• Logo

Allied Publications

Americas
റോ​ബ​ര്‍​ട്ട് അ​രീ​ച്ചി​റ ഫൊ​ക്കാ​ന ദേശീയ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂയോർക്ക്: ചു​രു​ങ്ങി​യ കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് മി​ക​ച്ച സം​ഘാ​ട​ക​ന്‍ എ​ന്നു പേ​രെ​ടു​ത്ത ന്യൂ​യോ​ര്‍​ക്കി​ലെ എ​ച്ച്‌​യു​ഡി​എം​എ​യു​ടെ പ്ര​സി​ഡ​ന്‍റ് റോ​ബ​ര്‍​ട്ട് അ​രീ​ച്ചി​റ ഫൊ​ക്കാ​ന ദേശീയ ക​മ്മ​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

റോ​ക്ക്‌​ലാ​ൻ​ഡ് ആ​സ്ഥാ​ന​മാ​യ എ​ച്ച്‌​യു​ഡി​എം​എ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഐ​ക്യക​ണ്‌​ഠേ​ന​യാ​ണ് റോ​ബ​ര്‍​ട്ടി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ പി​ന്തു​ണ​ച്ച​ത്. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ ജി​ല്ലാ ത​ല ക​ലാ​തി​ല​കം ആ​യി​രു​ന്ന റോ​ബ​ര്‍​ട്ട് പ്ര​സം​ഗം, പ​ദ്യ​പാ​രാ​യ​ണം, നാ​ട​കം, സം​ഗീ​തം എ​ന്നി​വ​യി​ല്‍ ഏ​റെ സ​മ്മാ​ന​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ലും ഇ​ത് തു​ട​ര്‍​ന്ന റോ​ബ​ര്‍​ട്ട് തു​ട​ര്‍​ച്ച​യാ​യി പ​ദ്യ​പ​രാ​യ​ണ​ത്തി​ല്‍ മൂ​ന്നു വ​ര്‍​ഷ​വും സ​മ്മാ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി നേ​താ​വാ​യി​രു​ന്നു. വാ​ഴ്‌​സി​റ്റി ത​ല​ത്തി​ല്‍ കോ​ളജ് ചെ​സ് ടീ​മി​നെ​യും പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​റു​പ്പു​ന്ത​റ ജേ​സിഎ​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​ബ​ര്‍​ട്ട് പി​ന്നീ​ട് സോ​ണ്‍ 22വിന്‍റെ വൈ​സ് പ്ര​സി​ഡന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജേ​സി​സ് സോ​ണ്‍ ട്രെ​യി​ന​റും ജേ​സി​സ് ഫൗ​ണ്ടേ​ഷന്‍റെ അംഗവുമാ​ണ്.

ഭാ​ര്യ ജോ​മോ​ള്‍ അ​രീ​ച്ചി​റ ആ​ര്‍​എ​ന്‍ ആ​യി ജോ​ലി​ചെ​യ്യു​ന്നു. മ​ക​ള്‍ ഹ​ന്ന അ​രീ​ച്ചി​റ മി​ക​ച്ച ന​ര്‍​ത്ത​കി​യും അ​ഭി​നേ​ത്രി​യും 2018ലെ ​മി​സ് ഫൊ​ക്കാ​ന കി​രീ​ട ജേ​താ​വു​മാ​ണ്.

റോ​ബ​ര്‍​ട്ട് അ​രീ​ച്ചി​റ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ത​ങ്ങ​ളു​ടെ പാ​ന​ലി​നും ഫൊ​ക്കാ​ന​യ്ക്കും ഏ​റെ ഗു​ണ​പ്ര​ദ​മാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ഡോ.​ക​ല ഷ​ഹി പറഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍