• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം
Share
ഒ​ട്ടാ​വ: പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​ർ. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യി ഷി​ബു കി​ഴ​ക്കേ​കു​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മാ​സ​പ്പു​ല​രി മാ​ഗ​സി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്നു. 24ന്യൂ​സ് ലൈ​വ്.​കോം എ​ന്ന വാ​ര്‍​ത്താ​പോ​ര്‍​ട്ട​ലി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​ണ്. ഇ​ന്ത്യ പ്ര​സ് ക്ല​ബ് നോ​ർ​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​ർ കാ​ന​ഡ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യ ഷി​ബു, എ​ഴു​ത്തു​കാ​ര​നും ഗാ​ന​ര​ച​യി​താ​വും ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​താ​വു​മാ​ണ്. കൂ​ടാ​തെ അ​മ്മ​ത്തൊ​ട്ടി​ല്‍ എ​ന്ന സി​നി​മ​യു​ടെ നി​ര്‍​മാ​താ​വാ​ണ്.

വി​ൻ​സെ​ന്‍റ് പാ​പ്പ​ച്ച​നാ​ണ് പു​തി​യ സെ​ക്ര​ട്ട​റി. ഫ്ല​വേ​ഴ്സ് ടി​വി​യു​ടെ കാ​ന​ഡ മേ​ഖ​ല​യി​ല്‍ പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യും സി ​ന്യൂ​സ് ലൈ​വ് സെ​ക്കു​ല​ര്‍ ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് പോ​ര്‍​ട്ട​ലി​ന്‍റെ ഗ്ലോ​ബ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

വി​പ്രോ​യു​ടെ ഐ​ടി പ്രോ​ഗ്രാം മാ​നേ​ജ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ന്‍​സെ​ന്‍റ് ക​ഴി​ഞ്ഞ 19 വ​ര്‍​ഷ​മാ​യി ഇ​ന്ത്യ, യു​എ​സ്എ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു. അ​നീ​ഷ് മാ​റാ​മ​റ്റ​മാ​ണ് ഐ​പി​സി​എ​ന്‍​എ കാ​ന​ഡ ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ട്ര​ഷ​റ​ര്‍.

കാ​ന​ഡ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി ​മ​ല​യാ​ളം ടി​വി, എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് ഇ​വ​ന്‍റ് ക​മ്പ​നി, മാ​റാ​മ​റ്റം പ്രൊ​ഡ​ക്ഷ​ന്‍​സ, പൂ​ഞ്ഞാ​ര്‍ ന്യൂ​സ് എ​ന്നി​വ ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​ണ്. അ​വ​താ​ര​ക​നും പ്ര​ഫ​ഷ​ണ​ല്‍ പാ​ട്ടു​കാ​ര​നും പ്രൊ​ഡ്യൂ​സ​റും കൂ​ടി​യാ​ണ്. 2012ല്‍ ​കാ​ന​ഡ​യി​ലെ ടോ​റോ​ന്‍റോ​യി​ല്‍ കു​ടി​യേ​റി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട്ട​ത്ത​റ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലു​ട​നീ​ളം സ്റ്റേ​ജ് ഷോ​ക​ളും ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ളു എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ(​എം​ഇ​ജി) പ്ര​സി​ഡ​ന്‍റാ​ണ്‌ ബി​ജു ക​ട്ട​ത്ത​റ.

നി​ര​വ​ധി ക​ലാ, കാ​യി​ക, സാം​സ്‌​കാ​രി​ക, ക​മ്മ്യൂ​ണി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്. 30 വ​ര്‍​ഷ​മാ​യി കാ​ന​ഡ​യി​ലു​ള്ള ബി​ജു ഒ​രു ഐ​ടി പ്ര​ഫ​ഷ​ണ​ലു​മാ​ണ്.

കൈ​ര​ളി ടി​വി​യു​ടെ കാ​ന​ഡ മേ​ഖ​ലാ ത​ല​വ​നും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഒ​ന്‍റാ​റി​യോ പ്രോ​വി​ന്‌​സി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഡേ​വി​സ് ഫെ​ര്‍​ണാ​ണ്ട​സാ​ണ് പു​തി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി. കാ​നേ​ഡി​യ​ന്‍ താ​ളു​ക​ളു​ടെ സി​ഇ​ഒ​യു​മാ​ണ്.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ ഉ​ള്‍​പ്പ​ടെ പ​ത്തി​ല​ധി​കം ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​ണ്. ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ മാ​ധ്യ​മ പ്ര​തി​നി​ധി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ജോ​ണ്‍ ബ്രി​ട്ടാ​സും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​നൊ​പ്പം ക്യൂ​ബ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.

10 വ​ര്‍​ഷ​ത്തി​ല​ധി​കം ബ്രോ​ഡ്കാ​സ്റ്റ് മീ​ഡി​യ​യി​ല്‍ എ​ക്‌​സി​പീ​രി​യ​ന്‍​സു​ള്ള ജി​ത്തു നാ​യ​രാ​ണ് ഐ​പി​സി​എ​ന്‍​എ കാ​ന​ഡ ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍.

കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​ന് മു​മ്പ് എ​ട്ട് വ​ര്‍​ഷ​ത്തോ​ളം കൈ​ര​ളി അ​റേ​ബ്യ, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഡോ​ട്ട് കോം ​ദു​ബാ​യ് മീ​ഡി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ ടി​വി ചാ​ന​ലു​ക​ളി​ല്‍ പ​ര​സ്യ​ങ്ങ​ളു​ടെ സെ​യി​ല്‍​സ് മാ​നേ​ജ​രാ​യി അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ജി​ത്തു ഇ​പ്പോ​ള്‍ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് കാ​ന​ഡ​യി​ല്‍ ക​നേ​ഡി​യ​ന്‍ ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യും ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് കാ​ന​ഡ​യു​ടെ ആ​ഡ് സെ​യി​ല്‍​സ് ചു​മ​ത​ല​യി​ലു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

23 വ​ര്‍​ഷ​മാ​യി ദൃ​ശ്യ മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി പ​രി​ച​യ​മു​ള്ള സേ​തു വി​ദ്യാ​സാ​ഗ​റാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റ്. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും മാ​സ്റ്റേ​ഴ്‌​സ് ഇ​ന്‍ ജേ​ർ​ണ​ലി​സ​ത്തി​നു ശേ​ഷം ഇ​ന്ത്യാ​വി​ഷ​നി​ല്‍ സീ​നി​യ​ര്‍ എ​ഡി​റ്റ​റാ​യി 2001 2006 കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു.

2006 മു​ത​ല്‍ കാ​ന​ഡ​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. റൗ​സിം​ഗ് റി​ഥം എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ഫൗ​ണ്ട​റും ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റു​മാ​യ സേ​തു ഇ​പ്പോ​ള്‍ എ‌‌​ടി​എ​ൻ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലി​മി​റ്റ​ഡി​ല്‍ എ​ഡി​റ്റ​ര്‍, ഏ​ഷ്യാ​നെ​റ്റ് യു​എ​സ് വീ​ക്കി​ലി റൗ​ണ്ട​പ് കാ​ന​ഡ പ്രോ​ഗ്രാ​മിം​ഗ് ഹെ​ഡ്, എ​സ്ആ​ർ​എ പ്രൊ​ഡ​ക്ഷ​ന്‍​സ് കാ​ന​ഡ​യു​ടെ ഫൗ​ണ്ട​ര്‍, ക്രീ​യേ​റ്റീ​വ് ഹെ​ഡ് എ​ന്നീ പോ​സ്റ്റി​ഷ​ന്‍​സ് കൈ​കാ​ര്യം ചെ​യ്യു​ന്നു.

അ​വ​താ​ര​ക​യും ആ​ര്‍​ജെ​യും അ​ഭി​നേ​ത്രി​യു​മാ​യ ക​വി​ത കെ. ​മേ​നോ​നാ​ണ് മ​റ്റൊ​രു മെ​മ്പ​ർ. സൂ​ര്യ ടി​വി​യി​ല്‍ 2005 മു​ത​ല്‍ അ​വ​താ​ര​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള​ത്തി​ല്‍ എ​ഫ്എം ത​രം​ഗം വ​ന്ന​തോ​ടെ ആ​ദ്യ ബാ​ച്ച് ആ​ര്‍​ജെ​ക​ളി​ല്‍ ത​ന്നെ ഇ​ടം നേ​ടി.

കൂ​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് പ്രൊ​ഡ്യൂ​സ​റാ​യും പ്ര​വ​ര്‍​ത്തി പ​രി​ച​യം നേ​ടി (മ​ല​യാ​ള മ​നോ​ര​മ റേ​ഡി​യോ മാം​ഗോ 91.9, തൃ​ശൂ​ര്‍). പി​ന്നീ​ട് പ​ര​സ്യ ചി​ത്ര​ങ്ങ​ള്‍​ക്ക് ഡ​ബ്ബിം​ഗ് ചെ​യ്തു, ഹ്ര​സ്വ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു.

വി​വി​ധ ചാ​ന​ലു​ക​ള്‍​ക്ക് വേ​ണ്ടി ന്യു​സ് റി​പ്പോ​ര്‍​ട്ടിം​ഗ് (മ​നോ​ര​മ ന്യൂ​സ്, ജി​വി​എ​ന്‍​എ​ന്‍, ജ​നം) ചെ​യ്യു​ന്നു. മ​റ്റു നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ചാ​ന​ലു​ക​ള്‍​ക്ക് വേ​ണ്ടി വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും ന​ട​ത്തു​ന്നു (കോ​ജി​കോ ടി​വി, പ്ര​വാ​സി ചാ​ന​ല്‍ യു​എ​സ്എ, ഫോ​ളോ മി ​കാ​ന​ഡ).

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച