• Logo

Allied Publications

Americas
ക്രോസ്‌വാക്കിൽ വാഹനമിടിച്ച് ആ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സ്; ജ​ഡ്ജി റെ​ബേ​ക്ക ഗ്രോ​സ്മാ​ന് ജീ​വ​പ​ര്യ​ന്തം തടവ്
Share
ലോ​സ് ആഞ്ച​ല​സ്: നാ​ല് വ​ർ​ഷം മു​മ്പ് വെ​സ്റ്റ്ലേ​ക്ക് വി​ല്ലേ​ജ് ക്രോസ്‌വാക്കിൽ അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ തി​ങ്ക​ളാ​ഴ്ച ലോ​സ് ആഞ്ച​ലസ് കൗ​ണ്ടി സു​പ്പീ​രി​യ​ർ കോ​ട​തി ജ​ഡ്ജി ജോ​സ​ഫ് ബ്രാ​ൻ​ഡൊ​ലി​നോ റെ​ബേ​ക്ക ഗ്രോ​സ്മാ​നെ(60) 15 വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചു.

ലോ​സ് ആഞ്ചല​സി​ലെ ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​ണ് റെ​ബേ​ക്ക ഗ്രോ​സ്മാ​ൻ. ഗ്രോ​സ്മാ​ൻ ബേ​ൺ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​സ്ഥാ​പ​ക​യും പ്ര​മു​ഖ പ്ലാ​സ്റ്റി​ക് സ​ർ​ജ​ന്‍റെ ഭാ​ര്യ​യു​മാ​ണ്.

ട്രയൺഫോ കാന്യോൺ റോഡിലെ അടയാളപ്പെടുത്തിയ ക്രോസ്‌വാക്കിൽ മാതാവിനോടൊപ്പം രണ്ടു കുട്ടികളുമായി റോഡിലൂടെ നടന്നുപോകുന്നതിനിടയിൽ ഗ്രോ​സ്മാ​ന്‍റെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

11 വ​യ​​സു​ള്ള മാ​ർ​ക്ക് ഇ​സ്ക​ന്ദ​റി​ന്‍റെ​യും എട്ട് വ​യ​​സു​ള്ള ജേ​ക്ക​ബ് ഇ​സ്ക​ന്ദ​റി​ന്‍റെ​യും അ​മ്മ നാ​ൻ​സി ഇ​സ്ക​ന്ദ​ർ, ത​ന്‍റെ ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​ടെ​യും മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​യാ​യ റെ​ബേ​ക്ക ഗ്രോ​സ്മാ​നെ ഒ​രു ഭീ​രു​വെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ഗ്രോ​സ്മാ​ൻ ഇ​സ്ക​ന്ദ​ർ കു​ടും​ബ​ത്തി​ന് 47,161.89 ഡോളർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​മ്മ​തി​ച്ചു. ശ​വ​സം​സ്കാ​ര​ച്ചെ​ല​വു​ക​ൾ​ക്കാ​യി ഗ്രോ​സ്മാ​ൻ ബേ​ൺ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​സ്ഥാ​പ​ക​ൻ ഇ​തി​ന​കം 25,000 ഡോ​ള​ർ സം​ഭാ​വ​ന ചെ​യ്തി​രു​ന്നു​വെ​ന്ന് അ​വ​രുടെ അ​ഭി​ഭാ​ഷ​ക​ർ പറഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍