• Logo

Allied Publications

Americas
യു​വാ​ൾ​ഡി സ്കൂ​ൾ കൂ​ട്ട​കു​രു​തി: 500 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്‌ കേ​സ്
Share
ഓ​സ്റ്റി​ൻ: യു​വാ​ൾ​ഡി എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ലു​ണ്ടാ‌​യ വെ​ടി​വ‌​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട 19 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ 500 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്‌ കേ​സ് ന​ൽ​കി. യു​എ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തു ഉ​ണ്ടാ​യ ഏ​റ്റ​വും ദാ​രു​ണ​മാ​യ വെ​ടി​വ​പ്പു​ക​ളി​ൽ ഒ​ന്നാ​യ യു​വാ​ൾ​ഡി കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നി​ട്ട് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ര​ണ്ടു വ​ർ​ഷം തി​ക​ഞ്ഞു.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ്ഥ​ല​ത്തു ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​തെ നി​ന്നു എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന 100 സം​സ്ഥാ​ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​ണ് ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

19 ഫോ​ർ​ത്ത് ഗ്രേ​ഡ് കു​ട്ടി​ക​ളും ര​ണ്ട് ടീ​ച്ച​ർ​മാ​രു​മാ​ണ് ഘാ​ത​ക​ന്‍റെ വെ​ടി​യു​ണ്ട​ക​ൾ​ക്കു ഇ​ര​യാ​യ​ത്. 2022 മേ​യ് 24നാ​യി​രു​ന്നു സം​ഭ​വം. ഇ​തി​നു മു​ൻ​പ് പ​ല കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും വ​ലി​യ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

നി​യ​മ പാ​ല​ക​രു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ അ​നാ​സ്ഥ ഉ​ണ്ടാ​യി എ​ന്നും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് അ​വ​ർ​ക്കു ഒ​ഴി​ഞ്ഞു മാ​റാ​നാ​വി​ല്ല എ​ന്നും കേ​സ് ആ​രോ​പി​ക്കു​ന്നു. 370 ൽ ​അ​ധി​കം ഫെ​ഡ​റ​ൽ, സ്റ്റേ​റ്റ്, ത​ദ്ദേ​ശ പേ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ അ​വ​ർ 70 മി​നി​ട്ടി​ൽ അ​ധി​കം നി​ഷ്ക്രി​യ​രാ​യി​രു​ന്നു എ​ന്നും ആ​രോ​പി​ക്കു​ന്നു​ണ്ട്.

ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് 600 പേ​ജു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പു​റ​ത്തു വി​ട്ടി​രു​ന്നു. ഇ​തി​ൽ ട്രെ​യി​നിം​ഗ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ, ലീ​ഡ​ർ​ഷി​പ്, ടെ​ക്നോ​ള​ജി രം​ഗ​ങ്ങ​ളി​ൽ സം​ഭ​വി​ച്ച വീ​ഴ്ച​ക​ളെ കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു.

ഡോ.​ സ​ണ്ണി സ്റ്റീ​ഫ​ൻ സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ എത്തുന്നു.
ഡാ​ള​സ്: വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും ഫാ​മി​ലി കൗ​ൺ​സി​ല​റും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഡോ.
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ലൈ 13ന്.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​നി​ന്‍റെ(​എ​എ​ഇ​ഐ​ഒ) ഈ​വ​ര്‍​ഷ​ത്തെ ചാ​രി​റ്റി ഗോ​ള്‍
എ​സ്എം​സി​സി ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍സ്: ര​ജിസ്‌ട്രേഷൻ​ കി​ക്ക്‌ ഓ​ഫ് സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍
ജോ​സ് സാ​മു​വേ​ല്‍ ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: പ​ത്ത​നം‌​തി​ട്ട മു​റി​ഞ്ഞ​ക​ല്‍ കൂ​ട​ല്‍ മ​ഠ​ത്തി​ല്‍ പു​ത്ത​ന്‍‌​വീ​ട്ടി​ല്‍ പ​രേ​ത​രാ​യ സാ​മു​വേ​ലി​ന്‍റെ​യും പൊ​ടി​യ​മ്മ​യു​ടെ​യ
ബീ​ച്ചി​ൽ സ​ർ​ഫിം​ഗി​നി​ടെ ‌‌‌അ​മേ​രി​ക്ക​ൻ ന​ട​ൻ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു.
ന്യൂയോർക്ക്: ഹ​വാ​യി​യി​ൽ ഓ​ഹു ദ്വീ​പി​ലെ മാ​ലെ​ക​ഹാ​ന ബീ​ച്ചി​ൽ സ​ർ​ഫിം​ഗി​നി​ടെ പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ന​ട​ൻ ത​മ​യോ പെ​റി(49) സ്രാ​വി​ന്‍റെ ആ​ക്ര​മ