• Logo

Allied Publications

Americas
ഓ​സ്റ്റി​നി​ൽ കൂ​ട​ത്തി​നാ​ലി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ഹൂ​സ്റ്റ​ൺ: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​ശ​സ്ത​മാ​യ കൂ​ട​ത്തി​നാ​ലി​ൽ കു​ടും​ബ​ങ്ങ​ളു​ടെ അ​മേ​രി​ക്ക​യി​ലെ ഒ​ന്പ​താ​മ​ത് കു​ടും​ബ​യോ​ഗം മേ​യ് 25, 26, 27 തീ​യ​തി​ക​ളി​ൽ ഓ​സ്റ്റി​നി​ലു​ള്ള സ​മ്മ​ർ മി​ൽ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

25നു ​മൂ​ന്നി​ന് ജോ​ൺ തോ​മ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി കു​ടു​മ​ബ​സം​ഗ​മം ആ​രം​ഭി​ച്ചു. മു​തി​ർ​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ എ​ബ്ര​ഹാം സ്വാ​ഗ​ത​മാ​ശം​സി​ച്ചു.



മൂ​ത്ത സ​ഹോ​ദ​ര​ൻ ജോ​ൺ മാ​ത്യു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​വും അ​നു​സ്മ​ര​ണ​വും അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി. 26ന് രാ​വി​ലെ ഒന്പതിന് ജോ​നാ​ഥ​ൻ കി​ന്‍റർ​ബെ​ർ​ഗ് ആ​രാ​ധ​ന​യും ഷി​ബു ടി ​ജോ​ർ​ജ് വ​ച​ന ശു​ശ്രൂ​ഷ​യും ന​ട​ത്തി. അ​തി​നു ശേ​ഷം വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സംഘടിപ്പിച്ചു.

വൈ​കു​ന്നേ​രം ഹൂ​സ്റ്റ​ൺ ക​സി​ൻ​സും ഡാ​ള​സ് ക​സി​ൻ​സും ചേ​ർ​ന്ന് വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ പ​രി​പാ​ടി​ക​ളും മെ​ച്ച​പ്പെ​ട്ട നി​ല​വാ​രം പു​ല​ർ​ത്ത​ന്ന​വ​യാ​യി​രു​ന്നു. എ​ൺ​പ​തോ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.



ഈ ​സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഡാ​ള​സ് ടീ​മി​ലെ എ​ഡി​സ​ൺ പ്ര​തീ​ഷ് എ​ന്നി​വ​രോ​ടും ഹൂ​സ്റ്റ​ൺ ടീ​മി​ലെ സം​ഘാ​ട​ക​രാ​യ ഷി​ബു, ഷൈ​നി ജോ​ർ​ജ് എ​ന്നി​വ​രോ​ടു​മു​ള്ള പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു കൊ​ണ്ടും അ​ടു​ത്ത കു​ടും​ബ​സം​ഗ​മം ഡാ​ള​സ് കൂ​ട​ത്തി​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​വാ​നു​മു​ള്ള തീ​രു​മാ​ന​ത്തോ​ട് കൂ​ടി ബാ​റ്റ​ൺ കൈ​മാ​റി.

ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ
ക​മ​ല ഹാ​രീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ​ൻ സ​മൂ​ഹം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് എ​ത്തു​ന്ന​തി
ഷൈ​നി വ​ർ​ഗീ​സ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ലി​ഫോ​ർ​ണി​യ: കൊ​ല്ലേ​ട്ട് പു​ള്ളോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ഇ.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഷൈ​നി വ​ർ​ഗീ​സ്(65) കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.