• Logo

Allied Publications

Delhi
അശരണർക്ക് കൈത്താങ്ങായി ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി
Share
ന്യൂഡൽഹി: ‌ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി​യി​ലെ മൂ​ന്നു ഇ​ട​വ​ക കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്ന് ദാ​രി​ദ്ര്യ​വും രോ​ഗ​വും മൂ​ലം ക്ലേ​ശി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 2023 ലെ ​വ​ലി​യ നോ​യ​മ്പു​കാ​ല​ത്ത് ത​ദ​വ​സ​ര​ത്തി​ൽ അ​വി​ടെ ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ധ​ന​സ​മാ​ഹ​ര​ണം നടത്തിയ പണം കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഇ​ടു​ക്കി​യി​ലെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്റ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റി.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ, വ​സ​ന്ത് കു​ഞ്ച്, ഹ​രി​ന​ഗ​ർ എ​ന്നീ ഇ​ട​വ​ക​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫാ. ​സ്റ്റീ​ഫ​ൻ വെ​ട്ടു​വേ​ലി​ൽ, ഫാ. ​മാ​ത്യു കു​ള​ക്കാ​ട്ടു​കു​ടി​യി​ൽ, ഫാ. ​സാ​മു​വ​ൽ ആ​നി​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 2024 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ലെ ക്നാ​നാ​യ മ​ക്ക​ൾ ഉ​ദാ​ര​മ​ന​സ്‌​സോ​ടെ സ​ഹ​ക​രി​ച്ച​തു​വ​ഴി സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്തി​ന് ഫാ. ​സ്റ്റീ​ഫ​ൻ വെ​ട്ടു​വേ​ലി​ൽ, ഫാ. ​മാ​ത്യു കു​ള​ക്കാ​ട്ടു​കു​ടി​യി​ൽ എ​ന്നി​വ​ർ ജി.​ഡി.​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ടി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി.

ജിഡി​എ​സി​ന്‍റെ പ​ട​മു​ഖം ഫൊ​റോ​ന​യി​ലെ നി​ർ​ധന കു​ടും​ബ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും (ലൂ ​ഹോം) ദാ​രി​ദ്ര്യ​രോ​ഗ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഈ ​തു​ക വി​നി​യോ​ഗി​ക്കും.

ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​
കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​നം ന​ട​ത്തി​യ ഒ​വി​ബി​എ​സി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന
ഡ​ൽ​ഹി മെ​ഗാ​ഫെ​സ്റ്റ് ഞാ​യാ​റാ​ഴ്ച.
ന്യൂഡ​ൽ​ഹി: ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് നെ​ബ് സാ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കോ​മ​ഡി​യും ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കും കൂ​ട്ടിചേ​ർ​ത്ത