• Logo

Allied Publications

Americas
റോ​ബ​ര്‍​ട്ട് അ​രീ​ച്ചി​റ ഫൊ​ക്കാ​ന ദേശീയ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂയോർക്ക്: ചു​രു​ങ്ങി​യ കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് മി​ക​ച്ച സം​ഘാ​ട​ക​ന്‍ എ​ന്നു പേ​രെ​ടു​ത്ത ന്യൂ​യോ​ര്‍​ക്കി​ലെ എ​ച്ച്‌​യു​ഡി​എം​എ​യു​ടെ പ്ര​സി​ഡ​ന്‍റ് റോ​ബ​ര്‍​ട്ട് അ​രീ​ച്ചി​റ ഫൊ​ക്കാ​ന ദേശീയ ക​മ്മ​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

റോ​ക്ക്‌​ലാ​ൻ​ഡ് ആ​സ്ഥാ​ന​മാ​യ എ​ച്ച്‌​യു​ഡി​എം​എ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഐ​ക്യക​ണ്‌​ഠേ​ന​യാ​ണ് റോ​ബ​ര്‍​ട്ടി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ പി​ന്തു​ണ​ച്ച​ത്. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ ജി​ല്ലാ ത​ല ക​ലാ​തി​ല​കം ആ​യി​രു​ന്ന റോ​ബ​ര്‍​ട്ട് പ്ര​സം​ഗം, പ​ദ്യ​പാ​രാ​യ​ണം, നാ​ട​കം, സം​ഗീ​തം എ​ന്നി​വ​യി​ല്‍ ഏ​റെ സ​മ്മാ​ന​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ലും ഇ​ത് തു​ട​ര്‍​ന്ന റോ​ബ​ര്‍​ട്ട് തു​ട​ര്‍​ച്ച​യാ​യി പ​ദ്യ​പ​രാ​യ​ണ​ത്തി​ല്‍ മൂ​ന്നു വ​ര്‍​ഷ​വും സ​മ്മാ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി നേ​താ​വാ​യി​രു​ന്നു. വാ​ഴ്‌​സി​റ്റി ത​ല​ത്തി​ല്‍ കോ​ളജ് ചെ​സ് ടീ​മി​നെ​യും പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​റു​പ്പു​ന്ത​റ ജേ​സിഎ​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​ബ​ര്‍​ട്ട് പി​ന്നീ​ട് സോ​ണ്‍ 22വിന്‍റെ വൈ​സ് പ്ര​സി​ഡന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജേ​സി​സ് സോ​ണ്‍ ട്രെ​യി​ന​റും ജേ​സി​സ് ഫൗ​ണ്ടേ​ഷന്‍റെ അംഗവുമാ​ണ്.

ഭാ​ര്യ ജോ​മോ​ള്‍ അ​രീ​ച്ചി​റ ആ​ര്‍​എ​ന്‍ ആ​യി ജോ​ലി​ചെ​യ്യു​ന്നു. മ​ക​ള്‍ ഹ​ന്ന അ​രീ​ച്ചി​റ മി​ക​ച്ച ന​ര്‍​ത്ത​കി​യും അ​ഭി​നേ​ത്രി​യും 2018ലെ ​മി​സ് ഫൊ​ക്കാ​ന കി​രീ​ട ജേ​താ​വു​മാ​ണ്.

റോ​ബ​ര്‍​ട്ട് അ​രീ​ച്ചി​റ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ത​ങ്ങ​ളു​ടെ പാ​ന​ലി​നും ഫൊ​ക്കാ​ന​യ്ക്കും ഏ​റെ ഗു​ണ​പ്ര​ദ​മാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ഡോ.​ക​ല ഷ​ഹി പറഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ