• Logo

Allied Publications

Americas
കേരള ഫെസ്റ്റ് സമാപിച്ചു
Share
സാ​ൻ ഫ്രാ​ൻ​സി​സ്കോ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ഉ​ത്സ​വ​മാ​യി കേ​ര​ള ഫെ​സ്റ്റി​ന് സ​മാ​പ​നം. സാ​ൻ ഫ്രാ​ൻ​സി​സ്കോ മി​ൽ​പീ​റ്റ്സി​ലെ ഇ​ന്ത്യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന കേ​ര​ള ഫെ​സ്റ്റ് 2024 ആ​ഘോ​ഷ​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്താ​യി​ൽ പ​രം മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

രാ​വി​ലെ മു​ത​ൽ വ​ൻ ജ​നാ​വ​ലി​യാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. രാ​വി​ലെ ന​ട​ന്ന ഗ്രൂ​പ്പ് ഡാ​ൻ​സ്, ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ക്കം ഒ​ട്ട​ന​വ​ധി​പ്പേ​ർ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ മ​ണ്ണി​ലും കേ​ര​ള​ത്തി​ന്‍റെ ത​നി​മ ഒ​ട്ടും ചോ​ർ​ന്നു പോ​കാ​ത്ത ഉ​ത്സ​വ പ്ര​തീ​തി ഉ​ണ്ടാ​ക്കു​ന്ന​തി​ൽ സ​ഘ​ട​ക​ർ വി​ജ​യി​ച്ചു. നൂ​റോ​ളം മ​ല​യാ​ളി മ​ങ്ക​മാ​ർ ചെ​ണ്ട മേ​ള​ത്തോ​ടും വാ​ദ്യ ഘോ​ഷ​ങ്ങ​ളോ​ടും മു​ത്തു​കു​ട​ക​ളു​മാ​യി ഒ​ന്ന് ചേ​ർ​ന്ന ഘോ​ഷ യാ​ത്ര​യി​ൽ മു​ഖ്യ അ​ഥി​തി​യാ​യി എ​ത്തി​യ ഇ​ന്ത്യ കോ​ണ്സു​ലേ​റ്റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ രാ​കേ​ഷ് അ​ഡ്ല​ഖ യോ​ടൊ​പ്പം വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും, ക​മ്മ്യൂ​ണി​റ്റി ലീ​ഡേ​ഴ്സും പ​ങ്കെ​ടു​ത്തു .

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര​യി​ൽ ബേ ​ഏ​രി​യ​യി​ലെ നൂ​റോ​ളം ക​ലാ കാ​രി​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന കേ​ര​ളീ​യം ക​ലാ​മേ​ള​യി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ലാ രൂ​പ​ങ്ങ​ളാ​യ മോ​ഹി​നി​യാ​ട്ടം, പ​ഞ്ചാ​രി മേ​ളം, പ​ഞ്ച വാ​ദ്യം, പൂ​ത​പ്പാ​ട്ട് , മാ​ർ​ഗം ക​ളി, ഒ​പ്പ​ന, നാ​ട​ൻ പാ​ട്ട് എ​ന്നി​വ​യോ​ടൊ​പ്പം കേ​ര​ളം ഫെ​സ്റ്റ് തീം ​ഡാ​ൻ​സ്, കേ​ര​ളം ന​ട​നം തു​ട​ങ്ങി​യ കാ​ലാ രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റി .

കേ​ര​ള​ത്തി​ലെ പു​തി​യ​തും പ​ഴ​യ​തു​മാ​യ വി​വി​ധ വ​സ്ത്ര ധാ​ര​ണ​ക​ൾ അ​ണി​യി​ക്ക​രു​ക്കി​യ ഫാ​ഷ​ൺ ഷോ​ക​ളും മ​നോ​ഹ​ര​മാ​യി. വൈ​കു​ന്നേ​രം ന​ട​ന്ന സാ​ന്ദ്ര സം​ഗീ​തം ലൈ​വ് , സം​ഗീ​താ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്നു. റെ​ഡി​ച്ചി​ല്ലി​സ്, ഡെ​ലീ​ഷ്യ​സ്, ക​രി​ക്കു ക​ഫേ, ശാ​പ്പാ​ട്, കോ​വൈ ക​ഫേ തു​ട​ങ്ങി​യ റ​സ്റ്റോ​റ​ന്‍റു​ക​ൾ സ്വാ​ദി​ഷ്ട്ട​മാ​യ കേ​ര​ളാ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു .

ജാ​ക്സ​ൺ പൂ​യ​പ്പ​ടം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യി, അ​നി​ൽ നാ​യ​ർ (ക​ലാ പ​രി​പാ​ടി​ക​ൾ), ലെ​ബോ​ൺ മാ​ത്യു (ഫി​നാ​ൻ​സ്), സ​ജ​ൻ മൂ​ല​പ്ലാ​ക്ക​ൽ (ലോ​ജി​സ്റ്റി​ക്), സു​ജി​ത് വി​ശ്വ നാ​ഥാ​ൻ (ഫു​ഡ്) എ​ന്നി​വ​ർ ലീ​ഡ് ചെ​യ്ത വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളി​ൽ ര​വി ശ​ങ്ക​ർ, മ​ധു മു​കു​ന്ദ​ൻ, രാ​ജേ​ഷ്, ജീ​ൻ​ജോ​ർ​ജ്, ജോ​ൺ​പോ​ൾ, നൗ​ഫ​ൽ, ശ്രീ​ജി​ത്ത്, ഇ​ന്ദു, കി​ര​ൺ, ജേ​ക്ക​ബ്, പ്രി​യ പി​ള്ള, ജെ​റി​ൻ, സു​ഭാ​ഷ്, ഉ​ഷ, ഡാ​നി​ഷ്, പ​ദ്മ​പ്രി​യ, ജാ​സ്മി​ൻ, സ​ജേ​ഷ്, ദീ​പേ​ഷ്, ലാ​ഫി​യ, സ​ജീ​വ് എ​ന്നി​വ​ർ അ​ട​ങ്ങി​യ നൂ​റോ​ളം പേ​രു​ടെ മാ​സ​ങ്ങ​ളാ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് മി​ക​ച്ച രീ​തി​യി​ൽ ഈ ​പ്രോ​ഗ്രാം ന​ട​ത്തു​വാ​ൻ സാ​ധി​ച്ച​ത് .

കേ​ര​ളാ ത​നി​മ വി​ളി​ച്ചോ​തു​ന്ന ക​മാ​ന​ങ്ങ​ൾ, ക​ഥ​ക​ളി, ഓ​ട്ടം തു​ള്ള​ൽ രൂ​പ​ങ്ങ​ൾ, നി​ല​വി​ള​ക്ക്, നി​റ​പ​റ , ചെ​ണ്ട, നെ​റ്റി​പ്പ​ട്ടം തു​ട​ങ്ങി കേ​ര​ത്തി​ന്‍റെ ക​ലാ സം​കാ​രി​ക​ത വി​ളി​ച്ചോ​തു​ന്ന​വ​യെ​ല്ലാം കൂ​ട്ടി​യി​ണ​ക്കി , സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ഒ​രു​മി​ച്ചു ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​മാ​മാ​ങ്കം ഏ​വ​രു​ടെ​യും ഓ​ർ​മ​യി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന ഉ​ത്സ​വ​മാ​യി മാ​റി.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ