• Logo

Allied Publications

Americas
കെഎൽഎസും ലാനയും ചേർന്ന് ലിറ്റററി ക്യാന്പ് സംഘടിപ്പിച്ചു
Share
ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യും ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി വി​ന്‍റ​ർ ഹേ​വ​ൻ റാ​ഞ്ചി​ൽ മ​ല​യാ​ളം ലി​റ്റ​റ​റി ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഈ ​മാ​സം 10, 11, 12 തീ​യ​തി​ക​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ന്ന​ത്. കെ​എ​ൽ​എ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ച​ല​ച്ചി​ത്ര​താ​ര​വും എ​ഴു​ത്തു​കാ​ര​നു​മാ​യ ത​മ്പി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ത​മ്പി ആ​ന്‍റ​ണി പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച​തും കേ​ര​ള ക്രി​ട്ടി​സ് അ​വാ​ർ​ഡ് നേ​ടി​യ​തു​മാ​യ "ഹെ​ഡ്മാ​സ്റ്റ​ർ' (മ​ണ്മ​റ​ഞ്ഞ സാ​ഹി​ത്യ​കാ​ര​ൻ കാ​രൂ​ർ നീ​ല​ക​ണ്‌​ഠ​പി​ള്ള​യു​ടെ പ്ര​ശ​സ്ത നോ​വ​ലാ​യ പൊ​തി​ച്ചോ​റാ​ണ്‌ മൂ​ല​ക​ഥ) എ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചു.

സി​നി​മ ഒ​രു സാ​ഹി​ത്യ ആ​ശ​യ​വി​നി​മ​യ മാ​ധ്യ​മം കൂ​ടി​യാ​യ​തി​നാ​ൽ ന​ക്ഷ​ത്ര​രാ​വ്‌ എ​ന്ന പേ​രി​ൽ സി​നി​മ ച​ർ​ച്ച​ക​ളു​മു​ണ്ടാ​യി​രു​ന്നു. ച​ർ​ച്ച​യി​ൽ എ​ല്ലാ​വ​രും ത​ന്നെ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു അ​ഭി​പ്രാ​യ​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കുവ​ച്ചു.

11ന് ​രാ​വി​ലെ ന​ട​ത്ത​പ്പെ​ട്ട സൂം ​മീ​റ്റിം​ഗി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ലാ​ന അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ്ര​ശ​സ്ത ചെ​റു​ക​ഥാ​കൃ​ത്ത്‌ അ​ർ​ഷാ​ദ് ബ​ത്തേ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​വോ​ഥാ​ന ക​ല സാ​ഹി​ത്യ കൃ​തി​ക​ളു​ടെ ച​രി​ത്ര​വും അ​ത് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ഉ​ണ്ടാ​ക്കി​യ പ്ര​തി​ഫ​ല​ന​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.



ജോ​ലി​ക്ക് അ​നു​സ​രി​ച്ച് അ​ധ്യാ​പ​ക​ര്‍​ക്ക് വേ​ത​നം കി​ട്ടാ​തി​രു​ന്ന ഒ​രു കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന പൊ​തി​ച്ചോ​റ് ആ​സ്പ​ദ​മാ​ക്കി കാ​രൂ​ർ ക​ഥ​ക​ളി​ലൂ​ടെ അ​ർ​ഷാ​ദ് ബ​ത്തേ​രി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം തീ​ർ​ച്ച​യാ​യും ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.

കെ​എ​ൽ​എ​സ്‌ ഏ​ർ​പ്പെ​ടു​ത്തി​യ മ​ന​യി​ൽ ജേ​ക്ക​ബ്‌ ക​വി​ത അ​വാ​ർ​ഡ് 2023 കാ​ലി​ഫോ​ണി​യ നി​ന്നു​മു​ള്ള ക​വി​യ​ത്രി​യും അ​ഭി​നേ​ത്രി​യു​മാ​യ ടി.​ജി. ബി​ന്ദു അ​ർ​ഹ​യാ​യി. കെ​എ​ൽ​എ​സ് സ്‌​ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും ആ​ദ്യ​പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മ​ണ്മ​റ​ഞ്ഞ മ​ന​യി​ൽ ചാ​ക്കോ​ച്ച​ന്‍റെ പേ​രി​ലു​ള്ള​താ​ണ് പു​ര​സ്‌​കാ​രം.

സി​നി​മ സം​വി​ധാ​യ​ക​ൻ എം. ​ഷാ​ജി​യി​ൽ നി​ന്നും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും കെ​എ​ൽ​എ​സ് ട്ര​ഷ​റ​ർ സി.​വി. ജോ​ർ​ജി​ൽ നി​ന്ന് കാ​ഷ് അ​വാ​ർ​ഡും ബി​ന്ദു ടി​ജി ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ക​വി​താ ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​ക്കാ​ര​ൻ അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ന്‍റെ "ഫി​ത്ർ സ​കാ​ത്ത് 'എ​ന്ന പു​സ്ത​കം ത​മ്പി ആ​ന്‍റ​ണി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ലാ​നാ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന സാ​ന്നി​ധ്യം വ​ഹി​ച്ചു.



ഡാ​ള​സ്‌ ഭ​ര​ത​ക​ലാ തീ​യ​റ്റ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ്‌ പി​ള്ള തി​ര​ക്ക​ഥ എ​ഴു​തി​യ ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ജ​യ് മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്ത എ​ഴു​ത്ത​ച്ഛ​ൻ നാ​ട​ക​ത്തി​ന്‍റെ വീ​ഡി​യോ റി​ക്കാ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ “തീ​ക്ക​ട​ൽ ക​ട​ഞ്ഞ്‌ തി​രു​മ​ധു​രം” എ​ന്ന​നോ​വ​ലാ​ണ് നാ​ട​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​നം.

പ്ര​ദ​ർ​ശ​ത്തി​നു​ശേ​ഷം കാ​ണി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്‌ സ​ഞ്ചാ​ര​സാ​ഹി​ത്യ​കാ​ര​നും കെ​എ​ൽ​എ​സ്‌ അം​ഗ​വു​മാ​യ സ​ന്തോ​ഷ്‌ പി​ള്ള ഉ​ത്ത​രം ന​ൽ​കി. സി​നി​മാ ഗാ​ന​ര​ച​യി​താ​വ് ജോ ​പോ​ൾ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ്‌ ആ​സ്റ്റി​ൻ പ്ര​ഫ​സ​ർ ദ​ർ​ശ​ന മ​ന​യ​ത്ത്, ക​വ​യ​ത്രി പ്രി​യ ഉ​ണ്ണി കൃ​ഷ്ണ​ൻ, ഐ​പി​സി​എ​ൻ​ടി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ, പി.​പി ചെ​റി​യാ​ൻ, സം​വി​ധാ​യ​ക​ൻ ജി​ജി പി. ​സ്‌​ക​റി​യ എ​ന്നി​വ​ർ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

ക​വി ജോ​സ് ഓ​ച്ചാ​ലി​ൽ, മീ​നു എ​ലി​സ​ബ​ത്ത്, അ​നു​പ, ബാ​ജി ഓ​ടം​വേ​ലി, സാ​റ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. കെ​എ​ൽ​എ​സ് അം​ഗ​ങ്ങ​ൾ സ​കു​ടും​ബം ത​ന്നെ പ​ങ്കെ​ടു​ത്തു. മ​ദേ​ർ​സ് ഡേ​യും നേ​ഴ്സ​സ് ഡേ​യും ച‌​ട​ങ്ങി​ൽ ആ​ഘോ​ഷി​ച്ചു.



ചാ​ക്കോ വ​ർ​ക്കി​യു​ടെ (ഷാ​ജി) നേ​തൃ​ത്വ​ത്തി​ൽ ക​രോ​ക്കെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന​സം​ഘാ​ട​ക​ത്വം ലാ​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ലാ​ന സെ​ക്ര​ട്ട​റി സാ​മു​വ​ൽ യോ​ഹ​ന്നാ​നും കേ​ര​ളാ​ലി​റ്റ​റ​റി സൊ​സൈ​റ്റി​ക്കു​വേ​ണ്ടി സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ത​ങ്ക​പ്പ​നും നി​ർ​വ​ഹി​ച്ചു.

ലാ​ന പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന, കെ​എ​ൽ​എ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ്, ട്ര​ഷ​റ​ർ സി.​വി ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ന​ശ്വ​ർ മാ​മ്പി​ള്ളി, ഫു​ഡ് ക​മ്മി​റ്റി ചെ​യ​ർ മീ​നു എ​ലി​സ​ബ​ത്ത്, അ​നു​പാ, ആ​ൻ​സി ഓ​ച്ചാ​ലി​ൽ, ഡോ. ​നി​ഷ ജേ​ക്ക​ബ്, അ​ൽ​ഫോ​ൻ​സാ ഷാ​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു. ട്ര​ഷ​റ​ർ സി. ​വി. ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞ​തോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

ഷി​ജു എ​ബ്ര​ഹാം ഫി​നാ​ഷ്യ​ൽ സ​ർ​വി​സ​സ്‌( ഷി​ജു എ​ബ്ര​ഹാം), കേ​റ്റ​ർ ടു ​യു ഹോം ​ഹെ​ൽ​ത്ത് കെ​യ​ർ, ടെ​ക്സ​സ് ഹോ​സ്പി​സ് സെ​ർ​വി​സ് ഹെ​ൽ​ത്ത് കെ​യ​ർ, (ഷാ​ജു ജോ​ൺ), എം​എ​സ്എ​ൽ ഹെ​ൽ​ത്ത് കെ​യ​ർ(​റോ​യി പി.​ടി ആ​ൻ​ഡ് ലീ​ലാ​മ്മ ഐ​സ​ക്), ടൊ​യോ​ട്ട ഓ​ഫ് പ്ളാ​നോ(അ​ൻ​വ​ർ അ​ച്ച​ൻ​കു​ഞ്ഞ്), ന്യൂ​യോ​ർ​ക്ക് ലൈ​ഫ് (സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ), ഇ​മ്പാ​ക്ട് ടാ​ക്സ് ( സു​ബി​ൻ മാ​ത്യൂ​സ് സി​പി​എ), ടെ​ക്സ​സ് പ്രോ​പ്പ​ർ​ട്ടി ബ്രോ​ക്കേ​ഴ്‌​സ് (അ​നി​ൽ മാ​ത്യു) എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.

ചെ​റി​യാ​ൻ ചൂ​ര​നാ​ട് എ​യ​ർ ക​ണ്ടീ​ഷ​ൻ, ജോ​ജോ കാ​ർ റി​പ്പ​യ​ർ (ജോ​ജോ കോ​ട്ട​ക്ക​ൽ), സ​ണ്ണി ജോ​ർ​ജ് എ ​സി റി​പ്പ​യ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച