• Logo

Allied Publications

Americas
ഷാ ​പു​ര​സ്കാ​ര​ത്തി​ന് ശ്രീ​നി​വാ​സ് ആ​ർ. കു​ൽ​ക്ക​ർ​ണി അ​ർ​ഹ​നാ​യി
Share
ക​ലി​ഫോ​ർ​ണി​യ: മി​ല്ലി​സെ​ക്ക​ൻ​ഡ് പ​ൾ​സാ​റു​ക​ൾ, ഗാ​മാ​റേ സ്ഫോ​ട​ന​ങ്ങ​ൾ, സൂ​പ്പ​ർ​നോ​വ​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക് പ്ര​ശ​സ്ത ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ൻ ശ്രീ​നി​വാ​സ് ആ​ർ. കു​ൽ​ക്ക​ർ​ണി ഷാ ​പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.

ക​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ജ്യോ​തി​ശാ​സ്ത്ര​ത്തി​ലും ഗ്ര​ഹ​ശാ​സ്ത്ര​ത്തി​ലും പ്ര​ഫ​സ​റാ​യ ഡോ. ​കു​ൽ​ക്ക​ർ​ണി, ടൈം ​ഡൊ​മെ​യ്ൻ ജ്യോ​തി​ശാ​സ്ത്ര​ത്തി​ൽ ന​ൽ​കി​യ സു​പ്ര​ധാ​ന സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് ഈ ​പു​ര​സ്കാ​രം.

ഷാ ​പ്രൈ​സ് ഫൗ​ണ്ടേ​ഷ​ൻ ഈ ​മാ​സം 21 നാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​ർ​ണാ​ട​ക​യി​ൽ വ​ള​ർ​ന്ന ഡോ. ​കു​ൽ​ക്ക​ർ​ണി 1978ൽ ​ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും1983​ൽ ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല ബെ​ർ​ക്ക്‌​ലി​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റും നേ​ടി.

ഡോ. ​കു​ൽ​ക്ക​ർ​ണി​യെ കൂ​ടാ​തെ ഈ ​വ​ർ​ഷം ലൈ​ഫ് സ​യ​ൻ​സി​ലും മെ​ഡി​സി​നി​ലും ഷാ ​പ്രൈ​സ് ഡോ. ​സ്വീ ലേ ​തീ​ൻ, ഡോ. ​സ്റ്റു​വ​ർ​ട്ട് ഓ​ർ​ക്കി​ൻ, ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ഡോ. ​പീ​റ്റ​ർ സ​ർ​നാ​ക്ക് എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി.

ഓ​രോ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ൾ​ക്ക് 1.2 മി​ല്യ​ൻ ഡോ​ള​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ന​വം​ബ​ർ ഒന്നിന് ​ഹോ​ങ്കോം​ഗി​ൽ ന​ട​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍