• Logo

Allied Publications

Americas
ഹെ​യ്തി​യി​ൽ മൂ​ന്ന് മി​ഷ​ന​റി​മാ​ർ കൊ​ല്ല​പ്പെ​ട്ടു
Share
ഓ​ക്ല​ഹോ​മ: ഹെ​യ്തി​യി​ൽ മൂ​ന്ന് മി​ഷ​ന​റി​മാ​ർ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മി​ഷ​ൻ സ്ഥാ​പ​ക​യാ​യ അ​ലീ​ഷ്യ ലോ​യ്ഡി​ന്‍റെ മ​ക​ൻ ഡേ​വി​ഡ് ലോ​യ്ഡ് മൂ​ന്നാ​മ​നും (23) ഭാ​ര്യ ന​താ​ലി ലോ​യ്ഡും (21) ഉ​ൾ​പ്പെ​ടു​ന്നു. ന​താ​ലി ലോ​യ്ഡ് മി​സോ​റി സം​സ്ഥാ​ന പ്ര​തി​നി​ധി​യു​ടെ മ​ക​ളാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രു മി​ഷ​ൻ അം​ഗ​വും കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട രണ്ടുപേർ അ​മേ​രി​ക്ക​ൻ പൗ​ര​ന്മ​രാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​രു സം​ഘം ആ​ളു​ക​ൾ മി​ഷ​ൻ ആ​സ്ഥാ​നം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ലീ​ഷ്യ ഫേസ്ബുക്കി​ലൂ​ടെ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10നാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മി​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ച് സം​ഭ​വം വി​വ​രി​ക്കു​ക​യാ​യി​രു​ന്നു​ആ​ദ്യം എ​ത്തി​യ സം​ഘം സം​ഘ​ട​ന​യു​ടെ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ക്കു​ക​യും സം​ഘ​ട​ന​യു​ടെ വാ​ഹ​ന​ങ്ങ​ളും മറ്റു സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ര​ണ്ടാ​മ​ത്തെ സം​ഘം എ​ത്തി സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള ചെ​റി​യ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഡേ​വി​ഡ് ലോ​യ്ഡ് മൂ​ന്നാ​മ​നെ​യും ഭാ​ര്യ ന​താ​ലി ലോ​യ്ഡി​നെ​യും 20 വ​ർ​ഷ​മാ​യി മി​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ഹെ​യ്തി​യ​ൻ ജീ​വ​ന​ക്കാ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി.​

സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ലീ​ഷ്യ വ്യ​ക്ത​മാ​ക്കി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍