Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
യുക്മ കേരളപൂരം വള്ളംകളി രജിസ്ട്രേഷന് തുടക്കം
Back To NRI Home
Forward This News
Click here for detailed news of all items
ഓക്സ്ഫോര്‍ഡ്: യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്) സംഘടിപ്പിക്കുന്ന "കേരളാ പൂരം 2024' മത്സര വള്ളംകളിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ജൂൺ 15 വരെയാണ് രജിസ്ട്രേഷൻ നടക്കുകയെന്ന് ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. ഡോ. ബിജു പെരിങ്ങത്തറയുടെയും കുര്യൻ ജോർജിന്റെയും നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി വള്ളംകളിക്ക് നേതൃത്വം നൽകും.
മാമ്മൻ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തിൽ "കേരള ബോട്ട് റേസ് & കാര്‍ണിവല്‍' എന്ന പേരിൽ 2017 ജൂലൈ 29ന് യൂറോപ്പിൽ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തിൽ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു.
22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി. "കേരളാ പൂരം 2018' എന്ന പേരിൽ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി.
2019ൽ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്‍ത്തി. 2020, 2021 വർഷങ്ങളിൽ കോവിഡ് മഹാമാരി കാരണം വള്ളംകളി നടത്താൻ സാധിച്ചില്ല.
2022ൽ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു. 2023ൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ്എംഎ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാംപ്യന്മാരായി.
വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 27 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പിന്നീട് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.
കേരളാ പൂരം 2024നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് "ബോട്ട് റേസ് ടീം മാനേജ്മെന്റ് & ട്രെയിനിംഗ്" വിഭാഗത്തില്‍ ചുമതല വഹിക്കുന്നത്. ജയകുമാര്‍ നായര്‍, വർഗീസ് ഡാനിയേൽ, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിംഗിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു
ഓരോ ബോട്ട് ക്ലബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞവര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും.
മറ്റ് മൂന്ന് പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷവനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും.
ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ എസ്എംഎ ബോട്ട്ക്ലബ് സാല്‍ഫോര്‍ഡ് മത്സരിക്കാനിറങ്ങിയത് പുളിങ്കുന്ന് എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കും. രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൗണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്.
ബ്രിട്ടനില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക് ഫീസിനത്തില്‍ ഇളവുകളുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കും. വനിതാ ടീമുകളും ജൂണ്‍ 15നുള്ളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
ടീം രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: ജയകുമാര്‍ നായര്‍ 07403 223066, വർഗീസ് ഡാനിയേൽ 07882712049, ജേക്കബ് കോയിപ്പള്ളി 07402 935193.
"യുക്മ കേരള പൂരം' കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) : 07904785565, കുര്യന് ജോര്‍ജ് (ജനറല്‍ സെക്രട്ടറി) : 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ 07702862186.
ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.
മാര്‍ സ്രാമ്പിക്കല്‍ ആഗോള സിനഡിന്റെ പഠനസമിതിയില്‍
റൺവേയിൽ പരിസ്ഥിതി സ്നേഹികൾ; വിമാനത്താവളം നിശ്ചലമായി
പാരീസ് ഒളിമ്പിക്സിന് ഇനി ഒരു നാള്
സിസ്റ്റര്‍ മരിറ്റ മാണി ചോളിയില്‍ അന്തരിച്ചു
റോമിൽ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം; കെ. സുധാകരനും ചാണ്ടി ഉമ്മനും പങ്കെടുക്കും
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഐഒസി; വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
മാന്‍സ്ഫീല്‍ഡിലെ യാക്കോബായ സമൂഹത്തിന് പുതിയ പള്ളി; ഫാ. ജോണ്സണ് പീറ്റര്‍ വികാരിയാകും
ദൃശ്യവിസ്മയമായി ദ ഗ്രേറ്റ് ഇന്ത്യൻ ഷോ; നിയ ലൂക്ക് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ, ദീപ്തി ചന്ദ്രൻ മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഓഗസ്റ്റ് 12 മുതൽ
ലാത്വിയയില്‍ മലയാളി വിദ്യാർഥിയുടെ മരണം: നടപടികള്‍ പുരോഗമിക്കുന്നു
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഒഐസിസി ഇറ്റലി
പ്രവാസി കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച ‘ദിവ്യകുടുംബം' സംഗീത ആൽബം മാർ ജോസഫ് സ്രാമ്പിക്കൽ ശനിയാഴ്ച പ്രകാശനം ചെയ്യും
ലാത്വിയയിൽ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
യുക്മ ബംബർ ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം
തൊഴിലാളി ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി ജർമനി; ഇന്ത്യക്കാർക്ക് അവസരം
വാത്സിംഗ്ഹാം തീർഥാടനം ഭക്തിസാന്ദ്രമായി; ആയിരങ്ങൾ പങ്കുചേർന്നു
കോസ്മോപൊളിറ്റൻ ക്ലബ് ബ്രിസ്റ്റൾ സംഘടിപ്പിക്കുന്ന കഥകളി ഒക്ടോബർ അഞ്ചിന്; ടിക്കറ്റ് വില്പന ആരംഭിച്ചു
ലിംറിക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം 27ന്
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഒഐസിസി വാട്ട്ഫോർഡ്
മോനിക്കുട്ടി ഡിസ്നി അന്തരിച്ചു
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
ജർമൻ ഭാഷയിൽ ബൈബിൾ കെെയെഴുത്തു പ്രസിദ്ധീകരിച്ചു
ഓള് യുകെ വടംവലി ടൂർണമെന്റ് മാഞ്ചസ്റ്ററില്‍
കുളിക്കാനിറങ്ങിയപ്പോള്‍ അപകടം; ലാത്വിയയില്‍ മലയാളി വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
സ്കോട്ലൻഡിൽനിന്നു ബിരുദം നേടി സനുഷ
ഇറ്റാലിയൻ പ്രധാനമന്ത്രിയെ പരിഹസിച്ചു; മാധ്യമപ്രവർത്തകയ്ക്ക് പിഴശിക്ഷ
ഇറ്റലിയിൽ കരടിയെ കൊല്ലാൻ അനുമതി
ഫ്രാൻസ് തീപിടിത്തം; ഏഴു പേർ മരിച്ചു
ഐഒസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ശനിയാഴ്ച
യുക്മ കേരളാ പൂരം: യുകെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരം
സപ്തതി നിറവില്‍ ജര്‍മന്‍ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കൽ
ക്രീയേറ്റീവ് മലയാളം യുകെയുടെ ബാനറിൽ ഷോർട്ട് ഫിലിം "എന്റെ ബാപ്പ' റിലീസ് ചെയ്തു
ലീന ജോർജിന്റെ സംസ്കാരം വെള്ളിയാഴ്ച
ബാംബര്‍ഗില്‍ വി.തോമാശ്ലീഹായുടെ തിരുനാള്‍ ഞായറാഴ്ച
കലാഭവൻ ലണ്ടൻ "ദ ഗ്രേറ്റ് ഇന്ത്യൻ ഷോ' സംഘടിപ്പിച്ചു
കലാമേളയുടെ നിയമാവലി പ്രസിദ്ധീകരിച്ച് യുക്മ ദേശീയ സമിതി
വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; തീർഥാടകരെ വരവേൽക്കാനൊരുങ്ങി നഗരം
യൂറോപ്പിലെ കുടിവെള്ളം മലിനമാണെന്ന് റിപ്പോര്‍ട്ട്
എച്ച്ഐവിക്ക് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു
ഒഐസിസി വാറ്റ്ഫോർഡ് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം വ്യാഴാഴ്ച
ജിഎംഎഫ് പ്രവാസി സംഗമത്തിന് ജർമനിയിൽ തുടക്കമായി
വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും
കൊളോണ്‍ കേരള സമാജം സംഘടിപ്പിക്കുന്ന ചീട്ടുകളി മത്സരം 21ന്
‘ഭൂനികുതി അടയ്ക്കാൻ പ്രവാസികളെ അനുവദിക്കുന്ന വെബ്സൈറ്റിൽ യൂറോപ്പിനെ പൂർണമായും ഉൾപ്പെടുത്തണം’
സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവിന് പ്രകാശ് ജോസഫിന് പുരസ്കാരം
ഹൈഡല്‍ബര്‍ഗില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
എംഎംഎ ഓള് യുകെ ഫുട്ബോൾ ടൂര്‍ണമെന്റ് ഞായറാഴ്ച മെയ്ഡ്സ്റ്റോണില്‍
ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷനിലെ തിരുനാൾ ശനിയാഴ്ച
ഗ്ലോബല്‍ മലയാളി ഫെഡറേഷന് പ്രവാസി സംഗമത്തിന് ഇന്ന് തിരിതെളിയും
സഹൃദയയുടെ അഖില യുകെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം
ദ്വീപുരാജ്യങ്ങളെ സന്പന്നരാജ്യങ്ങൾ സഹായിക്കണമെന്ന് വത്തിക്കാൻ
ഹാംബുര്‍ഗിലെ പ്രശസ്ത മലയാളി വ്യവസായി പോള്‍ അട്ടിപ്പേറ്റി അന്തരിച്ചു
വാത്സിംഗ്ഹാം തീർഥാടനം 20ന്; പ്രസുദേന്തി രജിസ്ട്രേഷൻ ആരംഭിച്ചു
ബ്ലാക്ക്റോക്ക് പള്ളിയിൽ ഈ ഞായറാഴ്ച സീറോമലബാർ മലയാളം കുർബാന ഉണ്ടായിരിക്കില്ല
സമീക്ഷയുടെ ഇടപെടല്‍ ഫലം കണ്ടു; തൊഴിലിടത്തില്‍ നിന്ന് പുറത്താക്കിയ യുവാവിനെ തിരിച്ചെടുത്തു
ഫാ. ജോർജ് വലിയവീട്ടിൽ പുളിങ്കുന്ന് അന്തരിച്ചു
ജര്‍മനിയില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ നിത്യസഹായ മാതാവിന്റെ പള്ളിയില്‍ പെരുന്നാൾ ആഘോഷിച്ചു
വിശ്വാസത്തിന്റെ പ്രഘോഷണമായി ഗ്ലോസ്റ്റര്‍ തിരുന്നാള്‍
ആദ്യകുര്‍ബാന സ്വീകരണവും മെഗാ റാഫിള്‍ നറുക്കെടുപ്പും സംഘടിപ്പിച്ചു
യുക്മ കേരള പൂരം: മലയാളി കലാപ്രതിഭകൾ അണിഞ്ഞൊരുങ്ങുന്നു
സെന്റ് ജോൺ മിഷനിൽ തിരുനാൾ ആഘോഷിച്ചു
ജോസ് ചാക്കോ പുത്തന്‍പറമ്പില്‍ അന്തരിച്ചു
മാൾട്ടയിലെ യുവധാര സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൊളോണ്‍ ഡോം കത്തീഡ്രലില്‍ കൃതജ്ഞതാബലി ഇന്ന്
പ്രധാനമന്ത്രി മോദിയുടെ റഷ്യൻ സന്ദർശനം തുടങ്ങി
ഫ്രാൻസിൽ ഇടതുസഖ്യം; തീവ്ര വലതുപക്ഷത്തിനു തിരിച്ചടി
ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോ ശനിയാഴ്ച ലണ്ടനിൽ; എംപി സോജൻ ജോസഫും മേയർ ബൈജു തിട്ടലായും മുഖ്യാതിഥികൾ
ചാണ്ടി ഉമ്മന്‍ ഒഐസിസി യുകെ സ്വീകരണം നൽകി
സി.പി. ഫിലിപ്പോസ് അന്തരിച്ചു
മാഞ്ചസ്റ്ററിൽ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു
വേൾഡ് മലയാളി കൗൺസിൽ റോം പ്രൊവിൻസ് ഭാരവാഹികൾ ഇന്ത്യൻ എംബസി അധികൃതരുമായി ചർച്ച നടത്തി
ഫ്രാൻസിൽ ഇടതു സഖ്യം അധികാരത്തിലേക്ക്; സർക്കാർ രൂപീകരിക്കുമെന്ന് നേതാക്കൾ
സ്റ്റോക്ക് ഓൺ ട്രെന്റിലെ നിത്യസഹായ മാതാവിന്റെ പള്ളിയിൽ തിരുനാൾ ഞായറാഴ്ച
സോജന് ജോസഫിനെ ഗ്ലോബല്‍ മലയാളി ഫെഡറേഷന് അഭിനന്ദിച്ചു
ഇറ്റാലിയന്‍ സ്റ്റേറ്റ് എയര്‍ലൈന്‍ ഇറ്റയെ ഏറ്റെടുക്കാന്‍ ലുഫ്താന്‍സ
വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിക്ടര്‍ ഓര്ബന്
അയർലൻഡിൽ ഏകദിന ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 26ന്
ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാധ്യതകൾ; വെബിനാര്‍ ഇന്ന്
മാഞ്ചസ്റ്റർ തിരുനാളിന്റെ പ്രധാന തിരുക്കർമങ്ങൾ ഇന്ന്
പാർലമെന്റിൽ 28 ഇന്ത്യൻ വംശജർ
ആഷ്ഫോര്‍ഡിൽ സോജന്റേത് അട്ടിമറിവിജയം
ബ്രിട്ടീഷ് ജനത വിധിയെഴുതി; കീയർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രി
യൂറോ കപ്പ്: സാന്നിധ്യമായി മലയാളി വോളണ്ടിയർമാർ
ജോർജ് ആന്റണി കളത്തിപ്പറമ്പിൽ അന്തരിച്ചു
മാഞ്ചസ്റ്ററിൽ ദുക്റാന തിരുനാൾ ശനിയാഴ്ച
ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്
റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് മോദി തിങ്കളാഴ്ച യാത്ര തിരിക്കും
റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുമെന്ന് എസ്. ജയശങ്കർ
ബ്രിട്ടനിൽ വോട്ടെണ്ണൽ തുടങ്ങി; ലേബർ പാർട്ടി അധികാരത്തിലേക്ക്
സിആര്‍ സെവനിന് ആവേശം പകർന്ന് മലയാളികളും
അങ്കമാലിയിലെ റൈന്‍ലാന്റ് ജര്‍മന്‍ സ്കൂളിന് പരീക്ഷാ കേന്ദ്രം അനുവദിച്ചു
ജര്‍മനിയിൽ ചീസ് മോഷ്ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ഇന്റർനാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലൈ 29 മുതല്‍ ലണ്ടനിൽ
ചാലക്കുടിയുടെ ആരവം ആഘോഷമായി
യുകെയിൽ കാണാതായ മലയാളി ഡോക്ടർ മരിച്ചനിലയിൽ
ചേർത്തല സംഗമം യുകെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് ഇന്ന്
ഇന്ത്യൻ വംശജനായ കർഷകത്തൊഴിലാളിയുടെ മരണത്തിൽ തൊഴിലുടമ അറസ്റ്റിൽ
ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ ഭാരതീയ കലാരൂപങ്ങൾ പ്രദർശിപ്പിക്കും
ജര്‍മനിയിൽ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി
മലയാളി ഡോക്ടറെ യുകെയിൽ കാണാതായി; സഹായം തേടി പോലീസ്
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പിക്നിക്ക് സംഘടിപ്പിച്ചു
സഹൃദയയുടെ അഖില യുകെ വടംവലി മത്സരം ഞായറാഴ്ച
ലണ്ടൻ റീജണൽ നൈറ്റ് വിജിൽ 26ന് ഹാർലോയിൽ
ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ മക്രോണിന് തിരിച്ചടി
യൂറോപ്യന്‍ യൂണിയന് അധ്യക്ഷ സ്ഥാനം ഹംഗറിക്ക്
റോമിലെ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ വിശുദ്ധ ബെനഡിക്ടിന്റെ കബറിടം സന്ദർശിച്ചു
സമീക്ഷ യുകെ ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു
ലയൺസ് ക്ലബ് റോമാ കേരളയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വിമാനം ആകാശച്ചുഴിയില്‍ വീണ് അപകടം; 40 പേര്‍ക്ക് പരിക്ക്
യുകെയിലേക്ക് കെയർ ഹോം വിസ: 13 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന് പരാതി
യുകെ പാർലമെന്റ് തെരഞ്ഞെടുപ്പ്: ജനവിധി തേടി തിരുവല്ല സ്വദേശി
കൊളോണില്‍ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
സൗന്ദര്യ മത്സരവും ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയും ലണ്ടനിൽ 13ന്
ജോസ് കുമ്പിളുവേലില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ക്ഷേത്രദർശനവുമായി സുനാക്കും സ്റ്റാർമറും
യുകെയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ജര്‍മനിയില്‍ വലിയ പെരുന്നാള്‍ ആഘോഷം നടത്തി
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ഇന്ന് കൊടിയേറും
ജലരാജാക്കന്മാരായി ബിഎംഎ "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്; ചുക്കാൻ പിടിച്ചത് ആന്റണി ചാക്കോയും ജെയ്സൺ ജോസഫും
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി
ഡോ. യൂഹാനോന്‍ ക്രിസോസ്റ്റമോസ് ജർമനിയിൽ കുര്‍ബാന അര്‍പ്പിച്ചു
മാൾട്ട സെന്റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ തിരുനാൾ ഇന്ന് മുതൽ
സ്പോർട്സ് ഡേയും ബാർബിക്യൂവുമൊരുക്കി കെസിഎ; ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ
ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
"യൂറോ ക്ലേരോ 2024' മാഡ്രിഡില്‍ സമാപിച്ചു
ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
സ്റ്റെഫി ഔസേപ്പിന്റെ പൊതുദർശനം വ്യാഴാഴ്ച
വാത്സിംഗ്ഹാം തിരുനാളിന് ഇനി 20 നാൾ; ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ
മിഡ്ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് ജൂലെെ 27ന് പോര്‍ട്ട്ലീഷില്‍
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഡ്യൂസൽഡോർഫ് സന്ദർശിക്കുന്നു
ചാലക്കുടി ചങ്ങാത്തം ശനിയാഴ്ച
തിരുമങ്കൈ ആള്‍വാളിന്റെ പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും
പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാപ്റ്ററിന് തുടക്കമായി
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ സീറോമലബാർ മിഷനിൽ ദുക്റാനാ തിരുനാൾ ആചരിച്ചു
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ 29,30 തീയതികളില്‍
ലണ്ടനിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചെന്ന് സന്ദേശം; മലപ്പുറം സ്വദേശി പിടിയിൽ
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
റഷ്യയിൽ ആരാധനാലയങ്ങളില്‍ വെടിവയ്പ്; പുരോഹിതനും 15 പോലീസുകാരും കൊല്ലപ്പെട്ടു
ജർമൻ ഭാഷാ പ്രാവീണ്യം നേടിയ 32 നഴ്സുമാർക്ക് കേന്ദ്രമന്ത്രിയുടെ ആദരം
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ
ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളി നഴ്സ് മരിച്ചു
യുക്മ കേരള പൂരം; ടിഫിന്‍ ബോക്സ് ടൈറ്റില്‍ സ്പോണ്സർ; വിപുലമായ ഒരുക്കം
ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ "വീ ഷാൽ ഓവർ കം' താരങ്ങളെ ആദരിക്കുന്നു
യുകെ മലയാളികളുടെ പ്രശ്നങ്ങള്‍ ലോക കേരളസഭയില്‍ അവതരിപ്പിച്ച് സമീക്ഷ; റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ നഗരം; ബെര്‍ലിന്‍ മൂന്നാമത്
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ മിഷണിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ബേബി പെരേപ്പാടൻ അയർലൻഡിലെ ആദ്യ മലയാളി മേയർ
അഖിൽ കുര്യാക്കോസിന് ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി
മസാജിനിടെ വിദേശ വനിതയ്ക്കു പീഡനം: റിസോർട്ട് ജീവനക്കാരനെതിരേ പരാതി
ജോളി എം. പടയാട്ടിലിനെ ലോക കേരളസഭാംഗമായി തെരഞ്ഞെടുത്തു
പൈലറ്റുമാരുടെ സമരപ്രഖ്യാപനം; എയർലിംഗസ് സർവീസുകൾ താറുമാറാകും
നഴ്സുമാര്‍ക്ക് ജര്‍മനിയിൽ അവസരം
ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി മിന്റാ റോസ് സാന്റി
ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു
മഴവിൽ സംഗീത വേദിയിൽ പെയ്തിറിങ്ങിയത് സംഗീത നൃത്തവിസ്മയം തീർത്ത കലാവസന്തം
അലിക് ഇറ്റലിയുടെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു
ലോക കേരളസഭയില്‍ സജീവമായി ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധികള്‍
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ അഞ്ച് മുതൽ
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയൺ ആനുവല്‍ ഗാതറിംഗിന് ഗംഭീര പരിസമാപ്തി
ഇംഗ്ലണ്ടിലെ "നസ്രേത്' മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിംഗ്ഹാം തീർഥാടനത്തിന് ഇനി ഒരുമാസം
കുവൈറ്റ് ദുരന്തം: പ്രാർഥനയുമായി മാഞ്ചസ്റ്ററിലെ സീറോമലബാർ സമൂഹം
സഹൃദയ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് 30ന്
ഇറ്റാലിയന്‍ തീരത്ത് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ജർമനി സന്ദർശിക്കുന്നു
കോട്ടയത്തിന് അഭിമാനം; ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി യുവാവ്
ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍
വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി
മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് നരേന്ദ്ര മോദി
ഗാന്ധിജിയുടെ പ്രതിമ തകർത്ത സംഭവം; ഒഐസിസി ഇറ്റലി പ്രതിഷേധിച്ചു
ലോക കേരളസഭയിൽ അംഗമായി ജോസ് കുമ്പിളുവേലില്‍
ബോൺമൗത്തിൽ "മഴവിൽ സംഗീതം' ശനിയാഴ്ച
ഒമ്പതുമണിക്കൂര്‍ പറന്ന വിമാനം യാത്രതുടങ്ങിയ വിമാനത്താവളത്തില്‍തന്നെ ഇറങ്ങി
മോദി അടക്കമുള്ള ലോക നേതാക്കളുമായി മാർപാപ്പ ഇന്ന് ചർച്ച നടത്തും
ലോക കേരള സഭയിൽ ജർമനിയിൽ നിന്നും അഞ്ചുപേർ
മാഞ്ചസ്റ്റർ ദുക്റാനാ തിരുനാൾ: "ആഘോഷരാവ് ' മ്യൂസിക് നൈറ്റ് വെള്ളയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ
പ്രധാനമന്ത്രി ഇന്ന് ഇറ്റലിയിലെത്തും
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
നാലാം ലോക കേരള സഭയ്ക്ക് വെള്ളിയാഴ്ച തുടക്കം
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ അഞ്ച് മുതൽ
കോൺഗ്രസിന്റെ വിജയം ആഘോഷിച്ച് ഒഐസിസി ഇറ്റലി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...