• Logo

Allied Publications

Americas
ഫൊ​ക്കാ​ന ​തെരഞ്ഞെ​ടു​പ്പി​ൽ ലീ​ല മാ​രേ​ട്ടി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് വി​ന്‍​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം സം​വ​ദി​ക്കു​ക​യും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ക​യും, സ​ഹാ​യ​മെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​നേ​താ​വാ​ണ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ല മാ​രേ​ട്ടെ​ന്ന് വി​ന്‍​സെ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ പ​റ​ഞ്ഞു.

നാ​ലു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി നി​ര​വ​ധി അ​സോ​സി​യേ​ഷ​നു​ക​ളി​ലും, ഫൊ​ക്കാ​ന​യി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ലീ​ലാ മാ​രേ​ട്ട്. ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​നു​ക​ളും മ​റ്റും ന​ട​ക്കു​മ്പോ​ള്‍ പ​ണം സ​മാ​ഹ​രി​ച്ച് സ​ഹാ​യം ചെ​യ്യു​ന്ന​തി​ല്‍ ഒ​രു പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ളു​ക​ളെ നേ​രി​ല്‍ ക​ണ്ടും, ഫോ​ണ്‍ മു​ഖേ​ന​യും പ​ര​സ്യ​ങ്ങ​ളും സം​ഭാ​വ​ന​ക​ളും ഒ​ക്കെ സം​ഘ​ടി​പ്പി​ക്കു​ന്ന ലീ​ല​യെ ആ​ര്‍​ക്കാ​ണ് മ​റ​ക്കാ​നാ​വു​ക. പ​ര​സ്യം ന​ല്‍​കു​ന്ന​വ​രു​മാ​യി നി​ര​ന്ത​ര ബ​ന്ധം നി​ല​നി​ര്‍​ത്തു​ന്നു​വെ​ന്ന​തും ഇ​വ​രു​ടെ പ്ര​ത്യേ​ക​യാ​ണെ​ന്നും വി​ന്‍​സെ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

2008ല്‍ ​ഫി​ല​ഡ​ൽ​ഫി​യ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ മൂന്നു മാ​സം കൊ​ണ്ട് ര​ജ​ത ജൂ​ബി​ലി സു​വ​നീ​റി​ന്‍റെ ചു​ക്കാ​ന്‍ പി​ടി​ച്ച വ്യ​ക്തി​യാ​ണ്. സു​വ​നീ​റി​ലെ പ​ര​സ്യ വ​രു​മാ​നം ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഷ്ട​മി​ല്ലാ​തെ ക​ലാ​ശി​ക്കാ​ന്‍ ഒ​രു വ​ലി​യ പ​ങ്കു​വ​ഹി​ച്ചു​വെ​ന്ന​ത് എ​ടു​ത്തു​പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്. കോ​ണ്‍​സു​ലേ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ട് വി​ളി​ക്കു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ക്കും വ​രെ അ​തി​ല്‍ ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്നു.

ലീ​ല മാ​രേ​ട്ട് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ല്‍ എ​ല്ലാ​വ​രും ഓ​ര്‍​ക്കു​ക മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​രെയാ​ണ്. എ​ന്നാ​ല്‍ അ​ത്ത​ര​ക്കാ​രെ​യ​ല്ല വി​ജ​യി​പ്പി​ക്കേ​ണ്ട​ത് എ​ന്നും ഏ​റ്റ​വും കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ ഫൊ​ക്കാ​ന​യ്ക്ക് ചെ​യ്തി​ട്ടു​ള്ള വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ ലീ​ലാ മാ​രേ​ട്ടി​നെ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്ക​ണമെന്ന് വി​ന്‍​സെ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ പറഞ്ഞു.

ഇ​ല​ക്ഷ​നി​ല്‍ ജ​യി​ക്കേ​ണ്ട​ത് സം​ഘ​ട​ന​യോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രേ​യാ​ണ്. സം​ഘ​ട​ന​യ്ക്കും അ​താ​ണ് വേ​ണ്ട​ത്. ക​ണ്‍​വ​ന്‍​ഷ​ന്‍ മാ​ത്ര​മ​ല്ല സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റേ​യും ഫൊ​ക്കാ​ന​യു​ടേ​യും ന​ന്മ​യ്ക്ക് ലീ​ലാ മാ​രേ​ട്ട് ജ​യി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ