• Logo

Allied Publications

Middle East & Gulf
കേ​ളി കു​ടും​ബ സ​ഹാ​യ​ഫ​ണ്ട് കൈ​മാ​റി
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ ശു​ബ്ര യൂ​ണി​റ്റ് മു​ൻ​പ്ര​സി​ഡ​ണ്ടാ​യി​രു​ന്ന ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. എ​റ​ണാ​കു​ളം ക​ള​മശേ​​രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി​പി​എം ​ക​രു​മാ​ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.എ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ​ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ​ബി വ​ർ​ഗീ​സ് ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ഫ​ണ്ട് കൈ​മാ​റി.

റി​യാ​ദി​ലെ ബ​ദി​യ ശു​ബ്ര​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ബ്രാ​ഹിം കു​ട്ടി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. പി​താ​വി​ന്റെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി, തി​രി​കെ റി​യാ​ദി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ശ്വാ​സം ത​ട​​സം അ​നു​ഭ​വ​പെ​ട്ട​ത്. തു​ട​ർ​ന്ന് ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് റെ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ്വാ​സ​കോ​ശ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. തു​ട​ർ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ഇ​ബ്രാ​ഹിം കു​ട്ടി.

ച​ട​ങ്ങി​ൽ ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ലാ​ലു, ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി ​പി ഷാ​ജി, മാ​ഞ്ഞാ​ലി ഈ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​രേ​ഷ്, വാ​ർ​ഡ് മെ​മ്പ​ർ സ​ബി​ത നാ​സ​ർ, ക​രു​മാ​ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം നി​സാ​ർ പി​എ​സ്, പ്ര​വാ​സി സം​ഘം മാ​ഞ്ഞാ​ലി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം ​എം ഹാ​രി​സ്, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കി​ഷോ​ർ ഇ ​നി​സാം, ബ​ദി​യ ഏ​രി​യ ട്ര​ഷ​റ​ർ മു​സ്ത​ഫ, കേ​ളി സൈ​ബ​ർ വി​ങ് ക​ൺ​വീ​ന​റാ​യി​രു​ന്ന മ​ഹേ​ഷ് കൊ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.



കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി ജോ​യ​ന്റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ മാ​ഞ്ഞാ​ലി ഈ​സ്റ്റ് സെ​ക്ര​ട്ട​റി​സു​രേ​ഷ് ന​ന്ദി പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ളും, സി​പി​ഐ എം ​പ്ര​വ​ർ​ത്ത​ക​രും, കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ