• Logo

Allied Publications

Europe
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ
Share
സാ​ൽ​ഫോ​ഡ്: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി. ​സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഈ ​വ​ർ​ഷ​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ ഏ​ഴി​ന് 11.30ന് ​കാ​ത്ത​ലി​ക് സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വി.​കു​ർ​ബാ​ന​യ്ക്കും മ​റ്റ് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഈ ​മാ​സം 28 മു​ത​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യോ​ടു​ള്ള നൊ​വേ​ന ആ​രം​ഭി​ക്കും. ജൂ​ലൈ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 5.45ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ൺ പു​ളി​ന്താ​ന​ത്ത് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.

തു​ട​ർ​ന്ന് വി.​കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഫാ. ​ബാ​ബു പു​ത്ത​ൻ​പു​ര​യി​ൽ നേ​തൃ​ത്വം ന​ൽ​കും. ജൂ​ലൈ ആ​റി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഫാ. ​ജി​നോ അ​രി​ക്കാ​ട്ട് എം​സി​ബി​എ​സ് കാ​ർ​മി​ക​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

തു​ട​ർ​ന്ന് 4.45ന് ​മി​ഷ​ൻ ഡേ ​ആ​ഘോ​ഷ​വും സ​ൺ​ഡേ​സ്കൂ​ൾ വാ​ർ​ഷി​ക​വും ന​ട​ത്ത​പ്പെ​ടും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബാ​ന​യ്ക്കു ശേ​ഷം ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

മി​ഷ​ൻ തി​രു​നാ​ൾ ഏ​റ്റ​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ട്ര​സ്റ്റി​മാ​രാ​യ സി​റി​ൽ മാ​ത്യു (07916 036680), ഡോ​ണി ജോ​ൺ (07723920248) എ​ന്നി​വ​രു​ടെ​യും തി​രു​നാ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ടോം ​സ​ക്ക​റി​യ (07931 757032), സോ​ണി ജോ​സ​ഫ് (07853 380625) എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നും വി​ശു​ദ്ധ​രു​ടെ മാ​ധ്യ​സ്ഥ്യം വ​ഴി അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേ​ടി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
ക​​​​​​സാ​​​​​​ൻ: യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു സാ​​​​​​ധ്യ​​​​​​ത​​​​​​മാ​​​​​​യ​​​​​​തെ​​​​​​ല്ലാം ചെ​​​​
ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി 26ന്‌.
പൂ​ള്‍: ആ​ലാ​പ​ന വൈ​ഭ​വ​ത്തി​ന്‍റെയും നൃ​ത്ത ചാ​രു​ത​യു​ടെ​യും വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി നാ​ലാം സീ​സ​ണ്‍ എ​ത്തു​ക​യാ​യി.
കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര