• Logo

Allied Publications

Europe
ന്യൂ​കാ​സി​ൽ സെന്‍റ്​ തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പള്ളി കൂ​ദാ​ശ ചെ​യ്തു
Share
ന്യൂകാ​സി​ൽ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പള്ളി കൂ​ദാ​ശ ചെ​യ്തു ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

എ​ബ്ര​ഹാം മാ​ർ സ്റ്റെ​ഫാ​നോ​സ് (ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഗേ​റ്റ്സ്ഹെ​ഡ് മേ​യ​ർ കൗ​ൺ​സി​ല​ർ കാ​ത്ത് മ​ക്കാ​ർ​ട്ട്നി എ​ന്നി​വ​ർ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഈ ​അ​വ​സ​ര​ത്തി​ൽ റ​വ. ടോം ​കൊ​റി​യ​ർ (റോ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ ) , ന്യൂ​കാ​സി​ൽ ഡീ​ൻ വെ​രി റ​വ. ലീ ​ബാ​റ്റ്സ​ൺ (ച​ർ​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ട്) , റ​വ. ഫാ ​ദി​മി​ത്രി (റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ) , ഭ​ദ്രാ​സ​ന പ്ര​തി​നി​ധി​ക​ൾ, സ​ഭാ ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ൾ, മു​ൻ വി​കാ​രി​മാ​ർ എ​ന്നി​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, എ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, എ​റി​ട്രി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, റൊ​മാ​നി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, യാ​ക്കോ​ബാ​യ സ​ഭ, ക​ത്തോ​ലി​ക്കാ സ​ഭ (മ​ല​യാ​ളം) പ്ര​തി​നി​ധി​ക​ളും വി​വി​ധ അ​യ​ൽ സ​ഭാ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​യി. എ​ല്ലാ യു​കെ റീ​ജണ​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​കാ​രി​മാ​രും കൂ​ദാ​ശ​യി​ൽ പ​ങ്കെ​ടു​ത്തു.

2004 ഓ​ഗ​സ്റ്റ് 1ന് ​ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച ഈ ​കൂ​ട്ടാ​യ്മ, 2008 ജ​നു​വ​രി 5ന് ​ ഡോ. ​തോ​മ​സ് മാ​ർ മ​ക്കാ​റി​യോ​സ് സ​ഭ​യി​ലെ ഒ​രു ദേ​വാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. സെ​ൻ്റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് , ഇം​ഗ്ല​ണ്ടി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ത്തു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് സ​മൂ​ഹ​ത്തി​ന് സാം​സ്കാ​രി​ക, സാ​മൂ​ഹി​ക​മ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു വേ​ദി ന​ൽ​കു​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ സ്വ​ന്ത​മാ​യി ദേ​വാ​ല​യം ഉ​ള്ള ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​മാ​ണ്. ച​ട​ങ്ങി​ൽ വി​കാ​രി റ​വ.​ ഫാ.​ ടി​ജി ത​ങ്ക​ച്ച​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു . ട്ര​ഷ​റ​ർ ബി​ജു വ​ർ​ഗീ​സ് പ​ള്ളി​യു​ടെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി.


അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.