• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ശ്രീ വ​നി​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍
Share
സ​ല്‍​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വ​നി​താ സ​മ്മേ​ള​നം കെ​പി​എ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ല്‍​മാ​നി​യ സ​ഗ​യ്യ​യി​ലെ കെ​സി​എ ഹാ​ളി​ല്‍ വ​ച്ചു സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി​ശ്രീ യൂ​ണി​റ്റ് സ​മ്മേ​ള​നം, പൊ​തു​സ​മ്മേ​ള​നം എ​ന്ന ര​ണ്ടു സെ​ഷ​നാ​യി​ട്ടാ​യി​രു​ന്നു വ​നി​താ സ​മ്മേ​ള​നം. ആ​ദ്യ സെ​ഷ​നി​ൽ പ്ര​വാ​സി​ശ്രീ 10 യൂ​ണി​റ്റു​ക​ളു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും യൂ​ണി​റ്റ് പു​നഃ​സം​ഘ​ട​ന​യും ന​ട​ന്നു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​നു കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ജ​മാ​ൽ സ്വാ​ഗ​ത​വും ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. 10 യൂ​ണി​റ്റു ഹെ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.



ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റി​ന് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​ബ്ല്യുഎം​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ജ​യ​ച​ന്ദ്ര​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​തി​ഥി​ക​ളാ​യി കെ​പി​എ ര​ക്ഷാ​ധി​കാ​രി ബി​ജു മ​ല​യി​ൽ, ഡ​ബ്ലി​യു​എം​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ത്തു സ​ച്ചി​ൻ ദേ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ദീ​പ അ​നി​ൽ അ​ധ്യ‌​ക്ഷ​യാ​യി​രു​ന്ന യോ​ഗ​ത്തി​നു റ​സീ​ല മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ജ്യോ​തി പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.



ജി​ബി ജോ​ൺ, സു​മി ഷ​മീ​ർ എ​ന്നി​വ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​യും സൃ​ഷ്ടി ക​ലാ​കാ​ര​ന്മാ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്ര​വാ​സിശ്രീ ​യൂ​ണി​റ്റ് ഹെ​ഡു​ക​ളാ​യ ര​മ്യ ഗി​രീ​ഷ്, അ​ഞ്ജ​ലി രാ​ജ്, ഷാ​മി​ല ഇ​സ്മാ​യി​ൽ, ബ്രി​ന്ദ സ​ന്തോ​ഷ്, സൃ​ഷ്ടി അം​ഗ​ങ്ങ​ളാ​യ ദി​ൽ​ഷാ​ദ് രാ​ജ്, ഷ​ഹീ​ൻ മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം.
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.
അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി നാ​ട​ൻ​ക​ലാ​മേ​ള.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ലെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി ഫോ​ക്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് വി​ന്റ​ർ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു; ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​റു​ക​ൾ.
അ​ബു​ദാ​ബി : നാ​ലു​മാ​സം നീ​ളു​ന്ന ശൈ​ത്യ​കാ​ല സ​മ്മാ​ന​പ​ദ്ധ​തി​ക​ൾ​ക്ക് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തു​ട​ക്ക​മാ​യി.
മി​ന കേ​ളി സോ​ക്ക​ർ 2024: റി​യ​ൽ കേ​ര​ള​ക്ക് കി​രീ​ടം.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് എ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ​മി​ന കേ​ളി സോ​ക്ക​ർ 2024ന്​ ഫു​ട്ബോ​