• Logo

Allied Publications

Americas
ഫോ​മാ ജൂ​നി​യ​ർ അ​ഫ​യേ​ഴ്സ് ക​മ്മ​റ്റി എ​ലോ​ക്വ​ൻ​സ് മ​ത്സ​രം വൻ വിജയമായി
Share
ഷി​ക്കാ​ഗോ ∙ ഫോ​മാ ജൂ​നി​യ​ർ അ​ഫ​യേ​ഴ്സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രേ​ഡ് അഞ്ച് മു​ത​ൽ ഗ്രേ​ഡ് 12 വ​രെ​യു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി എ​ലോ​ക്വ​ൻ​സ് 2024 എ​ന്ന പേ​രി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

അ​ഞ്ച് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ട​ഗ് ഓ​ഫ് വേ​ഡ്സും സി​നോ​നിം ഗെ​യിം എ​ന്നി​വ ചേ​ർ​ന്നു​ള്ള മ​ത്സ​ര​വും എ​ട്ടാം മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ​മ​ത്സ​ര​വു​മാ​ണ് അ​ര​ങ്ങേ​റി​യ​ത്.

പ്രി​ലി​മി​ന​റി റൗ​ണ്ട്, സെ​മി ഫൈ​ന​ൽ റൗ​ണ്ട്, ഫൈ​ന​ൽ റൗ​ണ്ട് എ​ന്നി​ങ്ങ​നെ മൂ​ന്നു റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളി​ലാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലും ഏ​ഴു മ​ത്സ​രാ​ർ​ഥി​ക​ൾ വീ​തം മാ​റ്റു​ര​ച്ചു.

ട​ഗ് ഓ​ഫ് വേ​ഡ്സ് വി​ഭാ​ഗ​ത്തി​ൽ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ജാ​ന​കി രാ​ജ് ഒ​ന്നാം സ്ഥാ​ന​വും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ​ന്യൂ​ജ​ഴ്സി​യി​ൽ നി​ന്നു​ള്ള ജ്യൂ​വ​ൽ ജ​റാ​ൾ​ഡ്, അ​ഫ്രി​യ​ൽ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി.

അ​ഫ്രി​യ​ൽ ഫെ​ർ​ണാ​ണ്ട​സ്, ജ്യൂ​വ​ൽ ജ​റാ​ൾ​ഡ്, ജാ​ന​കി രാ​ജ്.​പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള സാ​ൽ​വി​ൻ ബി​നോ​യ് ഒ​ന്നാം സ്ഥാ​നം നേ​ടി, ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​ന​ക്ടി​ക​ട്ടി​ൽ നി​ന്നു​ള്ള അ​ദ്വി​ത് നാ​യ​ർ, ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ആ​ൽ​ഫ്ര​ഡ് ജി​നോ​യും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് 300 , 200 , 100 ഡോളർ വീ​തം സ​മ്മാ​ന​വും ഫൈ​ന​ലി​ൽ എ​ത്തി​യ മ​റ്റു കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 25 ഡോളർ വീ​ത​വും ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി.

സാ​ൽ​വി​ൻ ബി​നോ​യ്, ആ​ൽ​ഫ്ര​ഡ് ജി​നോ, അ​ദ്വി​ത് നാ​യ​ർ.​ഫോ​മാ ജൂ​നി​യ​ർ അ​ഫ​യേ​ഴ്സ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ജൂ​ബി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജാ​സ്മി​ൻ പ​രോ​ളും നി​വി​ൻ ജോ​സും പ്ര​സം​ഗ​മ​ത്സ​ര​ങ്ങ​ളും, ട​ഗ് ഓ​ഫ് വേ​ഡ്സ് മ​ത്സ​ര​ങ്ങ​ൾ ഷൈ​നി അ​ബൂ​ബ​ക്ക​റും, പ​ത്മ​രാ​ജ് നാ​യ​രും കോ​ർ​ഡി​നേ​റ്റ് ചെ​യ്തു.

ഡോ​ക്ട​ർ ഷി​ജി അ​ല​ക്സ്, ജോ​ജോ വെ​ള്ളാ​നി​ക്ക​ൽ, സു​നി​താ നാ​യ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ൾ, ഡോ​ക്ട​ർ ജൂ​ഡി റോ​യി​യും ജാ​സ്മി​ൻ പ​രോ​ളും ട​ഗ് ഓ​ഫ് വേ​ഡ്സി​ന്‍റെ വി​ധി​നി​ർ​ണ​യ​വും ന​ട​ത്തി.

പ​രി​പാ​ടി​യു​ടെ മെ​ഗാ സ്പോ​ൺ​സ​റാ​യി ഷി​ജു എ​ബ്ര​ഹാം, ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ സു​ബി​ൻ കു​മാ​ര​ൻ (കി​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) സ്പോ​ൺ​സ​ർ ബൈ​ജു വ​ര്ഗീ​സ്, ഫോ​മാ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കൂ​ടാ​തെ ഓഗ​സ്റ്റ് ഏട്ടിന് ​ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലു​ള്ള പു​ന്താ കാ​ന​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​നി​ൽ എ​ല്ലാ വി​ജ​യി​ക​ളെ​യും ആ​ദ​രി​ക്കു​മെ​ന്നും എ​ക്സി​ക്യു​ട്ടീ​വ് ക​മ്മിറ്റി അ​റി​യി​ച്ചു.

ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ
ക​മ​ല ഹാ​രീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ​ൻ സ​മൂ​ഹം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് എ​ത്തു​ന്ന​തി
ഷൈ​നി വ​ർ​ഗീ​സ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ലി​ഫോ​ർ​ണി​യ: കൊ​ല്ലേ​ട്ട് പു​ള്ളോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ഇ.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഷൈ​നി വ​ർ​ഗീ​സ്(65) കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.