• Logo

Allied Publications

Middle East & Gulf
ഇ​ന്നൊ​വേ​റ്റീ​വ് എ​ഫ്സി​യും യംഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ​യും ചാ​മ്പ്യ​ന്മാ​ർ
Share
കു​വൈ​റ്റ് സി​റ്റി : ’കെ​ഫാ​ക്’ ഇ​ന്നോ​വ​റ്റി​വ് സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ലീ​ഗ് 202324 സീ​സ​ൺ ഫു​ട്ബോ​ൾ ലീ​ഗി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ യംഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ലും ഇ​ന്നൊ​വേ​റ്റീ​വ് എ​ഫ് സി ​സോ​ക്ക​ർ വി​ഭാ​ഗ​ത്തി​ലും കി​രീ​ടം നി​ല​നി​ർ​ത്തി.

മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സിഎ​ഫ്സി ​സാ​ൽ​മി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യംഗ് ഷൂ​ട്ടേ​ർ​സ് അ​ബാസി​യ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ചാ​യ​മ്പ്യ​ന്മാ​രാ​യ​ത് .

സോ​ക്ക​ർ ലീ​ഗി​ൽ ഒ​രൊ​റ്റ മ​ത്സ​ര​വും പ​രാ​ജ​യ​പ്പെ​ടാ​തെ​യാ​ണ് ഇ​ന്നോ​വ​റ്റി​വ് എ​ഫ് സി ​ചാ​പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി​യ​ത് . ഫൈ​ന​ലി​ൽ ഫ്ലൈ​റ്റെ​ർ​സ് എ​ഫ് സി​യെ ടൈ ​ബ്രെ​ക്ക​റി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് . മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ജി​ബി​ൻ ബോ​സ്കോ നേ​ടി​യ അ​തി​മ​നോ​ഹ​ര​മാ​യ ഗോ​ളി​ൽ ഇ​ന്നോ​വ​റ്റി​വ് എ​ഫ് സി ​മു​ന്നി​ലെ​ത്തി . ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ രാ​ഹു​ൽ നേ​ടി​യ ഗോ​ളി​ൽ ഫ്ലൈ​റ്റെ​ർ​സ് എ​ഫ് സി ​സ​മ​നി​ല​ഗോ​ൾ നേ​ടി​യ​തോ​ടെ മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ങ്ങി. ടൈ ​ബ്രെ​ക്ക​റി​ൽ നാ​ലി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ഇ​ന്നോ​വ​റ്റി​വ് എ​ഫ് സി ​തു​ട​ർ​ച്ചാ​യി ര​ണ്ടാം​ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യി .

കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗി​ൽ ആ​ദ്യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വേ​ർ​ജി​ൻ മെ​മ്മോ​റി​യ​ൽ റോ​ളിം​ഗ് ട്രോ​ഫി ഇ​ന്നോ​വേ​റ്റി​വ് എ​ഫ്സി​ക്ക് ഇ​ന്നോ​വ​റ്റി​വ് മാ​നേ​ജിംഗ് പാ​ർ​ട്ട​ണ​ർ എ​ബ്ര​ഹാം ജോ​സ് കൈ​മാ​റി . ലൂ​സേ​ഴ്സ് ഫൈ​ന​ലു​കി​ൽ മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് മൂ​ന്നാം സ്ഥാ​നം നേ​ടി . സോ​ക്ക​ർ ലീ​ഗി​ൽ മാ​ക് കു​വൈ​റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ് സി ​മൂ​ന്നാം സ്ഥാ​നം നേ​ടി . മാ​സ്റ്റേ​ഴ്സ് & സോ​ക്ക​ർ വി​ഭാ​ഗ​ത്തി​ൽ ഫ​യ​ർ​പ്ലേ​യ് ട്രോ​ഫി​ക​ൾ​ക്ക് മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് അ​ർ​ഹ​രാ​യി .

മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് (ഗോ​ൾ കീ​പ്പ​ർ .യംഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ ) അ​ബ്ദു​ൽ റ​ഷീ​ദ് (ഡി​ഫ​ൻ​ഡ​ർ യംഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ) ബൈ​ജു (മി​ക​ച്ച ക​ളി​ക്കാ​ര​ൻ സി ​എ​ഫ് സി ​സാ​ൽ​മി​യ ) നി​സാ​ർ (ടോ​പ് സ്കോ​റ​ർ ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി ) ​എ​ന്നി​വ​രെ​യും സോ​ക്ക​ർ ലീ​ഗി​ൽ സു​മി​ത്ത് (ഗോ​ൾ കീ​പ്പ​ർ ഫ്ലാ​യ​റ്റേ​ഴ്സ് എ​ഫ് സി ) ​സ​ന്ദീ​പ് (ഡി​ഫ​ൻ​ഡ​ർ ഫ്ലാ​യ​റ്റേ​ഴ്സ് എ​ഫ് സി ) ​ശ്രീ ഹ​രി (മി​ക​ച്ച ക​ളി​ക്കാ​ര​ൻ ഇ​ന്നോ​വ​റ്റി​വ് എ​ഫ് സി ) ​ന​ജീം (ടോ​പ് സ്കോ​റ​ർ സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ് സി ) ​എ​ന്നി​വ​ർ മി​ക​ച്ച ക​ളി​ക്കാ​രാ​യി. എ​മേ​ർ​ജി​ങ് പ്ല​യേ​ഴ്സാ​യി മു​ഹ​മ്മ​ദ് അ​ന​സ് (മാ​ക് കു​വൈ​റ്റ് ) നി​ധി​ൻ ( സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ് സി) ​എ​ന്നി​വ​രെ​യും തെര​ഞ്ഞെ​ടു​ത്തു .

ഇ​ന്നോ​വ​റ്റി​വ് ഗ്രൂ​പ്പ് എം ​ഡി ജോ​സ് കാ​ർ​മെ​ൻ​ഡ് , സ​ന്തോ​ഷ് (എം ​ഡി ഡി​സൈ​നിംഗ് ഗ്രൂ​പ്പ് )അ​ഖി​ൽ കാ​രി (ഡ​യ​റ​ക്ട​ർ ഫ്ര​ണ്ട് ലൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ) അ​ബ്ദു​ൽ റ​സാ​ഖ് (അ​ബു ഹു​റൈ​റ ) കെ​ഫാ​ക് പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി , ട്ര​ഷ​റ​ർ മ​ൻ​സൂ​ർ അ​ലി , വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി​ജു ജോ​ണി , റോ​ബ​ർ​ട്ട് ബെ​ർ​ണാ​ഡ് , സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹ്മാ​ൻ കെ​ഫാ​ക് മാ​നേ​ജ്മെ​ന്റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ജോ​സ​ഫ്, സ​ഹീ​ർ ആ​ല​ക്ക​ൽ, അ​ബ്ദു​ൽ ല​ത്തീ​ഫ്, ക​മ​റു​ദ്ധീ​ൻ , ഫൈ​സ​ൽ, ഇ​ബ്രാ​ഹിം, നാ​സ​ർ പ​ള്ള​ത്ത്, ഹ​നീ​ഫ, ജം​ഷീ​ദ് , ശ​ക്കീ​ർ, നൗ​ഷാ​ദ് കെ ​സി, ബി​ജു എ​ബ്ര​ഹാം , കെ​ഫാ​ക് ഫൗ​ണ്ട​ർ മെ​മ്പ​ർ മു​ബാ​റ​ക് യൂ​സ​ഫ് , മു​ൻ ക​മ്മ​റ്റി അം​ഗം ഷ​ബീ​ർ ക​ള​ത്തി​ങ്ക​ൽ , എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്