• Logo

Allied Publications

Europe
ക​മ​ലേ​ഷ് പ​ട്ടേ​ലി​ന് ഫ്രീ​ഡം ഓ​ഫ് ല​ണ്ട​ൻ സി​റ്റി അ​വാ​ർ​ഡ്
Share
ല​ണ്ട​ൻ: ഹാ​ർ​ട്ട്ഫു​ൾ​നെ​സ് ഗൈ​ഡും ശ്രീ​രാ​മ​ച​ന്ദ്ര മി​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ലേ​ഷ് പ​ട്ടേ​ലി​ന് (ദാ​ജി) ഫ്രീ​ഡം ഓ​ഫ് ദി ​സി​റ്റി ഓ​ഫ് ല​ണ്ട​ൻ അ​വാ​ർ​ഡ് ല​ഭി​ച്ചു. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, പ​രി​സ്ഥി​തി സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദാ​ജി​ക്ക് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

ല​ണ്ട​ൻ ന​ഗ​രം ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​ണ് ഫ്രീ​ഡം ഓ​ഫ് ദി ​സി​റ്റി ഓ​ഫ് ല​ണ്ട​ൻ അ​വാ​ർ​ഡ്. മു​ൻ​കാ​ല​ത്ത് ഈ ​പു​ര​സ്കാ​ര​ത്തി​ന് ആ​ർ​ച്ച്ബി​ഷ​പ് ഡെ​സ്മ​ണ്ട് ടു​ട്ടു, ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൺ മ​ണ്ടേ​ല, മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ് തു​ട​ങ്ങി​യ​വ​ർ അ​ർ​ഹ​രാ​യി​രു​ന്നു.



ധ്യാ​ന​വും ആ​ത്മീ​യ​ത​യും പ​ഠി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ശ​സ്ത​നാ​യ ക​മ​ലേ​ഷ് പ​ട്ടേ​ലി​നെ (ദാ​ജി) സി​റ്റി ഓ​ഫ് ല​ണ്ട​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പോ​ളി​സി ചെ​യ​ർ​മാ​ൻ ക്രി​സ് ഹേ​വാ​ർ​ഡും സം​ഘ​ട​ന​യു​ടെ ഫ്രീ​ഡം ആ​പ്ലി​ക്കേ​ഷ​ൻ​സ് സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ര​ഹ​ന അ​മീ​റു​മാ​ണ് അ​വാ​ർ​ഡി​ന് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​ത്.

ഈ ​ച​ട​ങ്ങി​ൽ ദാ​ജി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഹാ​ർ​ട്ട്ഫു​ൾ​നെ​സ് പ​രി​ശീ​ലി​ക്കു​ന്ന ത​ദ്ദേ​ശീ​യ​രാ​യ​വ​രും പ​ങ്കെ​ടു​ത്തു. ചേം​ബ​ർ​ലെ​യ്ൻ​സ് കോ​ട​തി​യി​ലെ ക്ലാ​ർ​ക്ക് ലോ​റ മി​ല്ല​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് ദാ​ജി ത​ന്‍റെ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.