• Logo

Allied Publications

Middle East & Gulf
വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് ത​ണ​ലാ​യി പു​രോ​ഹി​ത​ർ ലോ​ക​മെ​മ്പാ​ടും പ്ര​വ​ർ​ത്തി​ക്കു​ന്നു: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Share
മ​സ്ക​റ്റ്: ലോ​ക​മെ​മ്പാ​ടും വ്യാ​പി​ച്ചു കി​ട​ക്കു​ന്ന വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ആ​ത്മീ​യ ഉ​ദ്‌​ഘ​ർ​ഷ​ത്തി​ന് സ​ഭ​യി​ലെ പു​രോ​ഹി​ത​ർ ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്‌ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന് ഒ​മാ​നി​ൽ എ​ത്തി​യ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​ത് പ​റ​ഞ്ഞ​ത്. സ​ഭ​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ പ്രേ​ഷി​ത​രും വി​ശ്വാ​സി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

റീ​ത്ത് വ്യ​ത്യാ​സ​മി​ല്ലാ​തെ ല​ത്തീ​ൻ, മ​ല​ങ്ക​ര സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സീ​റോ​മ​ല​ബാ​ർ സ​ഭ ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ന്തം നാ​ടും വീ​ടും വി​ട്ട് പ്ര​വാ​സ​ത്തി​ലാ​യി​രി​ക്കു​ന്ന വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ത്യാ​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ‌‌‌​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



റൂ​വി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ ദേ​വാ​ല​യ​ത്തി​ലും ഗാ​ല ഹോ​ളി സ്പി​രി​റ്റ് ദേ​വാ​ല​യ​ത്തി​ലും മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ദി​വ്യ ബ​ലി അ​ർ​പ്പി​ച്ചു. ക​ടു​ത്ത ചൂ​ടി​ലും മ​ല​യാ​ളി വി​ശ്വാ​സി സ​മൂ​ഹം പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഒ​ഴു​കി​യെ​ത്തി.

റൂ​വി​യി​ൽ ച​ങ്ങ​നാ​ശേ​രി പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ.​ഫാ. റ്റെ​ജി പു​തു​വീ​ട്ടി​ക്ക​ള​വും റൂ​വി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ പ​ള്ളി സ​ഹ​വി​കാ​രി​മാ​രാ​യ റ​വ. ഫാ. ​ഫി​ലി​പ് നെ​ല്ലി​വി​ള​യും റ​വ.​ഫാ. തോ​മ​സ് വെ​ട്ടി​ക്കാ​ലാ​യി​ൽ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​നും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.



ഗാ​ല ഹോ​ളി സ്പി​രി​റ്റ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ വി​കാ​രി റ​വ.​ഫാ. ജോ​ർ​ജ് വ​ടു​ക്കൂ​ട്ട് ഒ​എ​ഫ്എം ക​പ്പൂ​ച്ചി​നും റ​വ. ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ക്ക​ള​വും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഗാ​ല ബോ​ഷ​റി​ലു​ള്ള ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സ​ർ​വീ​സ​സ് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ പ്ര​വാ​സി അ​പ്പൊ​സ്റ്റ​ലേ​റ്റി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​ങ്കെ​ടു​ക്കും. പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 50 വ​ർ​ഷ​ത്തി​ലാ​യി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ