• Logo

Allied Publications

Americas
വേ​ണു രാ​ജാ​മ​ണിക്ക്​ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം
Share
ഡാ​ള​സ് : കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ണു രാ​ജാ​മ​ണി​ക്കു ജൂ​ൺ 2 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ & എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ൻ്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.​ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ടർമാ​രാ​യ സു​ബി​ൻ ഫി​ലി​പ്പ്, നി​ഷ മാ​ത്യു എ​ന്നി​വ​ർ അ​തി​ഥി​ക​ൾ​ക്കു പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി വേ​ദി​യി​ൽ സ്വീ​ക​രി​ച്ചു.

2017 മു​ത​ൽ 2020 വ​രെ നെ​ത​ർ​ലാ​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ , ഹേ​ഗി​ലെ രാ​സാ​യു​ധ നി​രോ​ധ​ന സം​ഘ​ട​ന​യു​ടെ (OPCW) ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി, ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​നും ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള പ്രൊ​ഫ​സ​ർ , ഹ​രി​യാ​ന​യി​ലെ സോ​നി​പ​ട്ടി​ലു​ള്ള ഒ.​പി. ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ ലോ ​സ്കൂ​ളി​ൽ ഡി​പ്ലോ​മാ​റ്റി​ക് പ്രാ​ക്ടീ​സ് പ​ഠി​പ്പി​ക്കു​ന്ന ഫാ​ക്ക​ൽ​റ്റി​യാ​യി ഇ​പ്പോ​ൾ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വേ​ണു രാ​ജാ​മ​ണി അ​മേ​രി​ക്ക​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു.


വൈകുന്നേരം അഞ്ചിന് ചേ​ർ​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​ര​ൻ മാം​മ്പി​ള്ളി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​നും കാ​ൻ​സ​ർ സ്പെ​ഷി​ലി​സ്റ്റു​മാ​യ ഡോ. ​എം.​വി പി​ള്ള മു​ഖ്യാ​ഥി​തി​യ പ​രി​ച​യ​പ്പെ​ടി​ത്തി .തു​ട​ർ​ന്നു പ്ര​വാ​സ​ജീ​വി​തം അ​നു​ഭ​വ​ങ്ങ​ളും ആ​ഖ്യാ​ന​ങ്ങ​ളു​മെ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​വേ​ണു​രാ​ജാ​മ​ണി മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി.

തു​ട​ർ​ന്ന് സ​ദ​​സി​ൽ നി​ന്നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സസ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ, കേ​ര​ളം ലി​റ​റി സൊ​സൈ​റ്റി ഓ​ഫ് ഡാ​ള​സ് സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ത​ക​പ്പ​ൻ, ഡ​യ​റ​ക്ട​ർ സി​ജു വി ​ജോ​ർ​ജ്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര എ​ന്നി​വ​രി​ൽ നി​ന്നും ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കു വേ​ണു​രാ​ജാ​മ​ണി സ​മു​ചി​ത മ​റു​പ​ടി ന​ൽ​കി. സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര(​സെ​ക്ര​ട്ട​റി) ന​ന്ദി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് വേ​ണു​രാ​ജാ​മ​ണി അ​സോ​സി​യേ​ഷ​ൻ മ​ല​യാ​ളം ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ച്ചു. ലൈ​ബ്ര​റി ഡ​യ​റ​ക്ട​ർ ബേ​ബി കൊ​ടു​വ​ത്തു ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി