• Logo

Allied Publications

Middle East & Gulf
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഷ​വാ​മെ​ഖി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Share
അ​ബു​ദാ​ബി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ബു​ദാ​ബി ഷ​വാ​മെ​ഖി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ൽ വ​ത്ബ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ഹു​മൈ​ദ് അ​ൽ മ​ർ​സൂ​ഖി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ബു​ദാ​ബി ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ഷ​വാ​മെ​ഖി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഷ​വാ​മെ​ഖ് സെ​ൻ​ട്ര​ൽ മാ​ളി​ലാ​ണ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. 85,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ലു​ള്ള ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഉ​പ​ഭോ​ക്ത​ക്ക​ളു​ടെ സൗ​ക​ര്യം മു​ൻ​നി​ർ​ത്തി ഏ​റ്റ​വും പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ലേ​ഔ​ട്ട് ഡി​സൈ​നി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഹോ​ട്ട് ഫു​ഡ്‌​സ്, ഫ്ര​ഷ് ഫു​ഡ്, ബേ​ക്ക​റി, ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം, ലു​ലു ഫാ​ഷ​ൻ സ്റ്റോ​ർ തു​ട​ങ്ങി​യ സെ​ക്ഷ​നു​ക​ളു​മു​ണ്ട്. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നെ കൂ​ടാ​തെ മ​ണി എ​ക്സ്ചേ​ഞ്ച്, ഫാ​ർ​മ​സി, ഫു​ഡ് & ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ, എ​ടി​എം തു​ട​ങ്ങി വി​വി​ധോ​ദ്ദേ​ശ​ങ്ങ​ളാ​യ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.

വി​വി​ധ​ങ്ങ​ളാ​യ ജ​ന​സ​മൂ​ഹ​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​നാ​യി ലു​ലു ഗ്രൂ​പ്പ് ആ​രം​ഭി​ച്ച ഷോ​പ്പിം​ഗ് കേ​ന്ദ്രം പ്രാ​ദേ​ശി​ക കാ​ർ​ഷ​ക​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് ഹു​മൈ​ദ് അ​ൽ മ​ർ​സൂ​ഖി പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ മാ​ത്ര​മ​ല്ല, പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ലു​ലു ഗ്രൂ​പ്പ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു.

അ​ബു​ദാ​ബി​യി​ൽ അ​ടു​ത്ത വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഏ​ഴ് പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​മെ​ന്ന് എം.​എ.​യൂ​സ​ഫ​ലി പ​റ​ഞ്ഞു. ഇ​ത് 268ാമ​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ്. അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ എ​ണ്ണം 300 ആ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

എ​മി​റേ​റ്റി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ദീ​ർ​ഘ ദൂ​രം യാ​ത്ര ചെ​യ്യാ​തെ വേ​ണ്ട​തെ​ല്ലാം വാ​ങ്ങാ​നാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ഗ​ര​ത്തി നി​ന്നും മാ​റി ഷ​വാ​മെ​ഖി​ൽ ആ​രം​ഭി​ച്ച​ത്. ലു​ലു ഗ്രൂ​പ്പി​ന് യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്ക് യൂ​സ​ഫ​ലി ന​ന്ദി പ​റ​ഞ്ഞു.

ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫി രൂ​പാ​വാ​ല, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി, ലു​ലു അ​ബു​ദാ​ബി ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ, റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ജ​യ് കു​മാ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

മ​ഴ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: മ​ഴ​യ്ക്കാ​യി പ്രാ‍​ർ​ഥ​ന​ക​ൾ ന​ട​ത്തി യു​എ​ഇ.
കേ​ളി കു​ടും​ബ വേ​ദി "സി​നി​മാ കൊ​ട്ട​ക' തു​റ​ന്നു.
റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​വും നി​രൂ​പ​ണ​വും ച​ർ​ച്ച​യും ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് "സി​നി​മാ കൊ​ട്ട​ക' എ
ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ: ചി​ല്ല സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കു​മാ​ര​നാ​ശാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ‘ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദി​ല
ക​സ​വ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷാ​ർ​ജ: ക​ണ്ണൂ​ർ സാം​സ്‌​കാ​രി​ക വേ​ദി (ക​സ​വ്) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ.
കു​വൈ​റ്റി​ൽ ബ​സ് അ​പ​ക​ടം: ര​ണ്ട് പേ​ർ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​റാം ന​മ്പ​ർ റോ​ഡി​ൽ ബ​സ് മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.