• Logo

Allied Publications

Americas
രാ​ഹു​ൽ ഗാ​ന്ധി​ക്കു ആ​ശം​സ​ക​ൾ നേർന്ന് ഒ​ഐ​സി​സി വാ​റ്റ്ഫോ​ർ​ഡ്
Share
വാ​റ്റ്ഫോ​ർ​ഡ്: ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ​മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ടും എ​ന്ന ആ​ശ​ങ്ക​യി​ൽ ന​ട​ന്ന പാ​ർ​ലമെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​വാ​നു​ള്ള ജ​ന​വി​കാ​രം വോ​ട്ടാ​യി മാ​റ്റു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ മാ​തൃ​രാ​ജ്യ​ത്തെ എ​ല്ലാ സ​മ്മ​തി​ദാ​യ​ക​ർ​ക്കും ഒ​ഐ​സി​സി വാ​റ്റ്ഫോ​ർ​ഡ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. നിയുക്ത പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ആ​ശം​സ​ക​ളും പ്രാ​ർ​ഥന​ക​ളും പി​ന്തു​ണ​യും നേ​രു​ക​യും ചെ​യ്തു.

വാ​റ്റ് ഫോ​ർ​ഡ് ഹോ​ളി​വെ​ൽ ക​മ്മൃു​ണി​റ്റി സെ​ന്‍ററി​ൽ മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ആ​ഹ്ളാ​ദം അ​ല​ത​ല്ലി​യ ഒ​ഐ​സി​സി യോ​ഗ​ത്തി​ൽ യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി​മോ​ൻ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​​കേ​ര​ള​ത്തി​ലെ അ​രാ​ജ​ക​ത്വ അ​ഴി​മ​തി ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ ചു​ട്ട മ​റു​പ​ടി​യാ​ണ് യു​ഡി​എ​ഫിന്‍റെ മി​ക​ച്ച വി​ജ​യം എ​ന്ന് സ​ണ്ണി​മോ​ൻ മ​ത്താ​യി പ​റ​ഞ്ഞു.



ഒ​ഐ​സി​സി വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റ് സു​ജൂ കെ ​ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി.​തെ​ര​ഞ്ഞെ​ടു​പ്പു വീ​ജ​യം കോ​ൺ​ഗ്ര​സ്‌​സി​ന്‍റെ തിരിച്ചുവ​ര​വി​ന്‍റെ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും, സ​തൃ​വും അ​തി​ലു​ടെ ജ​നാ​ധി​പ​തൃ​വും പു​ന​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന സ​ദ് വാ​ർ​ത്ത​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി ’ എ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സു​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ല​ണ്ട​നി​ലെ പ്ര​വാ​സി കോ​ൺ​ഗ്ര​സ് നേ​താ​വാ​യ സൂ​ര​ജ് കൃ​ഷ്ണ​ൻ ’കേ​ര​ള​ത്തി​ലെ ഭ​ര​ണ ഭീ​ക​ര​ത’ എ​ടു​ത്തു പ​റ​ഞ്ഞു സം​സാ​രി​ക്കു​ക​യും രാ​ജ്യ​ത്തു കോ​ൺ​ഗ്ര​സ്‌​സി​ന് ക​രു​ത്തു പ​ക​രു​വാ​ൻ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു. യു​ഡി​എ​ഫിന്‍റെ മി​ക​ച്ച വി​ജ​യ​ത്തെ പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ടും കേ​ര​ള​ത്തി​ൽ അ​നി​വാ​ര്യ​മാ​യ ഭ​ര​ണ മാ​റ്റം ഉ​ണ്ടാ​ക​ണ​മെ​ന്നും, ക്ഷേ​മ​പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന​വ​ർ​ക്ക് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ഉ​ണ്ടാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​ബി ജോ​ൺ, ബീ​ജോ​യി ഫി​ലി​പ്, വി ​കൊ​ച്ചു​മോ​ൻ പീ​റ്റ​ർ ,ജോ​ൺ പീ​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യോ​ഗ​ത്തി​ൽ ഫെ​മി​ൻ സി​ഫ് സ്വാ​ഗ​ത​വും, ബീ​ജു മാ​തൃു ന​ന്ദി​യും പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നോ ജോ​സ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ ല​ഡു വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് സ​ന്തോ​ഷം പ​ങ്കി​ട്ടു. ചാ​യ സ​ൽ​ക്കാ​ര​ത്തോ​ട് യോ​ഗ ന​ട​പ​ടി​ക​ൾ സ​മാ​പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍