• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വ​നി​ത ബ​ബി​ത ശ്രീ​കു​മാ​റി​ന് മ​ദേ​ഴ്സ് ഡേ ​അ​വാ​ർ​ഡ്
Share
അ​ബു​ദാ​ബി: മാ​തൃ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച 125 അ​മ്മ​മാ​രെ ആ​ദ​രി​ച്ച​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ പ്ര​വാ​സി വ​നി​ത​യും. സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ നേ​തൃ​ത്വ​പാ​ട​വ​വും വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ച് അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ "ചെ​യ​ർ ലേ​ഡി' ബ​ബി​ത ശ്രീ​കു​മാ​റാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ​ത്.

വേ​ൾ​ഡ് മ​ല​യാ​ളി ഹോം ​ഷെ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച വി​പു​ല​മാ​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ലാ​ണ് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വ​നി​താ ര​ത്ന​ങ്ങ​ളെ​യാ​ണ് അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ ലി​സ്റ്റി​ലാ​ണ് ബ​ബി​ത ശ്രീ​കു​മാ​ർ ഇ​ടം നേ​ടി​യ​ത്. പ്ര​ശ​സ്ത സി​നി​മ ന​ടി മ​ല്ലി​ക​സു​കു​മാ​ര​നു സ്ലാ​ഷും ക്രൗ​ണും മൊ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു വേ​ൾ​ഡ് മ​ല​യാ​ളി ഹോം ​ഷെ​ഫ്‌ ഫൗ​ണ്ട​ർ റ​സീ​ല​സു​ധി​ർ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്.

കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ, ക​ലാ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​താ​ര​ത്ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത്ര​യ​ധി​കം അ​മ്മ​മാ​രെ ഒ​രു വേ​ദി​യി​ൽ ആ​ദ​രി​ച്ച ച​ട​ങ്ങ് എ​ന്ന നി​ല​യി​ൽ പ​രി​പാ​ടി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ബ​ബി​ത ശ്രീ​കു​മാ​ർ ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി അ​ലൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. യു​എ​ഇ എ​ഡ്യൂ​ക്കേ​ഷ​ൻ മി​നി​സ്ട്രി​യു​ടെ കീ​ഴി​ലു​ള്ള സ്‌​കൂ​ളി​ൽ ഫി​സി​ക്സ് അ​ധ്യാ​പി​ക​യാ​ണ്. ഫി​സി​ക്സി​ലും എ​ഡ്യൂ​ക്കേ​ഷ​നി​ലും ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ള്ള ബ​ബി​ത ഇ​പ്പോ​ൾ എ​ഡ്യൂ​ക്കേ​ഷ​നി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി കൂ​ടി​യാ​ണ്.

അ​ലൈ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ ചെ​യ​ർ ലേ​ഡി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ബ​ബി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ൻ​സ് ഫോ​റം, പ്ര​വാ​സി​ക​ളാ​യ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യും അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ ​പി​ടി​ച്ചു​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്‌​ച​വ​യ്ക്കു​ന്ന​ത്.

അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം, സ്ത്രീ ​സം​ഘ​ട​ന​യാ​യ "അ​ൽ ഐ​ൻ താ​രാ​ട്ട്' എ​ന്നി​വ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. നാ​ട​ക​ങ്ങ​ളി​ലും ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ക​ഥാ​കാ​രി കൂ​ടി​യാ​യ ബ​ബി​ത ശ്രീ​കു​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​ട​പെ​ട​ലു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​