• Logo

Allied Publications

Americas
യുകെ​യി​ൽ വി​ൻ​സ​ൻ​ഷ്യ​ൻ ധ്യാ​ന ശു​ശ്രു​ഷ​ പ​ത്താം വാ​ർ​ഷി​ക നി​റ​വി​ൽ; ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​യും ജൂ​ൺ 28 മുതൽ
Share
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ൽ ആ​യി​ര​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ​രോ​ഗ​ശാ​ന്തി ആ​ന്ത​രി​ക സൗ​ഖ്യ പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക ശു​ശ്രു​ഷ​ക​ളി​ലൂ​ടെ സൗ​ഖ്യ​വും, ശാ​ന്തി​യും, വി​ശ്വാ​സ​വും പ​ക​ർ​ന്നു ന​ൽ​കു​ന്ന വി​ൻ​സ​ൻ​ഷ്യ​ൽ ധ്യാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യുകെയി​ൽ തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ച്ചി​ട്ട് പ​ത്തു വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്നു. പ​ത്താം വാ​ർ​ഷിക​ത്തി​ന്‍റെ നി​റ​വി​ൽ യു​കെ ഡി​വൈ​ൻ സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ബൈ​ബി​ൾ ക​ൺ​വൻ​ഷ​നും രോ​ഗ​ശാ​ന്തി ശുശ്രൂഷ​യും സ്ലോ​വി​ൽ വച്ച് ജൂ​ൺ 28, 29, 30 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്ന​താ​ണ്.

വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍ററു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​നും, അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന​ച്ച​നും, റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റർ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് എ​ടാ​ട്ട് അ​ച്ച​നും, പ്ര​മു​ഖ ധ്യാ​ന ഗു​രു​വാ​യ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ പോ​ള​ച്ച​നും സം​യു​ക്ത​മാ​യി​ട്ടാ​വും ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും, രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​യും ന​യി​ക്കു​ക. ജൂ​ൺ 28 നു ​കൊ​ങ്കി​ണി​യി​ലും, 29 നു ​ഇം​ഗ്ലീ​ഷി​ലും, സ​മാ​പ​ന ദി​ന​മാ​യ 30 നു ​മ​ല​യാ​ള​ത്തി​ലു​മാ​വും രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

’ഞാ​ൻ നി​ങ്ങ​ളെ അ​നാ​ഥ​രാ​യി വി​ടു​ക​യി​ല്ല.​നി​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് വ​രും’ (യോ​ഹ​ന്നാ​ൻ 14 :18)
അ​നു​ര​ഞ്ജ​ന​ത്തി​ന്റെ​യും, പ്രാ​ർ​ഥന​ക​ളു​ടെ​യും വി​ശ്വാ​സ അ​ന്ത​രീ​ക്ഷ​ത്തി​ൽ, തി​രു​വ​ച​ന​ങ്ങ​ളി​ലൂ​ന്നി​യു​ള്ള ധ്യാ​ന​വി​ചി​ന്ത​ന​ങ്ങ​ളി​ലൂ​ടെ, സൗ​ഖ്യ​ദാ​താ​വാ​യ യേ​ശു​വി​ന്‍റെ സ​മ​ക്ഷം ആ​യി​രി​ക്കു​വാ​നും, ദൈ​വി​ക ഇ​ട​പെ​ട​ലി​ലൂ​ടെ, അ​വി​ടു​ത്തെ സാ​ന്നി​ധ്യ​വും ശ​ക്തി​യും ഉ​ത്തേ​ജി​പ്പി​ച്ച് അ​നു​ഗ്ര​ഹ​ങ്ങ​ളും കൃ​പ​ക​ളും രോ​ഗ​ശാ​ന്തി​ക​ളും പ്രാ​പി​ക്കു​വാ​നു​ത​കു​ന്ന അ​നു​ഗ്ര​ഹ​വേ​ദി​യാ​വും സ്ലോ​വി​ൽ ഒ​രു​ങ്ങു​ക.

പ​ത്തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് 2014 മാ​ർ​ച്ച് 16നാ​ണ് സ​ത​ക്ക് രൂ​പ​ത​യു​ടെ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ പീ​റ്റ​ർ സ്മി​ത്ത്, റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. അ​തി​നു മു​മ്പ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ആ​ശ്ര​മ​മാ​യി​രു​ന്നി​ട​ത്താ​ണ് വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ ഡി​വൈ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍