അ​ഗ​സ്റ്റി​ൻ, വി​നോ​ദ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ