• Logo

Allied Publications

Americas
ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണം: ഐ​സ​ക്ക് ജോ​ൺ
Share
ഹൂ​സ്റ്റ​ൺ: ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണമെന്ന് യു​എ​ഇ​യി​ലെ അ​ൽ ഖ​ലീ​ജ് ടൈം​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഐ​സ​ക്ക് ജോ​ൺ പ​ട്ടാ​ണി​പ​റ​മ്പി​ൽ. ഫ്ര​ണ്ടസ് ഓ​ഫ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലും ഐപിസിഎ​ൻഎയും ചേ​ർ​ന്നു ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രോം​പ്റ്റ് റീ​യ​ൽ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യോ​ഗം അ​ര​ങ്ങേ​റി​യ​ത്. 1991ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് തു​ട​ങ്ങി​വ​ച്ച സ്വ​കാ​ര്യ വ്യ​വ​സാ​യ ന​യ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കി അ​തി​ന്‍റെ പാ​ര​മ്യത്തി​ലെ​ത്തി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്ക് ക​ഴി​ഞ്ഞു.

ന​മ്മു​ടെ രാ​ഷ്ട്രീ​യം എ​ന്തു ത​ന്നെ ആ​യാ​ലും എന്‍റെ രാ​ജ്യം എ​ന്ന അ​ഭി​മാ​നം ഓ​രോ പ്ര​വാ​സി​ക്കും ഉ​ണ്ടാ​ക​ണം. അ​മേ​രി​ക്ക അ​വ​സ​ര​ങ്ങ​ളു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​മെ​ങ്കി​ൽ ഇ​ന്ന് അ​ത് ഇ​ന്ത്യ​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കാ​ൻ പ്ര​വാ​സി​ക​ൾ ശ്ര​മി​ക്ക​ണം. ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ​ത്രി​ക ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ഐ​സ​ക്ക് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ അധ്യ​ക്ഷ​ത​വ​ഹി​ച്ച് സ്വാ​ഗ​ത​മാ​ശം​സി​ച്ച മു​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഹൂ​സ്റ്റ​ൻ പ്രോ​വി​ൻ​സ് സ്ഥാ​പ​ക​നു​മാ​യ എ​സ്. കെ. ​ചെ​റി​യാ​ൻ, മ​ല​യാ​ളി​ക​ൾ ത​ങ്ങ​ളു​ടെ അ​സ്ഥി​ത്വം അം​ഗീ​ക​രി​ക്കു​മ്പോ​ൾ ത​ന്നെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി കൂ​ടു​ത​ൽ ഇ​ഴു​കി ചേ​രാ​ൻ ശ്ര​മി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നു ചോ​ദി​ച്ചു.

സ്‌​റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ ​കെ​ൻ മാ​ത്യു, മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ണ്ട​ക്ക​ൽ, ഇന്ത്യ പ്ര​സ്ക്ല​ബ് ഹൂ​സ്റ്റ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റും "നേ​ർ​ക്കാ​ഴ്ച' ചീ​ഫ് എ​ഡി​റ്റ​റു​മാ​യ സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ, പ്രോം​പ്റ്റ് റി​യ​ൽ​റ്റി ജോ​ൺ ഡ​ബ്ലി​യു വ​ർ​ഗീ​സ്, ശ്രീ​മ​തി പൊ​ന്നു പി​ള്ള, വ​ർ​ഗീ​സ് മാ​ത്യു (രാ​ജേ​ഷ്) എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ഐ​സ​ക്ക് ജോ​ൺ സ്ഥാ​പ​ക​നാ​യി​ട്ടു​ള്ള യുഎഇ ​ക​ലാ​ഭ​വ​ൻ മു​ൻ അം​ഗ​മാ​യി​രു​ന്ന സെ​ബാ​ൻ ഗാ​നം ആ​ല​പി​ച്ചു. ആ​ർജെ ​റെ​യ്നാ റോ​ക്ക് എം​സി ആ​യി​രു​ന്നു.

"എ​ഴു​ത്ത​ച്ഛ​ൻ' നാ​ട​കം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ.
ഡാ​ള​സ്: മ​ല​യാ​ള​ഭാ​ഷ​യു​ടെ പി​താ​വെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​നെ വി​ഷ​യ​മാ​ക്കി​യു​ള്ള നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ശ​നി
ട്രൈ​സ്റ്റേ​റ്റ് ഓ​ണ​സ​ദ്യ ഓ​ഗ​സ്റ്റ് 31ന്.
വാഷിംഗ്ടൺ ഡിസി: പ​തി​ന​ഞ്ചി​ൽ പ​രം സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​രു​ന്ന
ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്