• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഗ്രൗണ്ടിംഗ്​ മീ​ഡി​യ സെ​മി​നാ​റും ട്രെ​യിനിംഗ് വ​ർ​ക്ക്ഷോ​പ്പും ശനിയാഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രെ അ​ണി​നി​ര​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന "ഗ്രൗ​ണ്ടിംഗ്’ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള ജേ​ർ​ണ​ലി​സം സെ​മി​നാ​റും വ​ർ​ക്ക്ഷോ​പ്പും ശനിയാഴ്ച ​ന്യൂ​യോ​ർ​ക്ക് സ​മ​യം രാ​വി​ലെ ഒന്പതിന് ആ​രം​ഭി​ക്കും.

ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് മാ​തൃ​ഭൂ​മി ചാ​ന​ലിന്‍റെ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ഡി. ​പ്രേ​മേ​ഷ് കു​മാ​ർ, ദി ​ഫോ​ർ​ത് ചാ​ന​ലി​ന്‍റെ ന്യൂ​സ് ഡ​യ​റ​ക്ട​ർ ശ്രീ​ജ​ൻ ബാ​ല​കൃ​ഷ്ണ​ൻ, മു​പ്പ​ത്തി​അ​ഞ്ചു വ​ർ​ഷ​മാ​യി എ​ബി​സി ന്യൂ​സി​ലെ സീ​നി​യ​ർ എ​ഡി​റ്റ​റാ​യ ഡാ​ൻ കൂ​ള​ർ എ​ന്നി​വ​രാ​യി​രി​ക്കും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യാ പ്ര​സ് ക്ല​ബ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, ട്രെ​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​താ​ണ് വി​വ​രം. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും അ​റി​വു​ക​ൾ പ​ങ്കി​ടു​ന്ന​തു​മാ​ണെ​ന്ന് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം പ​റ​ഞ്ഞു.

സൂ​മി​ലൂ​ടെ ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല മാ​ധ്യ​മ രം​ഗ​ത്തോ​ട് താ​ല്പ​ര്യ​മു​ള്ള എ​ല്ലാ​ മ​ല​യാ​ളി​ക​ൾ​ക്കും ഭാ​ഗ​ഭാ​ക്കാ​വു​ന്ന​താ​ണ് എ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ആ​റ​ന്മു​ള അ​റി​യി​ച്ചു. ഐ​പി​സി​എ​ൻ​എ വെ​ബ്സൈ​റ്റി​ലു​ള്ള ലി​ങ്കി​ൽ റ​ജി​സ്റ്റ​ർ ചെ​യ്താ​ൽ മാ​ത്രം മ​തി. റ​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പ​ടു​ത്ത​ണ​മെ​ന്ന് നാ​ഷ​ന​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു അ​ഭ്യ​ർ​ഥി​ക്കു​ന്നു. 2024 25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ് സെ​മി​നാ​ർ.

തു​ട​ർ​ന്നും അം​ഗ​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കാ​ൻ പു​തി​യ നേ​തൃ​ത്വം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നാ​ഷ​ന​ൽ ജോ​യി​ന്റ് ട്രെ​ഷ​റ​ർ റോ​യ് മു​ള​കു​ന്നം അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

ഐ​പി​സി​എ​ൻ​എ മാ​ധ്യ​മ ശ്രീ, ​മാ​ധ്യ​മ ര​ത്ന പു​ര​സ്കാ​ര ച​ട​ങ്ങു​ക​ൾ 2025 ജ​നു​വ​രി 10 നു ​കേ​ര​ള​ത്തി​ൽ ആ​ണ് ന​ട​ക്കു​ക. 2025 സെ​പ്റ്റം​ബ​ർ ഒ​ക്ടോ​ബ​റി​ൽ ആ​ണ് അ​മേ​രി​ക്ക​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന ത്രി​ദി​ന രാ​ജ്യാ​ന്ത​ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സ് ന്യൂജേ​ഴ്സി​, ന്യൂയോ​ർ​ക്ക് ഏ​രി​യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഈ ​വെ​ബ് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് രജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്:

https://indiapressclub.org/grounding/

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച