• Logo

Allied Publications

Americas
ന്യൂ​യോ​ര്‍​ക്കി​ല്‍ മ​ല​യാ​ളി പൈ​തൃ​കാ​ഘോ​ഷം സംഘടിപ്പിച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: സെ​ന​റ്റ​ര്‍ കെ​വി​ന്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യാ​ളി പൈ​തൃ​കാ​ഘോ​ഷം ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ലെ​ജി​സ്‌​ലേ​ച്ച​റി​ല്‍ അ​ര​ങ്ങേ​റി​. സെ​ന​റ്റ് സെ​ഷ​ന് തു​ട​ക്കം​കു​റി​ച്ച് മാ​ര്‍​ത്തോമ്മാ സ​ഭാ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ റൈ​റ്റ് റ​വ.​ഡോ. ഏ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ് എ​പ്പി​സ്‌​കോ​പ്പ മ​ല​യാ​ള​ത്തി​ലും തു​ട​ര്‍​ന്ന് ഇം​ഗ്ലീ​ഷി​ലും പ്രാ​ര്‍​ഥ​ന ചൊ​ല്ലി.

തു​ട​ര്‍​ന്ന് പൈ​തൃ​കാ​ഘോ​ഷ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം സെ​ന​റ്റ​ര്‍ കെ​വി​ന്‍ തോ​മ​സ് അ​വ​ത​രി​പ്പി​ച്ച​ത് സെ​ന​റ്റ് പാ​സാ​ക്കി. സെ​ന​റ്റ​ര്‍​മാ​രാ​യ ഷെ​ല്ലി മേ​യ​ര്‍, ജോ​ണ്‍ ലൂ ​തു​ട​ങ്ങി​യ​വ​രും മ​ല​യാ​ളി സ​മൂ​ഹ​ത്തെ പ്ര​ശം​സി​ക്കു​ക​യും പ്ര​മേ​യ​ത്തെ അം​ഗീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​യ പ്ര​മേ​യം പി​ന്നീ​ട് അ​സം​ബ്ലി​യി​ല്‍ അ​സം​ബ്ലി​മാ​ന്‍ കെ​ന്‍ സെ​ബ്രോ​സ്‌​കി, ജെ​ന്നി​ഫ​ര്‍ രാ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​തി​രി​പ്പി​ച്ച് പാ​സാ​ക്കി. കേ​ര​ള​ത്തി​ന്‍റെ ല​ഘു ച​രി​ത്രം കെ​വി​ന്‍ തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി.



സേ​വ​ന​സം​ഘ​ട​നാ രം​ഗ​ത്തു ശ്ര​ദ്ധേ​യ​രാ​യ അ​ജി​ത് കൊ​ച്ചു​സ്, ബി​ജു ചാ​ക്കോ എ​ന്നി​വ​രാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. നാ​സാ യൂ​ണി​വേ​ഴ്‌​സി​റ്റി മെ​ഡി​ക്ക​ൽ സെന്‍റ​ർ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ് അ​ജി​ത് കൊ​ച്ചൂ​സ്.

ആ​റു വ​ര്‍​ഷ​ത്തി​നു​ശേ​ഷം സെ​ന​റ്റ​ര്‍ കെ​വി​ന്‍ തോ​മ​സ് വി​ര​മി​ക്കു​ക​യാ​ണെ​ന്ന​തി​ല്‍ ഏ​വ​രും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. മ​റ്റൊ​രു ഉ​യ​ര്‍​ന്ന ത​സ്തി​ക​യി​ല്‍ അ​ദ്ദേ​ഹം എ​ത്തു​മെ​ങ്കി​ലും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രു സെ​ന​റ്റ​ര്‍ ഇ​ല്ലാ​താ​വു​ക​യാ​ണെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വൈ​ദി​ക​ർ, റോ​ക്‌​ലാ​ന്‍​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ര്‍ ഡോ. ​ആ​നി പോ​ള്‍, ഫൊ​ക്കാ​ന നേ​താ​വ് ലീ​ല മാ​രേ​ട്ട്, ഫോ​മാ നേ​താ​വ് പി.​ടി. തോ​മ​സ്, ഷൈ​മി ജേ​ക്ക​ബ്, ക്വീ​ന്‍​സി​ല്‍ രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​യ കോ​ശി തോ​മ​സ്, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(ഫി​യ​ക്കൊ​ന) പ്ര​സി​ഡ​ന്‍റ് കോ​ശി ജോ​ർ​ജ് തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങു​ക​ള്‍ ഭം​ഗി​യാ​ക്കി​യ സെ​ന​റ്റ​റു​ടെ ഓ​ഫി​സി​ലെ സ്റ്റാ​ഫ് ഡോ​ണ​ക്കും അ​ജി​ത്ത് കൊ​ച്ചു​സി​നും എല്ലാ​വ​രും പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍