• Logo

Allied Publications

Middle East & Gulf
സ്വാ​ന്ത്വ​നം കു​വൈ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ന്ദ്ര​മാ​യി ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ്വാ​ന്ത്വ​നം കു​വൈ​റ്റ് ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യ്ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടി സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.

കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​​ഥികൾക്കും ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വ് പു​ന്ന​ക്കു​ളം സെ​ന്റ്. ഗ്രി​ഗോ​റി​യ​സ് എ​യ്ഡ​ഡ് എ​ൽ പി ​സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ, സി ​ആ​ർ മ​ഹേ​ഷ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ച്ച​ട​ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി ​വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്റ് മ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ശ്രീ​ജ ഗോ​പ​ൻ, എ​ഴു​ത്തു​കാ​രി ജ​സീ​ന റ​ഹീം, വാ​ർ​ഡ് മെ​മ്പ​ർ സ്നേ​ഹ​ല​ത എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജ​യ​ശ്രീ സ്വാ​ഗ​ത​വും പി​ടി​എ വൈ​സ് പ്ര​സി​ഡന്‍റ് ന​ജീം ന​ന്ദി​യും പ​റ​ഞ്ഞു.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ന്ന പാ​ട്ടും പ​റ​ച്ചി​ലും പ​രി​പാ​ടി​ക്ക് ശ​ക്തി​കു​ള​ങ്ങ​ര ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഹൈ​വേ) ഉ​ത്ത​ര കു​ട്ട​ൻ ഗോ​പാ​ല​നും ഗാ​യ​ക​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ​ക്ട​ർ ഷൈ​ജു പ​ര​മേ​ശ്വ​ര​നും നേ​തൃ​ത്വം ന​ൽ​കി.

പ്ര​തി​വ​ർ​ഷം ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ചി​കി​ത്സാ​സ​ഹാ​യ​മാ​ണ് ഇ​ന്ത്യ​യി​ലു​ട​നീ​ളം സാ​ന്ത്വ​നം കു​വൈ​റ്റ് ന​ൽ​കി വ​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ