• Logo

Allied Publications

Americas
യു​വാ​ൾ​ഡി സ്കൂ​ൾ കൂ​ട്ട​കു​രു​തി: 500 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്‌ കേ​സ്
Share
ഓ​സ്റ്റി​ൻ: യു​വാ​ൾ​ഡി എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ലു​ണ്ടാ‌​യ വെ​ടി​വ‌​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട 19 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ 500 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്‌ കേ​സ് ന​ൽ​കി. യു​എ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തു ഉ​ണ്ടാ​യ ഏ​റ്റ​വും ദാ​രു​ണ​മാ​യ വെ​ടി​വ​പ്പു​ക​ളി​ൽ ഒ​ന്നാ​യ യു​വാ​ൾ​ഡി കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നി​ട്ട് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ര​ണ്ടു വ​ർ​ഷം തി​ക​ഞ്ഞു.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ്ഥ​ല​ത്തു ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​തെ നി​ന്നു എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന 100 സം​സ്ഥാ​ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​ണ് ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

19 ഫോ​ർ​ത്ത് ഗ്രേ​ഡ് കു​ട്ടി​ക​ളും ര​ണ്ട് ടീ​ച്ച​ർ​മാ​രു​മാ​ണ് ഘാ​ത​ക​ന്‍റെ വെ​ടി​യു​ണ്ട​ക​ൾ​ക്കു ഇ​ര​യാ​യ​ത്. 2022 മേ​യ് 24നാ​യി​രു​ന്നു സം​ഭ​വം. ഇ​തി​നു മു​ൻ​പ് പ​ല കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും വ​ലി​യ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

നി​യ​മ പാ​ല​ക​രു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ അ​നാ​സ്ഥ ഉ​ണ്ടാ​യി എ​ന്നും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് അ​വ​ർ​ക്കു ഒ​ഴി​ഞ്ഞു മാ​റാ​നാ​വി​ല്ല എ​ന്നും കേ​സ് ആ​രോ​പി​ക്കു​ന്നു. 370 ൽ ​അ​ധി​കം ഫെ​ഡ​റ​ൽ, സ്റ്റേ​റ്റ്, ത​ദ്ദേ​ശ പേ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ അ​വ​ർ 70 മി​നി​ട്ടി​ൽ അ​ധി​കം നി​ഷ്ക്രി​യ​രാ​യി​രു​ന്നു എ​ന്നും ആ​രോ​പി​ക്കു​ന്നു​ണ്ട്.

ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് 600 പേ​ജു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പു​റ​ത്തു വി​ട്ടി​രു​ന്നു. ഇ​തി​ൽ ട്രെ​യി​നിം​ഗ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ, ലീ​ഡ​ർ​ഷി​പ്, ടെ​ക്നോ​ള​ജി രം​ഗ​ങ്ങ​ളി​ൽ സം​ഭ​വി​ച്ച വീ​ഴ്ച​ക​ളെ കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍