• Logo

Allied Publications

Americas
ഷിക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ഗോ​സ്പ​ൽ ക്വി​സ് മത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
ഷിക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഇ​ട​വ​ക​യി​ലെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ന​ട​ത്ത​പ്പെ​ട്ട ക്വി​സ് മ​ത്സ​ര​ത്തി​ൽ സിഎംഎ​ല്ലിന്‍റെ ​ഇ​ട​വ​ക​യി​ലെ 12 ഗ്രൂ​പു​ക​ളി​ൽ നി​ന്നും ആ​ദ്യ​ഘ​ട്ട ക്വി​സ് മ​ത​സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ 12 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

മൂ​ന്നു റൗ​ണ്ടു​ക​ളാ​യി ന​ട​ത്ത​പ്പെ​ട്ട ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സാ​ന്ദ്രാ കു​ന്ന​ശ്ശേ​രി​ൽ, ജോ​സ​ഫ് മാ​പ്ളേ​റ്റ്, ഐ​സ​ക്ക് മാ​റ്റ​ത്തി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സിഎംഎ​ൽ സെ​ന്‍റ് മേ​രീ​സ് ഗ്രൂ​പ്പ് ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

ആ​ൻ​ഡ്രൂ തേ​ക്കും​കാ​ട്ടി​ൽ, ഡാ​നി വ​ള​ത്താ​ട്ട്, നേ​ഥ​ൻ പ​ള്ളി​യാ​രു​തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ അ​ട​ങ്ങി​യ സിഎംഎ​ൽ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഗ്രൂ​പ്പ് ര​ണ്ടാം സ്ഥാ​നം നേ​ടി. എ​ൽ​വി​യ ചേ​ല​മ​ല​യി​ൽ, മേ​ഗ​ൻ മ​ണി​യാ​ട്ടെ​ൽ, ജെ​ന്നി​ഫ​ർ കൊ​ച്ചി​കു​ന്നേ​ൽ എ​ന്നി​വ​ർ അ​ട​ങ്ങി​യ സിഎംഎ​ൽ മ​ദ​ർ തെ​രേ​സാ ഗ്രൂ​പ്പാ​ണ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പു​റ​മെ, തു​ട​ർ​ച്ച​യാ​യ 29 ആ​ഴ്ച​ക​ളാ​യി സു​വി​ശേ​ഷം പ​ക​ർ​ത്തി​യെ​ഴു​തി ഇ​ട​വ​ക​യി​ൽ സ​മ​ർ​പ്പി​ച്ച സിഎംഎ​ൽ അം​ഗ​ങ്ങ​ൾ​ക്കും, ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി സു​വി​ശേ​ഷ​ത്തി​ന്‍റെ പ​ക​ർ​ത്തി​യെ​ഴു​ത്ത് പൂ​ർ​ത്തീ​ക​രി​ച്ച ജെ​ന്നി​ഫ​ർ കൊ​ച്ചു​കു​ന്നേ​ലി​നും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

സു​വി​ദേ​ശ പ​ക​ർ​ത്തി​യെ​ഴു​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച പ​ങ്കാ​ളി​ത്തം കാ​ഴ്ച​വെ​ച്ച സെന്‍റ് മേ​രീ​സ് ഗ്രൂ​പ്പി​ന്‍റെ കോഓ​ർ​ഡി​നേ​റ്റേ​ഴ്സ് സി​ജി മ്യാ​ലി​ൽ, ലി​യാ കു​ന്ന​ശേ​രി എ​ന്നി​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ട​വ​ക​യി​ലെ ഏ​റ്റ​വും സ​ജീ​വ​മാ​യ മി​നി​സ്ട്രി​യാ​യി​കൊ​ണ്ട് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച എ​ല്ലാ സി​എംഎ​ൽ അം​ഗ​ങ്ങ​ളെ​യും അ​വ​ർ​ക്ക് പി​ന്തു​ണയ്​ക്കു​ന്ന മാ​താ​പി​താ​ക്ക​ളെ​യും മി​നി​സ്ട്രി​ക്ക് വേ​ണ്ടി നി​സ്വാ​ർ​ത്ഥ​മാ​യ സേ​വ​നം ന​ൽ​കു​ന്ന സിഎംഎ​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി വി​കാ​രി ​ഫാ. സി​ജു മു​ട​ക്കോ​ടി​ൽ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

സിഎംഎ​ൽ ഡ​യ​റ​ക്ട​ർ ജോ​ജോ അ​നാ​ലി​ൽ, മ​ത​ബോ​ധ​ന സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സ​ജി പൂ​തൃ​ക്ക​യി​ൽ, അ​സി. വി​കാ​രി ഫാ ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, വി​സി​റ്റേ​ഷ​ൻ കോ​ൺ​വെന്‍റി​ലെ സി​സ്റ്റേ​ഴ്സ്, സ​മ​യ തേ​ക്കും​കാ​ട്ടി​ൽ, ആ​നീ​സ് മ​ണ്ണൂ​ക്കു​ന്നേ​ൽ, ജ്യോ​തി ആ​ല​പ്പാ​ട്ട്, ബി​ബി നെ​ടും​തു​രു​ത്തി​പു​ത്ത​ൻ​പു​ര​യി​ൽ, ബെ​റ്റ്സി മാ​പ്ളേ​ട്ട്, സൂ​ര്യ ക​രി​കു​ളം, ബി​നു ഇ​ട​ക​ര, ജി​നോ പൂ​ത്തു​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്രി​സ് ക​ട്ട​പ്പു​റം, ധ​ന്യ എ​ന്നി​വ​ർ എംസിമാ​രാ​യി മ​ത്സ​ര​ങ്ങ​ളെ നി​യ​ന്ത്രി​ച്ചു.

അ​ല​ക്സ് ച​ക്കാ​ല​ക്ക​ൽ, മ​ജോ കു​ന്ന​ശ്ശേ​രി​ൽ, അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ ഡൊ​മി​നി​ക്ക് ചൊ​ള്ള​മ്പേ​ൽ എ​ന്നി​വ​ർ സാ​ങ്കേ​തി​ക പ​ശ്ചാ​ത്ത​ല സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ്ജ് മ​റ്റ​ത്തി​ൽ​പ​റ​മ്പി​ൽ, ബി​നു പൂ​ത്തു​റ​യി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡോ.​ സ​ണ്ണി സ്റ്റീ​ഫ​ൻ സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ എത്തുന്നു.
ഡാ​ള​സ്: വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും ഫാ​മി​ലി കൗ​ൺ​സി​ല​റും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഡോ.
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ലൈ 13ന്.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​നി​ന്‍റെ(​എ​എ​ഇ​ഐ​ഒ) ഈ​വ​ര്‍​ഷ​ത്തെ ചാ​രി​റ്റി ഗോ​ള്‍
എ​സ്എം​സി​സി ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍സ്: ര​ജിസ്‌ട്രേഷൻ​ കി​ക്ക്‌ ഓ​ഫ് സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍
ജോ​സ് സാ​മു​വേ​ല്‍ ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: പ​ത്ത​നം‌​തി​ട്ട മു​റി​ഞ്ഞ​ക​ല്‍ കൂ​ട​ല്‍ മ​ഠ​ത്തി​ല്‍ പു​ത്ത​ന്‍‌​വീ​ട്ടി​ല്‍ പ​രേ​ത​രാ​യ സാ​മു​വേ​ലി​ന്‍റെ​യും പൊ​ടി​യ​മ്മ​യു​ടെ​യ
ബീ​ച്ചി​ൽ സ​ർ​ഫിം​ഗി​നി​ടെ ‌‌‌അ​മേ​രി​ക്ക​ൻ ന​ട​ൻ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു.
ന്യൂയോർക്ക്: ഹ​വാ​യി​യി​ൽ ഓ​ഹു ദ്വീ​പി​ലെ മാ​ലെ​ക​ഹാ​ന ബീ​ച്ചി​ൽ സ​ർ​ഫിം​ഗി​നി​ടെ പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ന​ട​ൻ ത​മ​യോ പെ​റി(49) സ്രാ​വി​ന്‍റെ ആ​ക്ര​മ