• Logo

Allied Publications

Middle East & Gulf
എ​ഫ്എ​ഫ്സി ക്രി​ക്ക​റ്റ് ലീ​ഗ്; ക്രി​ക്ക​റ്റ് ബോ​യ്സ് ടീം ​ജേ​താ​ക്ക​ളാ​യി
Share
കു​വൈ​റ്റ് സി​റ്റി: എ​ഫ്എ​ഫ്സി (ഫ്രൈ​ഡേ ഫ്ര​ണ്ട്‌​സ് ക്ല​ബ്‌) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ സി​ക്സി​ൽ ക്രി​ക്ക​റ്റ് ബോ​യ്സ് ടീം ​ജേ​താ​ക്ക​ളാ​യി. ക്രി​ക്ക​റ്റ് എ​ഫ്എ​ഫ്സി അ​ബൂ​ഹ​ലീ​ഫ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എ​സ്‌​സി​സി ക്രി​ക്ക​റ്റ് ക്ല​ബി​നെ തോ​ൽ​പി​ച്ചാ​ണ് ക്രി​ക്ക​റ്റ് ബോ​യ്സ് ജേ​താ​ക്ക​ളാ​യ​ത്.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ പ്ലേ​യ​ർ ഓ​ഫ് ദി ​മാ​ച്ചാ​യി ക്രി​ക്ക​റ്റ് ബോ​യ്സി​ലെ നാ​സ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫൈ​റ്റേ​ഴ്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ലൂ​സേ​സ് ഫൈ​ന​ലി​ൽ റോ​യ​ൽ ഫൈ​റ്റേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്പാ​ർ​ക്ക് ഇ​ല​വ​ൻ ടീം ​സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പാ​യി.



സ്പാ​ർ​ക്ക് ഇ​ല​വ​ൻ ടീം ​അം​ഗം ഹ​സീ​ബാ​ണ് ലൂ​സേ​സ് ഫൈ​ന​ലി​ലെ പ്ലേ​യ​ർ ഓ​ഫ് ദി ​മാ​ച്ച്. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​വും മി​ക​ച്ച ബാ​റ്റ​റാ​യി ക്രി​ക്ക​റ്റ് ബോ​യ്സ് ടീ​മി​ലെ മ​ഹി​യും മി​ക​ച്ച ബൗ​ള​റാ​യി സ്പാ​ർ​ക്ക് ഇ​ല​വി​നി​ലെ ഷാ​നു​വും മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യി എ​സ്‌​സി​സി ടീ​മി​ലെ സാ​ദി​ഖ് ബാ​ഷ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലും കാ​ഷ് പ്രൈ​സും ചീ​ഫ് ഗ​സ്റ്റു​ക​ൾ ആ​യ സി​റ്റി​ബ​സ് സീ​നി​യ​ർ എ​ച്ച്ആ​ർ സ്പെ​ഷ്യ​ലി​സ്റ്റ് മു​ബാ​റ​ക് ക​മ്പ്ര​ത്, ടൂ​ർ​ണ​മെ​ന്‍റ് മെ​യി​ൻ സ്പോ​ൺ​സ​ർ മെ​ഡെ​ക്സ് ഗ്രൂ​പ്പി​ന്‍റെ സൈ​ൻ, അ​ബൂ​ഹ​ലീ​ഫ ബ്രാ​ഞ്ച് മാ​നേ​ജ​ർ സ​ലിം എ​ന്നി​വ​രും മ​റ്റ് സ്പോ​ൺ​സ​ർ മാ​രാ​യ പാ​ര​ഗ​ൺ, ബ്രൈ​റ്റ് ഇന്‍റ​ർ​നാ​ഷ​ണ​ൽ, ബു​ർ​ഹാ​ൻ, റീ​ജി​യ​ൻ ക​മ്പ​നി ട്രെ​ൻ​ഡ്സ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു ന​ൽ​കി.



എ​ഫ്എ​ഫ്സി ക്രി​ക്ക​റ്റ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, നി​തി​ൻ ഫ്രാ​ൻ​സി​സ്, മ​നു​മോ​ൻ ഗോ​പി​നാ​ഥ​ൻ, പ്ര​കാ​ശ്, പ​ര​ന്താ​മ​ൻ, അ​ജ​യ്, അ​രു​ൾ, ശ​ര​വ​ണ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ഫ്എ​ഫ്സി ക്രി​ക്ക​റ്റ് സീ​സ​ൺ സെ​വ​ൻ ജൂ​ൺ 14 മു​ത​ൽ തു​ട​ങ്ങു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ