• Logo

Allied Publications

Americas
ന്യൂജഴ്സി സെ​ന്‍റ് അ​ഫ്രേം ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ൾ കൊണ്ടാടി
Share
ന്യൂജേ​​ഴ്സി: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​നാ​സ്ഥാ​ന​മാ​യ ന്യൂജേ​​ഴ്സി സെ​ന്‍റ് അ​ഫ്രേം ക​ത്തീ​ഡ്ര​ലി​ൽ, വി​ശു​ദ്ധ അ​ഫ്രേ​മി​ന്‍റെ ഓ​ർ​മ്മ പെ​രു​ന്നാ​ൾ, ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽദോ മാ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേയ് 29 മു​ത​ൽ ജൂ​ൺ രണ്ട് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നടത്തപ്പെട്ടു.

കഴിഞ്ഞ 29ന് ​മെ​ത്രാ​പ്പൊ​ലീ​ത്ത വൈ​ദീ​ക​രു​ടേ​യും ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ജൂൺ ഒന്ന് വൈ​കുന്നേരം ഏഴിന് സ​ന്ധ്യാ​പ്രാ​ർ​ഥ​നയും​ ജൂൺ രണ്ടിന് 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് പ്ര​ഗ​ത്ഭ വാ​ഗ്മി റ​വ.​ഫാ. മാ​ത്യൂ​സ് വ​ർ​ഗീ​സ് വ​ച​ന​പ്ര​ഘോ​ഷ​ണവും അ​തേ തു​ട​ർ​ന്ന് റാ​സ ഉ​ണ്ടാ​യിരുന്നു.

ജൂ​ൺ രണ്ടിന് ​രാ​വി​ലെ ഒന്പതിന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും 9.45ന് ​അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​വും നടന്നു. പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ച്ച് വി​ശ്വാ​സി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ.​ഫാ. വ​ർ​ഗീ​സ് പോ​ൾ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​നാ​ന​ന്ത​രം ന​ട​ത്ത​പ്പെ​ടു​ന്ന സ്നേ​ഹ വി​രു​ന്നോ​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കുറിച്ചു. പെ​രു​ന്നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി റ​വ.​ഫാ. വ​ർ​ഗീ​സ് പോ​ൾ (വി​കാ​രി), അ​നി​ത തോ​മ​സ് (സെ​ക്ര​ട്ട​റി), എ​ൽ​ദോ ബേ​ബി (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒരുക്കിയിരുന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍