• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റോ​ണി​ൽ എം​എം​എ മ​ല​യാ​ളി ക്രി​ക്ക​റ്റ് മാ​മാ​ങ്കം 23ന്
Share
മെ​യ്ഡ്സ്റ്റോ​ൺ: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ലാ​മ​ത് ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ങ്ങു​ന്നു. യു​കെ​യി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഓ​ൾ യു​കെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നാ​ണ് ജൂ​ൺ 23ന് ​മെ​യ്ഡ്സ്റ്റോ​ൺ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ മു​ൻ വ​ര്ഷ​ങ്ങ​ളി​ലെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്ത​ത്തെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കാ​നാ​ണ് എം​എം​എ ക​മ്മി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

മെ​യ്ഡ്സ്റ്റോ​ൺ ഓ​ക് വു​ഡ് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ലും സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ക്ക​ളി​യി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ നി​ന്നും വി​ജ​യി​ച്ചു​വ​രു​ന്ന നാ​ലു ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കും.

വി​ജ​യി​ല​ക​ൾ​ക്ക് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് 750 പൗ​ണ്ടി​ന്‍റെ കാ​ഷ് അ​വാ​ർ​ഡും എം​എം​എ ന​ൽ​കു​ന്ന എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ആ​ണ്.

ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 500 പൗ​ണ്ടും എം​എം​എ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 250 പൗ​ണ്ടും എം​എം​എ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. ബെ​സ്റ്റ് ബാ​റ്റ​ർ, ബെ​സ്റ്റ് ബൗ​ള​ർ എ​ന്നി​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​യും ല​ഭി​ക്കും.

കാ​ണി​ക​ൾ​ക്ക് മ​ത്സ​രം വീ​ക്ഷി​ക്കു​വാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി എം​എം​എ ക​മ്മി​റ്റി അ​റി​യി​ച്ചു. കൂ​ടാ​തെ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ത​മാ​യ നി​ര​ക്കി​ൽ ഫു​ഡ് സ്റ്റാ​ളു​ക​ളും ല​ഘു ഭ​ക്ഷ​ണ ശാ​ല​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ പ്ര​ത്യ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 077 400 69189(ജോ​ർ​ജ് സ​ന​ൽ), 077 677 36289(നോ​ബി​ൾ), 079 580 84210(ജോ​സ്), 075 522 49466 (ജെ​ഫ്).

മ​ത്സ​രം ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ന്‍റെ വി​ലാ​സം: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.