• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ കൗ​ണ്ടി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ല​യാ​ളി​യാ​യ അ​ച്ഛ​നും മ​ക​നും മി​ന്നും വി​ജ​യം
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന കൗ​ണ്ടി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യാ​യ അ​ച്ഛ​നും മ​ക​നും ഉ​ജ്വ​ല വി​ജ​യം. അ​ങ്ക​മാ​ലി പു​ളി​യ​നം സ്വ​ദേ​ശി ബേ​ബി പെ​രേ​പ്പാ​ട​നും മ​ക​ൻ ഡോ. ​ബ്രി​ട്ടോ പെ​രേ​പ്പാ​ട​നു​മാ​ണ് വി​ജ​യി​ച്ച​ത്.

ഭ​ര​ണ​ക​ക്ഷി​യാ​യ ഫി​ന​ഗെ​യി​ൽ പാ​ർ​ട്ടി ടി​ക്ക​റ്റി​ലാ​ണ് ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ബേ​ബി പെ​രേ​പ്പാ​ട​ൻ ഡ​ബ്ലി​ൻ കൗ​ണ്ടി​യി​ലെ താ​ല സൗ​ത്തി​ൽ നി​ന്നും മ​ക​ൻ ഡോ. ​ബ്രി​ട്ടോ പെ​രേ​പ്പാ​ട​ൻ താ​ല സെ​ൻ​ട്രെ​ലി​ൽ നി​ന്നു​മാ​ണ് വി​ജ​യി​ച്ചു ക​യ​റി​യ​ത്.

ബ്രി​ട്ടോ താ​ല ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റാ​ണ്. ബേ​ബി പെ​രേ​പ്പാ​ട​ൻ നി​ല​വി​ൽ താ​ല സൗ​ത്ത് കൗ​ൺ​സി​ല​റാ​ണ്. ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ടാ​യി അ​യ​ർ​ല​ൻ​ഡി​ലു​ള്ള ബേ​ബി പെ​രേ​പ്പാ​ട​ൻ ഏ​വ​ർ​ക്കും സു​പ​രി​ചി​ത​നാ​ണ്.

പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു വ​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് ഇ​പ്പോ​ൾ മ​ക​ൻ ഡോ. ​ബ്രി​ട്ടോ​യും. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി മ​റ്റു പാ​ർ​ട്ടി​ക​ൾ കൈ​യ​ട​ക്കി വച്ചി​രു​ന്ന താ​ല സെ​ൻ​ട്ര​ൽ സീ​റ്റാ​ണ് ഫി​ന​ഗേ​ൽ പാ​ർ​ട്ടി​ക്കാ​യി ഡോ. ​ബ്രി​ട്ടോ തി​രി​ച്ചു പി​ടി​ച്ച​ത്.



2019ൽ ​ഇ​തേ രീ​തി​യി​ൽ ഫി​ന​ഗേ​യി​ലി​നാ​യി ബേ​ബി പെ​രേ​പ്പാ​ട​നും താ​ല സൗ​ത്ത് സീ​റ്റ് തി​രി​ച്ചു​പി​ടി​ച്ച ച​രി​ത്ര​മാ​ണു​ള്ള​ത്. 2019ലെ ​മ​ത്സ​ര​ത്തി​ൽ ബേ​ബി പെ​രേ​പ്പാ​ട​ൻ താ​ല സൗ​ത്തി​ൽ 25 വ​ർ​ഷ​മാ​യി മ​റ്റു പാ​ർ​ട്ടി​ക​ൾ കൈ‌​യ​ട​ക്കി വ​ച്ച സീ​റ്റാ​ണ് അ​ന്ന് ഫി​ന​ഗേ​ൽ പാ​ർ​ട്ടി​ക്കാ​യി തി​രി​ച്ചു​പി​ടി​ച്ച​ത്.

ഇ​തേ സീ​റ്റി​ലാ​ണ് ബേ​ബി പെ​രേ​പ്പാ​ട​ൻ തു​ട​ർ​ന്നും ഇ​പ്പോ​ൾ വി​ജ​യി​ച്ച​ത്. ബേ​ബി പെ​രേ​പ്പാ​ട​ന്‍റെ ഭാ​ര്യ അ​ങ്ക​മാ​ലി മൂ​ർ​ക്ക​ന്നൂ​ർ സ്വ​ദേ​ശി ജി​ൻ​സി ഡ​ബ്ലി​ൻ ബ്യു​മോ​ണ്ട് ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്വാ​ൻ​സ്ഡ് ന​ഴ്സ് പ്രാ​ക്റ്റീ​ഷ​ന​റാ​ണ്. ഇ​വ​രു​ടെ മ​ക​ൾ ബ്രോ​ണ ഡ​ബ്ലി​ൻ ട്രി​നി​റ്റി കോ​ള​ജി​ൽ ഡെ​ന്‍റ​ൽ മെ​ഡി​സി​ൻ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

താ​ല സെ​ൻ​ട്ര​ലി​ൽ വി​ജ​യി​ച്ച ബ്രി​ട്ടോ ന​ല്ലൊ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​ണ്.​ ന​ല്ലൊ​രു ഗാ​യ​ക​നാ​യ ഇ​ദ്ദേ​ഹം സ്കൂ​ൾ ത​ലം മു​ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. സൂ​റി​ച്ചി​ൽ ന​ട​ന്ന കേ​ളി ക​ലാ​മേ​ള​യി​ൽ ഫാ. ​ആ​ബേ​ൽ അ​വാ​ർ​ഡ്, യൂ​റോ​പ് യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡ് അ​യ​ർ​ല​ൻ​ഡി​ൽ ബെ​സ്‌​റ്റ് മെ​യി​ൽ സിം​ഗ​ർ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ നേ​ടി​യി​ട്ടു​ണ്ട്.

ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ.
ഡ​ബ്ലി​ൻ : ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ 18 വ​രെ ന​ട​ക്കപ്പെടും . ഫാ ​ബി​നോ​യ് ക​രി​മ​രു​തു​ങ്ക​ൽ ധ്യാ​നം ന​യി​ക്കും .
അ​യ​ർ​ല​ൻഡിൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ന്.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ശ​നി​യാ​ഴ്ച ന​ട​ത്തപ്പെടുന്നു.
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ്.
വാ​ട്ട്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി
മോ​നി​ക്കു​ട്ടി ഡി​സ്‌​നി അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ കാ​നാ(​കൊ​തു​മ്പു​ച്ചി​റ) ഡി​സ്‌​നി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​നി​ക്കു​ട്ടി(55) അ​ന്ത​രി​ച്ചു.
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
കെ​ന്‍റ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ