• Logo

Allied Publications

Americas
സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​ന ദേ​വാ​ല​യത്തിൽ ലോ​ക ഭൗ​മ​ദി​നം ആ​ച​രി​ച്ചു
Share
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്‌​സി​യി​ലെ സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ലോ​ക​ഭൗ​മ​ദി​നം ആ​ച​രി​ച്ചു. ഫാ. ​ജോ​സ​ഫ് അ​ല​ക്സ് ഭൗ​മ​ദി​നാ​ച​ര​ണ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​കാം​ഗ​ങ്ങ​ളും ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്തസം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന ഇ​ട​വ​ക സ​മൂ​ഹം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത​കു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ കൂ​ടി​യു​ള്ള ഒ​രു ഒ​ത്തു​ചേ​ര​ലാ​യി​രു​ന്നു ഇ​ത്.

പ​ച്ച​ക്ക​റി​ത്തോ​ട്ടം വൃ​ത്തി​യാ​ക്ക​ലും ക​ള പ​റി​ക്ക​ലും മു​ത​ൽ ന​ടു​ന്ന​തി​നു​ള്ള തൈ​ക​ൾ തയാ​റാ​ക്ക​ലും ര​സ​ക​ര​മാ​യ ഒ​രു റോ​ക്ക് പെ​യി​ന്‍റിംഗും വ​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ഈ ​ദി​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട​ത്.



ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി പു​ല്ലു​കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ്റ്റി​മാ​രും ഗ്രീ​ൻ ആ​ർ​മി, കെ​യ​ർ ഫോ​ർ ക്രി​യേ​ഷ​ൻ മി​നി​സ്ട്രി ആ​നി​മേ​റ്റ​ർ​മാ​രും വ​ർ​ഷ​ങ്ങ​ളാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ സ്തു​ത്യ​ർ​ഹ​മാ​യ ശ്ര​മ​ങ്ങ​ൾ ഇ​ട​വ​ക ത​ല​ത്തി​ൽ സ​ജീ​വ​മാ​യി ന​ട​ത്തി​വ​രു​ന്നുണ്ട്.

പാ​ഴാ​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നും ക​മ്പോ​സ്റ്റിം​ഗ്, ജൈ​വ പ​ച്ച​ക്ക​റി​ത്തോ​ട്ടം, പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭൂ​മി​യെ പ​രി​പാ​ലി​ക്കാ​നു​ള്ള ഇ​ട​വ​ക​യു​ടെ സ​ഭ​യോ​ട് ചേ​ർ​ന്നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യഘ​ട​ക​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​നൊ​പ്പം ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ന്‍ ഊ​ര്‍​ജ്ജം ന​ല്‍​കു​ക​യാ​യി​രു​ന്നു ഈ ​ദി​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഈ ​വ​ർ​ഷ​ത്തെ ലോ​ക ഭൗ​മ​ദി​ന പ്ര​മേ​യ​മാ​യ "പ്ലാ​ന​റ്റ് വേ​ഴ്സ​സ് പ്ലാ​സ്റ്റി​ക്' എ​ന്ന വി​ഷ​യ​വു​മാ​യി യോ​ജി​ച്ച് പ്ലാ​സ്റ്റി​ക്കി​ൽ നി​ന്ന് ബ​യോ​ഡീ​ഗ്രേ​ഡ​ബി​ൾ പേ​പ്പ​ർ ക​പ്പു​ക​ളി​ലേ​ക്കു​ള്ള മാ​റ്റം, റീ​ഫി​ൽ ചെ​യ്യാ​വു​ന്ന ഗ്ലാ​സ് ബോ​ട്ടി​ലു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​മ്പ്ര​ദാ​യ​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​രി​ച്ചു വ​രു​ന്നു.



ഈ ​ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നും പ​രി​സ്ഥി​തി​യി​ൽ അ​തി​ന്‍റെ ദോ​ഷ​ക​ര​മാ​യ ഫ​ല​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ത്തെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

ശ​രി​യാ​യ പു​ന​രു​പ​യോ​ഗം, ഭ​ക്ഷ്യ മാ​ലി​ന്യ​ങ്ങ​ൾ കു​റ​യ്ക്ക​ൽ, ക​മ്പോ​സ്റ്റിം​ഗ് തു​ട​ങ്ങി​യ ല​ളി​ത​വും എ​ന്നാ​ൽ ഫ​ല​പ്ര​ദ​വു​മാ​യ സ​മ്പ്ര​ദാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത പ​രി​പാ​ല​ന​ത്തി​നു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​ന​ത്തെ അ​വ പ്ര​തി​ധ്വ​നി​പ്പി​ക്കു​ന്നു.



ഭൗ​മ​ദി​നം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്‌ ഗ്രീ​ൻ ആ​ർ​മി കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​ത്താ​യി ചേ​ന്നാ​ട്ട്, ജോ​സ് അ​ല​ക്സ്, ജോ​മോ​ൻ സെ​ബാ​സ്റ്റ്യ​ൻ, കെ​യ​ർ ഫോ​ർ ക്രി​യേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​രി​യേ​ല പ​യ്യ​പ്പി​ള്ളി, നി​ഷ അ​ല​ക്സ്, തെ​രേ​സ ടോ​മി, ബി​നോ​യ് സ്രാ​മ്പി​ക്ക​ൽ, സി​ബി ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍