• Logo

Allied Publications

Americas
തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റണിന്‍റെ​ തൃ​ശൂ​ർ പൂ​രം പൊ​ടി​പൂ​ര​മാ​യി
Share
ഹൂ​സ്റ്റ​ൺ: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ, തൃ​ശൂ​ർ പൂ​രം ഹൂ​സ്റ്റ​ണി​ൽ വ​ർ​ണ്ണ ശ​ബ​ള​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ പൂ​ര​പ്പ​റ​മ്പി​നെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള, വ​ർ​ണ​ങ്ങ​ളും അ​ല​ങ്കാ​ര​ങ്ങ​ളും ഘോ​ഷ​യാ​ത്ര​ക​ളു​മാ​യി ഹൂ​സ്റ്റ​ണിലെ "രോ​ഷ​റോം’ മൈ​താ​നം മ​ല​യാ​ളി​ക​ളെ കൊ​ണ്ട് തി​ങ്ങി നി​റ​ഞ്ഞു.

മു​ത്തു​ക്കു​ട, കൊ​ടി തോ​ര​ണ​ങ്ങ​ൾ ചെ​ണ്ട വാ​ദ്യ മേ​ള​ങ്ങ​ളു​ടെ​യാ​ണ് പൂ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കാ​റു​ള്ള ഗ​ജ​വീ​ര​ന്മാ​രെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ത​ന്നെ, അ​നേ​കം ഗ​ജ​വീ​ര​ന്മാ​രു​ടെ വ​ലി​യ ക​ട്ടൗ​ട്ടു​ക​ൾ പൂ​ര​ന​ഗ​രി​യി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു.​

തു​ട​ർ​ന്ന് ലൈ​വ് മ്യൂ​സി​ക്, ഡി​ജെ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഫാ​ഷ​ൻ ഷോ, ​വ​ടം​വ​ലി, ക​രി​മ​രു​ന്ന് പ്ര​യോ​ഗം, ഗെ​യിം​സ് എ​ന്നി​വ പൂ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചാ​രു​ത പ​ക​ർ​ന്നു. ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി​ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ പ്ര​സി​ഡന്‍റ് മാ​ത്യു മു​ണ്ട​ക്ക​ൻ, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യ എ.​സി. ജോ​ർ​ജ് എ​ന്നി​വ​രും.

പൂ​രാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു, ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​പ്പ​നാ ബ​സാ​ർ (സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ), വി​ല്ലേ​ജ് കാ​റ്റ​റിംഗ് (മൊ​യ്തീ​ൻ ഖാ​ദ​ർ), ബോ​ട്ടി​ക് സ്റ്റാ​ൾ (എ​ത്തി​നി​ക് റൂ​ട്ട്), മ​റ്റ് നാ​ട​ൻ ത​ട്ടു​ക​ട​ക​ൾ, എ​ല്ലാം ചേ​ർ​ന്ന് വൈ​വി​ധ്യ​മേ​റി​യ രു​ചി​യു​ടെ വ​ക​ഭേ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഈ ​പൂ​രോ​ത്സ​വ​ങ്ങ​ളെ ആ​ക​ർ​ഷ​ക​മാ​ക്കി.

പ​ല്ലാ​വൂ​ർ ശ്രീ​ധ​ര​ൻ മാ​രാ​ർ നേ​തൃ​ത്വം ന​ൽ​കി​യ ചെ​ണ്ട​മേ​ള​ത്തോ​ടെ​യാ​ണ് പൂ​രാ​ഘോ​ഷം സ​മാ​പി​ച്ച​ത്. പൂ​രാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണശ​ബ​ള​മാ​ക്കാ​ൻ മു​ൻ​നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച​വ​ർ ടാ​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ന​ബീ​സ സ​ലീം, വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​നി​ഷ ശ്യാം, ​സെ​ക്ര​ട്ട​റി മു​ജേ​ഷ് കി​ച്ച​ലു, ജോ. ​സെ​ക്ര​ട്ട​റി, ചി​ണ്ടു പ്ര​സാ​ദ്, ട്ര​ഷ​റ​ർ ലി​ൻ​ഡോ പു​ന്നേ​ലി, ജോ. ​ട്ര​ഷ​റ​ർ, വി​നോ​ദ് രാ​ജ​ശേ​ഖ​ര​ൻ, ക​മ്മി​റ്റി അം​ഗ​ളാ​യ ഡോ. ​സ​തീ​ഷ് ചി​യ്യാ​ര​ത്ത്, രാ​ജേ​ഷ് മു​ത്തേ​ഴ​ത്ത്, സ​ണ്ണി പ​ള്ള​ത്ത്, അ​ല്ലി ജോ​ൺ, പ്രി​ൻ​സ് ഇ​മ്മ​ട്ടി, ഷൈ​നി ജ​യ​ൻ, യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ല്ല​ൻ ജോ​ൺ എ​ന്നി​വ​രാ​ണ്.

സ്വ​മേ​ധ​യാ പൂ​രാ​ഘോ​ഷ​ത്തി​നു വേ​ണ്ടി രാ​പ​ക​ലി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച മ​റ്റു ടാ​ഗ് വ​ള​ണ്ടി​യ​ർ​മാ​ർ ഡോ. ​ശ​ര​ത്, ഡോ. ​ഷ​ഫീ​ക്ക്, ജോ​ൺ തോ​മ​സ്, ശ്രീ​ക​ലാ വി​നോ​ദ്, നി​ഷ മു​ജേ​ഷ്, ജെ​സ്‌​സി സ​ണ്ണി, ജി​തി​ൻ ജോ​ൺ, ന​വീ​ൻ അ​ശോ​ക്, നി​ധി ന​വീ​ൻ, ഹ​സീ​ബ്, ശ്യാം ​സു​രേ​ന്ദ്ര​ൻ, സ​ലീം അ​റ​ക്ക​ൽ, ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ, ഹ​രി നാ​രാ​യ​ണ​ൻ, ജോ​ഷി ചാ​ലി​ശ്ശേ​രി തു​ട​ങ്ങി​യ​വ​രാ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കി ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കാ​പി​റ്റ​ൾ ഹി​ല്ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
കൊ​ള​റാ​ഡോ​യി​ൽ നാ​ല് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു.
കൊ​ള​റാ​ഡോ: തെ​ക്കു​കി​ഴ​ക്ക​ൻ കൊ​ള​റാ​ഡോ​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു.
കു​ട്ടി​യു​മാ​യി ഫോ​ർ​ട്ട്‌​വ​ർ​ത്ത് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.
ഡാ​ള​സ്: ഫോ​ർ​ട്ട്‌​വ​ർ​ത്ത് ബാ​ങ്ക് ക​വ​ർ​ച്ച​ക്കാ​ര​നെ തി​രി​ച്ച​റി​യാ​ൻ എ​ഫ്ബി​ഐ പൊ​തു​ജ​ന​ങ്ങ​ളോ​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.
എ​ബി കെ. ​ജോ​ർ​ജി​ന്‍റെ പി​താ​വ് കെ.​പി. ജോ​ർ​ജു​കു​ട്ടി അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: പു​ങ്കാ​വ് ക​ള​ർ​വി​ള​യി​ൽ കെ.​പി. ജോ​ർ​ജു​കു​ട്ടി (74 മ​ല്ല​ശേ​രി ഡോ​ൾ​ഫി​ൻ കേ​റ്റ​റിം​ഗ് ഉ​ട​മ) അ​ന്ത​രി​ച്ചു.
മ​ക​ന് ശി​ക്ഷ ഇ​ള​വ് ന​ൽ​കി​ല്ലെ​ന്ന് ബൈ​ഡ​ൻ.
ഫാ​സാ​നോ: തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി തോ​ക്ക് കൈ​വ​ശം​വ​ച്ച കേ​സി​ൽ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ