• Logo

Allied Publications

Americas
മല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് ടെ​ക്സസി​ലെ ഫോ​ർ​ട്ട് വ​ർ​ത്ത് സി​റ്റി​യി​ൽ പു​തി​യ കോ​ൺ​ഗ്രി​ഗേ​ഷ​ൻ
Share
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധീ​ന​ത്തി​ലു​ള്ള ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ഡാ​ള​സി​ലെ ഫോ​ർ​ട്ട് വ​ർ​ത്ത് സി​റ്റി​യി​ൽ പു​തി​യ​താ​യി ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് കോ​ൺ​ഗ്രി​ഗേ​ഷ​ൻ അ​നു​വ​ദി​ച്ചു.

ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കൽപ​ന പ്ര​കാ​രം വി​ശു​ദ്ധ അ​പ്രേം പി​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ൺ​ഗ്രി​ഗേ​ഷ​ൻ റ​വ.​ഫാ.​ജോ​ൺ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂഷ​യോ​ടു​കൂ​ടി ജൂ​ൺ 1 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക് തു​ട​ക്കം കു​റി​ക്കും.

സെ​ന്‍റ് ​മേ​രി കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് കോ​ളി​വി​ല്ലി​യി​ൽ (1110 John McCain Rd, Colleyville, Tx 76034) വച്ചു ​ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു​മൂ​ലം ഫോ​ർ​ട്ട് വ​ർ​ത്ത്, മി​ഡ് സി​റ്റി, കെ​ല്ല​ർ, സൗ​ത്ത് ലേ​ക്ക്, തു​ട​ങ്ങി​യ സി​റ്റി​ക​ളി​ൽ താ​മ​സി​ക്കു​ന്ന വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​കും എ​ന്ന് സ​ഭാ നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു.

ജൂ​ൺ ഒന്ന് രാ​വി​ലെ ഒന്പതിന് ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർബാ​ന ശു​ശ്രൂഷ​യി​ലേ​ക്കും ആ​രാ​ധ​ന​യി​ലേ​ക്കും എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി കോ​ൺ​ഗ്രി​ഗേ​ഷ​ൻ ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍