• Logo

Allied Publications

Europe
ഭ​ക്തി സാ​ന്ദ്ര​മാ​യി എ​യി​ൽ​സ്‌​ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം; പ​ങ്കു​ചേ​ർ​ന്ന​ത് ആ​യി​ര​ങ്ങ​ൾ
Share
എ​യി​ൽ​സ്‌​ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഏ​ഴാ​മ​ത് എ​യി​ൽ​സ്‌​ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഭ​ക്തി സാ​ന്ദ്ര​മാ​യി.



രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തീ​ർ​ഥാ‌​ട​ന​ത്തി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നും പ്രോ​പോ​സ്ഡ് മി​ഷ​നു​ക​ളി​ൽ നി​ന്നു​മാ​യി വൈ​ദി​ക​രും സ​ന്യ​സ്‌​ത​രും ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് പേ​ർ പ​ങ്കു​ചേ​ർ​ന്നു.



തീ​ർ​ഥാ​ട​ക​യാ​യ സ​ഭ​യെ വ​ള​ർ​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് തീ​ർ​ഥാ​ട​ന​ങ്ങ​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ട​ത്തി​യ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക ആ​യി​രു​ന്നു അ​ദ്ദേ​ഹം.



ഓ​രോ തീ​ർ​ഥാ​ട​ന​വും ദൈ​വ​ജ​ന​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യി​ൽ ആ​യി​ര​ക്കു​ന്ന​തി​ലൂ​ടെ അ​വ​ർ ത​നി​ച്ച​ല്ല ഒ​രു സ​മൂ​ഹ​മാ​ണ് എ​ന്ന ചി​ന്ത വ​രു​ത്തു​ന്നു. പ​രി​ശു​ദ്ധ അ​മ്മ​യാ​ണ് സ​ഭ​യെ ഒ​രു​മി​പ്പി​ക്കു​ന്ന​ത്. ഈ​ശോ​യു​ടെ ഉ​ഥാ​ന​ത്തി​നും സ്വ​ർ​ഗാ​രോ​പ​ണ​ത്തി​നും ശേ​ഷം പ​ന്ത​ക്കു​സ്ത തി​രു​നാ​ൾ വ​രെ​യു​ള്ള സ​മ​യം പ​രി​ശു​ദ്ധ അ​മ്മ സ​ഭ​യെ കൂ​ട്ടി ചേ​ർ​ക്കു​ക ആ​ണ്.



സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും ഒ​രു​മി​ച്ചു നി​ർ​ത്തു​ന്ന​തി​ൽ പ​രി​ശു​ദ്ധ അ​മ്മ വ​ഹി​ക്കു​ന്ന പ​ങ്കു നി​സ്തു​ല​മാ​ണെ​ന്നും മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.



ഇം​ഗ്ല​ണ്ടി​ന്‍റെ ആ​രാ​മ​മാ​യ കെ​ന്‍റി​ലെ പു​ണ്യ​പു​രാ​ത​ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് പ്ര​യ​റി പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വ് വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്ക് പി​താ​വി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം (വെ​ന്തി​ങ്ങ) ന​ൽ​കി​യ വി​ശു​ദ്ധ ഭൂ​മി​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​രി​യ​ഭ​ക്ത​രു​ടെ ആ​ത്മീ​യ സ​ങ്കേ​ത​വു​മാ​യ എ​യി​ൽ​സ്‌​ഫോ​ർ​ഡ് പ്രി​യോ​റി​യി​ലേ​ക്ക് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തീ​ർ​ഥാ​ട​ന​ത്തി​ൽ നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കു​ചേ​ർ​ന്ന​ത്.



രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​കാ​ട്ട്, പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട്, മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു കു​രി​ശും​മൂ​ട്ടി​ൽ, റീ​ജി​യ​ണി​ലെ മ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​