• Logo

Allied Publications

Europe
ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ10 രൂ​പ ലേ​ല​ത്തി​ന്
Share
ല​ണ്ട​ൻ: ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് 1918 ജൂ​ലൈ ര​ണ്ടി​നു ല​ണ്ട​നി​ൽ​നി​ന്നു ബോം​ബെ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ജ​ർ​മ​ൻ സൈ​ന്യം ആ​ക്ര​മി​ച്ചു​മു​ക്കി​യ ബ്രി​ട്ടീ​ഷ് ക​ന്പ​നി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ്എ​സ് ഷി​രാ​ല എ​ന്ന ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത നോ​ട്ടു​ക​ൾ അ​തി​ശ​യ​മാ​യി.

കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ 10 രൂ​പ​യു​ടെ ര​ണ്ടു നോ​ട്ടു​ക​ളാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തെ ക​ണ്ടെ​ടു​ത്ത​ത്. നോ​ട്ടു​ക​ൾ 29നു ​ലേ​ലം ചെ​യ്യും. ഒ​രു നോ​ട്ടി​ന് ചു​രു​ങ്ങി​യ​ത് മൂ​ന്നു ല​ക്ഷ​മാ​ണ് ലേ​ല​ക്ക​ന്പി​നി​യാ​യ നൂ​നാ​ൻ​സ് മെ​ഫെ​യ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ നോ​ട്ടു​ക​ളു​ടെ മു​ഴു​വ​ൻ ബ്ലോ​ക്കു​ക​ൾ, യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ, ആ​ന​ക്കൊ​മ്പ്, വൈ​ൻ, ലോ​റി പാ​ർ​ട്‌​സ്, കാ​റു​ക​ൾ​ക്കു​ള്ള സ്‌​പെ​യ​റു​ക​ൾ, വ​ജ്ര​ങ്ങ​ൾ, ക​റ​ൻ​സി അ​ച്ച​ടി​ക്കാ​ൻ ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള പേ​പ്പ​ർ ഷീ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ല​ണ്ട​നി​ൽ​നി​ന്നു ബോം​ബെ​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ഷി​രാ​ലെ എ​ന്ന ക​പ്പ​ലി​നെ ജ​ർ​മ​ൻ അ​ന്ത​ർ​വാ​ഹി​നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ക​പ്പ​ൽ ക​ട​ലി​ൽ മു​ങ്ങി. ക​പ്പ​ലി​ൽ​നി​ന്ന് ഒ​പ്പി​ടാ​ത്ത അ​ഞ്ചി​ന്‍റെ​യും പ​ത്തി​ന്‍റെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നോ​ട്ടു​ക​ൾ ക​ര​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. മി​ക്ക​വ​യും വീ​ണ്ടെ​ടു​ക്കു​ക​യും പി​ന്നീ​ട് അ​ധി​കാ​രി​ക​ൾ ന​ശി​പ്പി​ക്കു​ക​യും അ​വ​യ്ക്ക് പ​ക​രം പു​തി​യ​വ അ​ച്ച​ടി​ക്കു​ക​യും ചെ​യ്തു.

എ​ന്നി​രു​ന്നാ​ലും കു​റ​ച്ച് നോ​ട്ടു​ക​ൾ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ൽ എ​ത്തി​പ്പെ​ട്ടി​രു​ന്നു. ക​ണ്ടെ​ത്തി​യ നോ​ട്ടു​ക​ൾ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ത്ത​വ​യാ​ണ്. നോ​ട്ടു​ക​ളി​ൽ 1918 മേ​യ് 25 എ​ന്നു തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന ലോ​ക ബാ​ങ്ക്നോ​ട്ട് ലേ​ല​ത്തി​ൽ ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​ൻ കീ​ഴി​ലു​ള്ള 100 രൂ​പാ നോ​ട്ടും ലേ​ല​ത്തി​നു​ണ്ട്.

19171930 നും ​ഇ​ട​യി​ൽ കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നാ​ണ് നോ​ട്ട് ഒ​പ്പി​ട്ട് സ്റ്റാ​മ്പ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഹി​ന്ദി​യും ബം​ഗാ​ളി​യും ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ 100 രൂ​പ എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​