• Logo

Allied Publications

Africa
യു​ദ്ധം: സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് മാ​ർ​പാ​പ്പ
Share
വ​ത്തി​ക്കാ​ൻ: യു​ദ്ധ​ക്കെ​ടു​തി മൂ​ലം വ​ല​യു​ന്ന സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. “ഒ​രു വ​ർ​ഷ​മാ​യി യു​ദ്ധ​ത്താ​ൽ വ​ല​യു​ന്ന സു​ഡാ​ൻ ജ​ന​ത​യ്ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ൻ ഞാ​ൻ എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഇ​നി​യു​മൊ​രു പ​രി​ഹാ​ര​വു​മാ​കാ​തെ യു​ദ്ധം തു​ട​രു​ക​യാ​ണ്. ആ​യു​ധ​ങ്ങ​ൾ നി​ശ​ബ്‌​ദ​മാ​ക്ക​പ്പെ​ട​ട്ടെ’’ ഇ​ന്ന​ലെ ത്രി​കാ​ല ജ​പ​ത്തി​നു ശേ​ഷം സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ തീ​ർ​ഥാ​ട​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ലോ​ക​നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് യു​ദ്ധ​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും യു​ദ്ധം മൂ​ലം ല​ക്ഷ​ണ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ഭ​യാ​ർ​ഥി​ക​ളാ​യ​തെ​ന്നും ഇ​വ​ർ​ക്ക് അ​ഭ​യം ന​ൽ​കാ​ൻ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും മാ​ർ​പാ​പ്പ അ​ഭ്യ​ർ​ഥി​ച്ചു.

യു​ക്രെ​യ്ൻ, പ​ല​സ്തീ​ൻ, മ്യാ​ൻ​മ​ർ, ഇ​സ്ര​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മാ​ധാ​ന​ത്തി​നാ​യും മാ​ർ​പാ​പ്പ പ്രാ​ർ​ഥി​ച്ചു. പ്ര​കോ​പ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നേ​താ​ക്ക​ൾ​ക്കു ക​ഴി​യ​ട്ടേ​യെ​ന്ന് മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​
സിം​ബാ​ബ്‌​വെ​യി​ൽ കൊ​ടും​വ​ര​ൾ​ച്ച: ഭ​ക്ഷ​ണ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലും.
ഹ​രാ​രെ: ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര​ൾ​ച്ച​യി​ൽ പ​ട്ടി​ണി​യി​ലാ​യ പൗ​ര​ന്മാ​ർ​ക്കു ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലു​ന്ന​തി​
സു​ഡാ​നി​ൽ ഷെ​ല്ലാ​ക്ര​മ​ണം: 21 മ​ര​ണം.
പോ​ര്‍​ട്ട് സു​ഡാ​ന്‍: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ലെ തെ​ക്ക്കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ച​ന്ത​യി​ലു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 21 പേ​ര്‍ മ
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു.
നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.