• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി​യ​ൽ യൂ​ത്ത് റി​ട്രീ​റ്റ്; ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
കേം​ബ്രി​ഡ്ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "യു​വ​ജ​ന ധ്യാ​നം' ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

കേം​ബ്രി​ഡ്ജ് കൗ​ണ്ടി​യി​ലെ ക്ലാ​രേ​റ്റ് സെ​ന്‍റ​ർ, ബ​ക്ഡെ​ൻ ട​വേ​ഴ്സ്, ഹൈ ​സ്ട്രീ​റ്റ്, സെ​ന്‍റ് നി​യോ​ട്സി​ൽ വ​ച്ചാ​ണ് യൂ​ത്ത് റി​ട്രീ​റ്റ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ് അ​റി​യി​ച്ചു.

വി​ശ്വാ​സ​ത്തി​ലൂ​ന്നി​ക്കൊ​ണ്ട് പ​ര​സ്നേ​ഹ​ത്തി​ലും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ലും അ​ധി​ഷ്‌​ഠി​ത​മാ​യ ഉ​ത്ത​മ ക്രൈ​സ്ത​വ ജീ​വി​തം ന​യി​ക്കു​വാ​നു​ത​കു​ന്ന ചി​ന്ത​ക​ളും പ്ര​ബോ​ധ​ന​ങ്ങ​ളും പ​ങ്കു​വയ്​ക്കു​ക എ​ന്ന​താ​ണ് യു​വ​ജ​ന ധ്യാ​ന​ത്തി​ലൂ​ടെ ലക്ഷ്യം വയ്​ക്കു​ന്ന​ത്.

വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന യു​വ​ജ​ന​ങ്ങ​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് സാ​മൂ​ഹ്യ​വി​ശ്വാ​സ ത​ല​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കു​വാ​നും ക്രി​സ്തു കേ​ന്ദ്രീ​കൃ​ത്യ​മാ​യ ജീ​വി​ത വ​ള​ർ​ച്ചയ്​ക്കും അ​തോ​ടൊ​പ്പം പ്രാ​ർ​ഥന​യ്‌​ക്കും തി​രു​വ​ച​ന വി​ചി​ന്ത​ന​ത്തി​നും അ​നു​ഭ​വേ​ദ്യ​മാ​യ ശു​ശ്രൂഷ​ക​ളാ​ണ് യു​വ​ജ​ന റി​ട്രീ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ്(യൂ​റോ​പ്പ്‌) ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​റും തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ, സീ​റോമ​ല​ബാ​ർ ല​ണ്ട​ൻ റീ​ജിയണ​ൽ കോഓ​ർ​ഡി​നേ​റ്റ​റും ധ്യാ​നഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് എ​ന്നി​വ​ർ യു​വ​ജ​ന ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

18 വ​യ​സിനു മു​ക​ളി​ലു​ള്ള യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന ധ്യാ​ന​ത്തി​ൽ എ​ത്ര​യും വേ​ഗം ര​ജി​സ്ട്രേ​ഷ​ൻ ഫോ​മു​ക​ൾ പൂ​രി​പ്പി​ച്ചു ന​ൽ​കി പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നതായി ഭാരവാഹികൾ അറിയിച്ചു.

യു​വാ​ക്ക​ളെ ധ്യാ​ന​ത്തി​ലേ​ക്ക​യ​ക്കു​വാ​ൻ മാ​താ​പി​താ​ക്ക​ളു​ടെ​യും ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും പ്രോ​ത്സാ​ഹ​ന​വും പ്ര​ചോ​ദ​ന​വും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​നോ​ജ് ത​യ്യി​ൽ, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂടുതൽ വിവരങ്ങൾക്ക്: Manoj Thayyil: 07848808550, Mathachan Vilangadan: 07915602258.

Youth Retreat Starts at 9:00 am on 1st August and Ends at 4:00 pm on 3rd August.

Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA.

https://tinyurl.com/3yp5df7j

ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ.
ഡ​ബ്ലി​ൻ : ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ 18 വ​രെ ന​ട​ക്കപ്പെടും . ഫാ ​ബി​നോ​യ് ക​രി​മ​രു​തു​ങ്ക​ൽ ധ്യാ​നം ന​യി​ക്കും .
അ​യ​ർ​ല​ൻഡിൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ന്.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ശ​നി​യാ​ഴ്ച ന​ട​ത്തപ്പെടുന്നു.
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ്.
വാ​ട്ട്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി
മോ​നി​ക്കു​ട്ടി ഡി​സ്‌​നി അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ കാ​നാ(​കൊ​തു​മ്പു​ച്ചി​റ) ഡി​സ്‌​നി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​നി​ക്കു​ട്ടി(55) അ​ന്ത​രി​ച്ചു.
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
കെ​ന്‍റ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ