• Logo

Allied Publications

Americas
റോ​യി മു​ള​കു​ന്നം, ഷി​ബു പി​ള്ള, അ​നു​പ​മ വെ​ങ്കി​ടേ​ഷ്, ലി​ഷാ​ർ എന്നിവർ വീണ്ടും ലോ​ക കേ​ര​ള സഭയിലേക്ക്
Share
ന്യൂയോർക്ക് ജൂ​ൺ 13, 14, 15 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന നാ​ലാം ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് അ​മേ​രി​ക്ക​യി​ൽ നി​ന്നും മൂ​ന്നാം ത​വ​ണ​യും ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യി ഷി​ബു പി​ള്ള, റോ​യി മു​ള​കു​ന്നം, അ​നു​പ​മ വെ​ങ്കി​ടേ​ഷ്, ലി​ഷാ​ർ ടി ​പി എ​ന്നി​വ​ർ വീ​ണ്ടും തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഷി​ബു പി​ള​ള അ​മേ​രി​ക്ക​യി​ൽ നാ​ഷ്വി​ൽ ടെ​ന്നീ​സി​യി​ൽ ആ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു. തു​രു​വ​ന്ത​പു​ര​ത്തു വ​ച്ച് മു​ൻ​പ് ന​ട​ന്ന ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​ക​ളി​ൽ അം​ഗ​മാ​ണ്. അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി ആ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ല്ലി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ്, ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാന) യു​ടെ ട്രഷറർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ദ്യാ​ർഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച റോ​യി മു​ള​കു​ന്നം ഷിക്കാ​ഗോ​യി​ൽ ബി​സി​ന​​സ് ചെ​യ്യു​ന്നു.

റെ​ജി ഭാ​ര്യ​യും കെ​വി​ൻ, കി​ര​ൺ എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്. ഫോ​മാ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ, ഇ​ല്ലി​നോ​യ്സ് മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് ചെ​യ​ർ​മാ​ൻ, ആ​ർ​ട്ട് ല​വേ​ഴ്സ് ഓ​ഫ് ആ​മേ​രി​ക്ക (ALA) ഷിക്ക​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്, കൈ​ര​ളി റ്റി ​വി ചി​ക്കാ​ഗോ ബ്യൂ​റോ ചീ​ഫ്, കേ​ര​ള ക്ല​ബ്ബ് ഡ​ട​അ യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​

ഇ​ന്ത്യ പ്ര​സ്‌​ ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ജോ​യി​ൻ​റ് ട്ര​ഷാ​റാ​ണ് ഇ​പ്പോ​ൾ.​ലോ​ക കേ​ര​ള സ​ഭ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​റും,മീ​ഡി​യാ സെ​ൽ കോ ​ചെ​യ​റും , സു​വ​നീ​ർ കോ ​ചെ​യ​റു​മാ​യി​രു​ന്നു. ര​ണ്ടും മൂ​ന്നും ലോ​ക കേ​ര​ള സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന റോ​യി മു​ള​കു​ന്നം നാ​ലാം ലോ​ക കേ​ര​ള സ​ഭ​യി​ലും അം​ഗ​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ലി​ഷാ​ർ ടി ​പി അ​മേ​രി​ക്ക​യി​ൽ സി​യാ​റ്റി​ലി​ൽ ആ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു. തു​രു​വ​ന്ത​പു​ര​ത്തു വ​ച്ച് മു​ൻ​പ് ന​ട​ന്ന ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​ക​ളി​ൽ അം​ഗ​മാ​ണ്.

അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ സു​വ​നീ​ർ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​യു​ടെ സം​രം​ഭ​ക​ൻ കൂ​ടി ആ​ണ് ലി​ഷാ​ർ ടി ​പി.

ര​ണ്ടും മൂ​ന്നും ലോ​ക കേ​ര​ള സ​ഭ​യി​ൽ അ​നു​പ​മ വെ​ങ്കി​ടേ​ശ്വ​ര​ൻ അം​ഗ​മാ​യി​രു​ന്നു. ജേ​ർ​ണ​ലി​സ്റ്റ് ആ​യ അ​നു​പ​മ ഒ​രു പ​തി​റ്റാ​ണ്ടി​ല​ധി​കം കാ​ലം കേ​ര​ള​ത്തി​ലെ ടെ​ലി​വി​ഷ​ൻ മീ​ഡി​യ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലേ​ക്ക് താ​മ​സം മാ​റി​യ​തി​നു ശേ​ഷം സ്പെ​ഷ്യ​ൽ ക​റ​സ്പോ​ണ്ടന്‍റ് ആ​യി വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. കൂ​ടെ ക​ണ​ക്റ്റിം​ഗ് കേ​ര​ളം എ​ന്ന പേ​രി​ൽ ലോ​ക​മ​ല​യാ​ളി​ക​ൾ​ക്കാ​യി ഒ​രു വെ​ബ് പോ​ർ​ട്ട​ലി​നു രൂ​പം ന​ൽ​കി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍