• Logo

Allied Publications

Americas
യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി എ​യ​ർ ഇ​ന്ത്യ; വി​മാ​നം വൈ​കി​യ​ത് 30 മ​ണി​ക്കൂ​ർ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു‌​യ​ർ​ന്ന​ത് 30 മ​ണി​ക്കൂ​ർ വൈ​കി. സം​ഭ​വ​ത്തി​ൽ വ്യോ​മ​യാ​ന​വ​കു​പ്പ് വി​മാ​ന ക​ന്പ​നി​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്നു പോ​കേ​ണ്ടി​യി​രു​ന്ന ഐ​എ 183 എ​ന്ന വി​മാ​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30നാ​ണ് പു​റ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​നു​ള്ളി​ൽ എ​സി ത​ക​രാ​റി​ലാ​യ​തി​നാ​ലാ​ണ് വി​മാ​നം വൈ​കി​യ​തെ​ന്നാ​ണ് വി​മാ​ന​ക്ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​പ്പോ​ൾ ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​യു​ണ്ടാ​യെ​ന്നും ഇ​തു​മൂ​ലം കൂ​ടു​ത​ൽ താ​മ​സം നേ​രി​ട്ടെ​ന്നും എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്തി​ലെ എ​സി പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ യാ​ത്ര​ക്കാ​രി​ൽ പ​ല​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി.

തു​ട​ർ​ന്ന് വി​മാ​ന​ത്തി​നു പു​റ​ത്തി​റ​ക്കി​യ യാ​ത്ര​ക്കാ​രെ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ഹോ​ട്ട​ലി​ലേ​ക്കു മാ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​നാ​ണ് യാ​ത്ര​ക്കാ​രോ​ട് എ​യ​ർ ഇ​ന്ത്യ നി​ർ​ദേ​ശി​ച്ച​ത്.

എ​ന്നാ​ൽ രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രോ​ട് വീ​ണ്ടും ഹോ​ട്ട​ലി​ലേ​ക്കു മ​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ​ല വി​മാ​ന​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കു​ക​യോ അ​വ​സാ​ന​നി​മി​ഷം റ​ദ്ദാ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ വ​ലി​യ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍